"പുനർജനി"

വിനോദ് പൂവ്വക്കോട്,  യുവ കവി.

പട്ടാമ്പിയിലെ  പൂവ്വക്കോട് എന്ന ഒരു  ഗ്രാമത്തിലാണ് അദ്ദേഹം ജനിച്ചത് കവിത്ത്വം   നിറഞ്ഞു തുളുമ്പുന്ന ഈ കവിയെ കൂടുതലായി ആർക്കും അറിയാൻ കഴിഞ്ഞിട്ടില്ല. ഞാൻ അദ്ദേഹത്തിന്റെ "പുനർജനി" എന്ന കവിത വായിച്ചു.

ആ കവിതയിലെ ആദ്യത്തെ നാലു വരികൾ വായിച്ചപ്പോൾ എനിക്ക് തോന്നിയത്.

മനസ്സിൽ കുളിർമ്മയേകുന്ന കവിത, ഓരോ വരികളിലും കവിയുടെ കവിത്ത്വം നിറഞ്ഞു തുളുമ്പുന്നു പഴയ തറവാടുകളിൽ  മുൻവശത്തു കൃഷ്ണതുളസിത്തറകാണും കവി ആദ്യത്തെ നാലുവരികളിൽ പ്രതിപാദിച്ചിരിക്കുന്നത് ഒരു സുന്ദരിയായ സ്ത്രീയുടെ മനോഹരമായ മുഖത്തെക്കുറിച്ചാണ്

തുളസിത്തറയിൽ ദീപം കൊളുത്തുവാൻ  വന്ന സുന്ദരിയായ യുവതിയുടെ മുഖം കണ്ട് വാടിക്കുഴഞ്ഞുനിന്ന  കൃഷ്ണതുളസിയുടെ ഇലകൾ പോലും ഉൻമേഷത്തോടുകൂടി നിന്നു.ആ സുന്ദരിയുടെ സംസാരം കേൾക്കുവാൻ ആഗ്രഹിച്ചു. മുറ്റത്തെ കൃഷ്ണതുളസിത്തറയിൽ രാവിലെ വിടരുന്ന പൂക്കളൊന്നും വിടരാതെ ആ സുന്ദരിയെയും കാത്തു നിന്നു.         

അടുത്ത നാലു വരികളിൽ കവി പ്രതിപാദിക്കുന്നത് ആ സുന്ദരിയുടെ ചുംബനത്തിനുവേണ്ടി പൂവുകളെല്ലാം ആഗ്രഹിച്ചു  ആ സമയം മനസ്സിൽ സുന്ദരിയായ യുവതിയുടെ മുഖം തെളിഞ്ഞുനിന്നു.

അടുത്ത വരിയിൽ   കവി പറഞ്ഞിരിക്കുന്നത് അരയാലിന്റെ ഇലകളെ സ്പർശിക്കുന്ന കാറ്റിനുപോലും ആ സൗന്ദര്യ ദേവതയോടു  സംസാരിക്കാൻ ആഗ്രഹമുണ്ടായിരുന്നു ചെമ്പകപ്പൂവിനോടും ദേവതയോടും ഉപമിച്ചിരിക്കുന്ന ഭാഗം കവിയുടെ വർണ്ണനാചാതുര്യത്തെ  വെളിപ്പെടുത്തുന്നു.അധരത്തെ കുങ്കുമപ്പൂവിനോടും കണ്ണുകളെ താമരയോടും കവി ഉപമിച്ചിരിക്കുന്നു (ഒന്നിനോടൊന്നു സാദൃശ്യം ചെന്നാൽ ഉപമയാമത് )

കവിതയുടെ മർമ്മപ്രധാനമായ ഭാഗം ആ ദേവതയോട് തീവ്രമായ പ്രണയമാണ് എങ്കിലും ഇനി ഭൂമിയിൽ   ജനിച്ചാൽ ഒരു പൂവായിട്ട് ജനിക്കണമെന്നും നിന്റെ വിവാഹമാണെങ്കിൽ മാറിലണിയുന്ന മാലയാകാമെന്നും  മാറിൽക്കിടന്ന് പൊഴിഞ്ഞു വീഴാം ഈ ഭാഗം സ്‌നേഹത്തിന്റെ മൂർത്തീഭാവത്തെയാണ് കവി വർണ്ണിച്ചിരിക്കുന്നത്.      

നമ്മുടെ ഇടയിൽ ഇത്രയും മനോഹരമായി കവിതകൾ രചിക്കുന്ന കവികളുണ്ടായിട്ട് ജനങ്ങൾ അതറിയാതെ പോകുന്നു.അദ്ദേഹത്തിന്റെ കവിതകൾ ഒരു പളുങ്ക്‌പാത്രം പോലെ ലോകം അറിയപ്പെടട്ടെ ,ലോകമറിയുന്ന  കവിയാകട്ടെ എന്ന് ആശംസിച്ചുകൊണ്ട് തല്ക്കാലം നിർത്തുന്നു.

  ശശികല

മണക്കാട്, തിരുവനന്തപുരം.