പ്രമേഹം പെട്ടെന്ന് കുറക്കും പാവക്ക ജ്യൂസ്

നിങ്ങൾക്കറിയാമോ പ്രമേഹത്തിന്റെ തലസ്ഥാനം എന്നാണ് ഇന്ത്യയെ അറിയപ്പെടുന്നത്?50 മില്യണിൽ അധികം ആൾക്കാർ നമ്മുടെ രാജ്യത്തിൽ ടൈപ്പ് 2 പ്രമേഹത്തിന്റെ പിടിയിലാണ്. കൃത്യസമയത്തു തിരിച്ചറിഞ്ഞാൽ ഈ രോഗം നമുക്ക് മരുന്ന് കൊണ്ട് നിയന്ത്രിക്കാനാകും. നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനുള്ള പ്രകൃതി ദത്തമായ വഴികൾ ചുവടെ കൊടുക്കുന്നു.

പലരും ഇഷ്ടപ്പെടുകയും വെറുക്കുകയും ചെയ്യുന്ന ഒരു പച്ചക്കറിയാണ് പാവയ്ക്ക/ കയ്പ്പയ്ക്ക. എല്ലാവര്ക്കും ഇതിന്റെ ഗുണങ്ങൾ അറിയാമെങ്കിലും ദിവസേന ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ മടിക്കുന്നു.അടുത്തതവണ നിങ്ങൾ ഇങ്ങനെ ചെയ്യരുത്.

ദിവസേന പാവയ്ക്ക ജ്യൂസ് ഭക്ഷണത്തിൽ ഉൾപ്പെടുത്തുകയാണെങ്കിൽ അത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുമെന്ന് പഠനങ്ങൾ പറയുന്നു.ഇത് മാത്രമല്ല പാവയ്ക്കയിൽ ധാരാളം വിറ്റാമിൻ,മിനറലുകൾ,നാരുകൾ എന്നിവ അടങ്ങിയിട്ടുണ്ട്.ഇത് ഭാരം കുറയ്ക്കാനും അമിതാഹാരത്തിൽ നിന്നും നിങ്ങളെ രക്ഷിക്കും.

ഇത് എങ്ങനെയാണ് പ്രവർത്തിക്കുന്നത്?

പ്രമേഹം നിയന്ത്രിക്കാനുള്ള ഘടകങ്ങൾ നിറഞ്ഞ പാവയ്ക്കയിൽ ചാറാന്റിന് ,പോളിപെപ്റ്റായിട് 2 എന്നിവയും ഉണ്ട്.ഇവ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുകയും ഹൃദയാഘാതത്തിൽ നിന്നും സംരക്ഷിക്കുകയും ചെയ്യും.ഇതിലെ ആന്റി ഓക്‌സിഡന്റുകൾ പ്രതിരോധ ശേഷി വർദ്ധിപ്പിക്കുകയും ചെയ്യും.ചർമ്മത്തിലെ കോശങ്ങളെ സംരക്ഷിക്കുകയും പ്രായമാകുന്നത് തടയുകയും വീക്കം കുറയ്ക്കുകയും ചെയ്യും.

എപ്പോൾ കഴിക്കണം?

പാവയ്ക്ക ജ്യൂസ് കുടിക്കാൻ രാവിലെയാണ് നല്ല സമയം.കഫീൻ അടങ്ങിയ കോഫി പോലുള്ളവ കഴിക്കുന്നതിനു മുൻപ് വെറും വയറ്റിൽ കുടിക്കുന്നതാണ് നല്ലത്. നിങ്ങൾക്ക് അസിഡിറ്റി ഉണ്ടെങ്കിൽ ഉച്ചയ്ക്ക് ഭക്ഷണത്തിന് ശേഷം കഴിക്കാവുന്നതാണ്.

കയ്പ് എങ്ങനെ കുറയ്ക്കാനാകും?

പാവയ്ക്ക ജ്യൂസ് കയ്പ് രുചി ആണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.എന്നാൽ ചില വഴികളിലൂടെ നമുക്ക് ഇതിന്റെ കയ്പ് കുറയ്ക്കാനാകും.ഉദാഹരണത്തിന് ഇതിന്റെ വിത്തുകളും തോലും നീക്കുകയും അല്പം ഉപ്പും ഏതാനും തുള്ളി നാരങ്ങാനീരും ചേർക്കാവുന്നതാണ്.നാരങ്ങാ രുചി മാത്രമല്ല വിറ്റാമിൻ സി യുടെ കലവറ കൂടിയാണ്.ഇത് നിങ്ങളുടെ ആരോഗ്യത്തിന് കൂടുതൽ ഗുണകരമാകും.

Fashion

Jul 42020
Keep a little rose water in an empty perfume bottle. Spray one in between. Rose water can improve the function of skin cells and reduce inflammation.