പ്രകൃതിയുടെ സൗന്ദര്യം ആസ്വദിക്കാൻ കുളിർക്കാറ്റിനാൽ ചുറ്റപ്പെട്ട കൊടികുത്തിമലയിലേക്കൊരു യാത്ര

ഇന്ത്യയിലെ കേരളത്തിലെ മലപ്പുറം ജില്ലയിലെ ഒരു ഹിൽസ്റ്റേഷനാണ്  മലപ്പുറത്തിന്റെ ഊട്ടി   എന്നറിയപ്പെടുന്ന കൊടികുത്തിമല .പെരിന്തൽമണ്ണ ടൗണിൽ നിന്നും കോഴിക്കോട് – പാലക്കാട് (NH 966 ) ഹൈവേയിലൂടെ ഏകദേശം 10 km സഞ്ചരിച്ചാൽ കൊടികുത്തി മലയിൽ എത്താം. സമുദ്ര നിരപ്പിൽ നിന്നും 1700 അടി ഉയരത്തിൽ സഥിതിചെയ്യുന്ന മല ബ്രിട്ടീുകാരുടെ കാലത്ത് പ്രധാന സിഗ്നൽ പോയിന്റ് ആയിരിന്നു. സര്‍വേയ്ക്കായി അവര്‍ കൊടികുത്തിയതോടെയാണ് മല കൊടികുത്തിമല എന്നറിയപ്പെടാന്‍ തുടങ്ങിയത്.

രണ്ട് പതിറ്റാണ്ട് മുമ്പാണ് കുന്നിൻ മുകളിൽ കേരളത്തിന്റെ ടൂറിസം ഭൂപടത്തിൽ പ്രത്യക്ഷപ്പെടാൻ തുടങ്ങിയത്. ഈ പ്രദേശത്തെ 70 ഏക്കറോളം സ്ഥലം വിവിധ പദ്ധതികൾക്കായി ടൂറിസം വകുപ്പ് നീക്കിവച്ചിട്ടുണ്ട്. വനം വകുപ്പാണ് ഇതിവിടെ സ്ഥാപിച്ചത് 

പ്രവേശന ഫീസൊന്നുമില്ലാതെ അകത്തു കടക്കാം.കൊടികുത്തിമലയിലേക്കു കയറുന്തോറും കാഴ്ചയുടെ ഭംഗി കൂടും.മലയുടെ മുകളിലേക്ക് പോയാൽ കൂടുതൽ മനോഹരക്കാഴ്ചയിലേക്കു പോകാം . പച്ചപ്പരവധാനി വിരിച്ച സഹ്യാദ്രി മലകളാൽ ചുറ്റപ്പെട്ട കൊടികുത്തിമലയിലെ കുളിർക്കാറ്റേറ്റു പാറിപ്പറന്നു നടക്കാം. 

ഇടതടവില്ലാതെയെത്തുന്ന കുളിർക്കാറ്റാണ് ഇവിടുത്തെ പ്രത്യേകത. ഉയർന്നു നിൽക്കുന്ന പുല്ലുകളും, പ്രകൃതി സൗന്ദര്യം കാണാൻ നിർമ്മിച്ച ഗോപുരങ്ങളും മനോഹരമാണ്. ഇവിടെ നിന്ന് നോക്കിയാൽ മനോഹരിയായി ഒഴുകുന്ന കുന്തിപ്പുഴ കാണാം.

കുന്നിന്റെ വൈവിധ്യമാർന്ന ഭൂപ്രകൃതി കാരണം കൊടികുത്തിമലയുടെ മുകളിലേക്കുള്ള ട്രെക്കിംഗ് ഒരു വെല്ലുവിളി നിറഞ്ഞ കാര്യമാണ്. മഴക്കാലം ആണ് സഞ്ചരിക്കാൻ പറ്റിയ സമയം.സെപ്റ്റംബർ മുതൽ മെയ് വരെയാണ് കോഡിക്കുത്തിമല സന്ദർശിക്കാനുള്ള ഏറ്റവും ഉചിതമായ സമയം.

 

Recipe of the day

Oct 222020
ചേരുവകൾ 1. കോഴിമുട്ട -10 എണ്ണം 2. പഞ്ചസാര -ഒരു കപ്പ് 3. പാല്പ്പൊ ടി -നാല് ടീസ്പൂണ്‍ 4. ഏലക്കായ -അഞ്ചെണ്ണം 5. നെയ്യ് -ആവശ്യത്തിന്