പൊതുജന സന്ദർശനത്തിനായി രാഷ്ട്രപതി ഭവൻ മ്യൂസിയം ഈ മാസം അഞ്ചിന് തുറന്നു നൽകും

കോവിഡ് 19 നെ തുടർന്ന് 2020 മാർച്ച് 13 ന് അടച്ചിട്ട ഡൽഹിയിലെ രാഷ്ട്രപതി ഭവൻ  മ്യൂസിയം ഈ മാസം  അഞ്ച് മുതൽ പൊതുജനങ്ങൾക്കായി തുറന്നു നൽകും. എല്ലാദിവസവും സന്ദർശിക്കാനാകും. ( തിങ്കളും ഗവൺമെന്റ് അവധിദിനങ്ങളും ഒഴികെ).

https://presidentofindia.nic.in/, https://rashtrapatisachivalaya.gov.in...എന്നി വെബ്സൈറ്റുകൾ വഴി പൊതുജനങ്ങൾക്ക് ഓൺലൈനായി സന്ദർശന സമയം ബുക്ക് ചെയ്യാം. മുൻപുണ്ടായിരുന്നത്  പോലെ ഒരാൾക്ക് 50 രൂപ നിരക്കിൽ രജിസ്ട്രേഷൻ ചാർജ് ഈടാക്കും.നേരിട്ട് ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള സംവിധാനം  തത്ക്കാലം ലഭ്യമല്ല.

ഒരു സന്ദർശനവേളയിൽ 25 പേർക്കാണ് അനുമതി. സാമൂഹ്യ അകലം പാലിക്കുന്നതിന്,  9:30 am - 11:00 am, 11:30 am - 1:00 pm, 1:30 pm - 3:00 pm, 3:30 pm - 5:00 pm  എന്നീ നാല് സന്ദർശന സമയങ്ങൾ  നിജപ്പെടുത്തിയിരിക്കുന്നു. സന്ദർശന സമയത്ത് മാസ്ക് ധരിക്കൽ, ആരോഗ്യ സേതു ആപ്പ് ഡൗൺലോഡ് ചെയ്യൽ  തുടങ്ങി കോവിഡ്  പ്രോട്ടോക്കോൾ  കർശനമായി പാലിക്കണം. കല, ചരിത്രം, സംസ്കാരം എന്നിവയിലെ സംഭവങ്ങളെ ആസ്പദമാക്കിയുള്ള പ്രദർശനങ്ങളാണ് രാഷ്ട്രപതിഭവൻ  മ്യൂസിയത്തിന്റെ  പ്രത്യേകത.കൂടുതൽ വിവരങ്ങൾക്ക്  https://rbmuseum.gov.in/എന്ന ലിങ്ക് സന്ദർശിക്കുക.

Recipe of the day

Jan 132021
‌ചേരുവകൾ 1. വൃത്തിയാക്കിയ കല്ലുമ്മേക്കായ - 500 ഗ്രാം 2. തേങ്ങാ തിരുമ്മിയത്‌ - അരക്കപ്പ്‌ 3. മുളകുപൊടി - ഒരു ടേബിൾ സ്പൂൺ