പോളി ടെക്‌നിക്: ലാറ്ററൽ എൻട്രി പ്രവേശനം സെപ്റ്റംബർ 14 ന്

വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്‌നിക്കിൽ 14 ന്  

*നെടുമങ്ങാട് പോളി ടെക്‌നിക്കിൽ 16 ന്  

തിരുവനന്തപുരം വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്‌നിക്ക് കോളേജിൽ ലാറ്ററൽ എൻട്രി പ്രവേശനം സെപ്റ്റംബർ 14 ന്  രാവിലെ 10 മണി മുതൽ കോളേജിൽ വച്ച് നടത്തും.

രാവിലെ 10 മണിക്ക് ഐ റ്റി ഐ പാസ്സായ സിവിൽ (റാങ്ക് 30 വരെ), മെക്കാനിക്കൽ (റാങ്ക് 40 വരെ), ഇലക്ട്രിക്കൽ & ഇലക്ട്രോണിക്‌സ്, ഇലക്ട്രോണിക്‌സ് (റാങ്ക് 100 വരെ) എന്നീ വിഭാഗത്തിലുളളവരും, പ്ലസ്ടൂ / വി എച്ച് എസ് ഇ പാസ്സായ എല്ലാ എസ് റ്റി വിഭാഗക്കാരും. രാവിലെ 11:30 മുതൽ പ്ലസ്ടൂ / വി എച്ച് എസ് ഇ പാസ്സായ റാങ്ക് 200 വരെയുള്ള എല്ലാ വിഭാഗക്കാരും, റാങ്ക് 325 വരെയുള്ള എസ് സി വിഭാഗത്തിൽപ്പെട്ടവരും.

നെടുമങ്ങാട് സർക്കാർ പോളിടെക്‌നിക്ക് കോളേജിൽ ലാറ്ററൽ എൻട്രി പ്രവേശനം സെപ്റ്റംബർ 16ന്  രാവിലെ 9 മണി മുതൽ കോളേജിൽ നടത്തും.

രാവിലെ 9 മുതൽ 9:30 വരെ കമ്പ്യൂട്ടർ എഞ്ചിനീയറിംഗ്, ഇലക്ട്രോണിക്‌സ് എഞ്ചിനീയറിംഗ് എന്നീ ബ്രാഞ്ചുകളിലെ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുളള എല്ലാ ഐ റ്റി ഐ വിഭാഗക്കാരും. പ്ലസ്ടു / വി എച്ച് എസ് ഇ പാസ്സായ എല്ലാ പട്ടികവർഗ്ഗ വിഭാഗം വിദ്യാർഥികളും (സമയം രാവിലെ 9 മുതൽ 9:30 വരെ). റാങ്ക് 75 വരെയുളള പ്ലസ്ടു / വി എച്ച് എസ് ഇ പാസ്സായ എല്ലാ വിഭാഗക്കാരും (സമയം രാവിലെ 10 മണി മുതൽ 11 മണി വരെ), റാങ്ക് 76 – 150 വരെയുളള പ്ലസ്ടു / വി എച്ച് എസ് ഇ പാസ്സായ എല്ലാ വിഭാഗക്കാരും (സമയം രാവിലെ 11 മണി മുതൽ ഉച്ചയ്ക്ക് 12 മണി വരെ), റാങ്ക് 151 – 225 വരെയുളള പ്ലസ്ടു / വി എച്ച് എസ് ഇ പാസ്സായ എല്ലാ വിഭാഗക്കാരും (സമയം ഉച്ചയ്ക്ക് 12 മണി മുതൽ 1 മണി വരെ), റാങ്ക് 226 – 300 വരെയുളള പ്ലസ്ടു / വി എച്ച് എസ് ഇ പാസ്സായ എല്ലാ വിഭാഗക്കാരും (സമയം ഉച്ചയ്ക്ക് 2 മണി മുതൽ വൈകിട്ട് 3 മണി വരെ).

പങ്കെടുക്കുന്നവർ എല്ലാ സർട്ടിഫിക്കറ്റുകളുടെയും ടി സി യുടെയും അസ്സൽ ഹാജരാക്കണം. www.polyadmission.org/let സന്ദർശിച്ച് അതിൽ പറഞ്ഞിരിക്കുന്ന സമയക്രമമനുസരിച്ച് പ്രവേശനത്തിന് ഹാജരാക്കണം.

 

Recipe of the day

Sep 232020
ചേരുവകള്‍ പനീര്‍ – 200 ഗ്രാം എണ്ണ – ഒരു ടേബിള്‍സ്പൂണ്‍ ജീരകം – ഒരു നുള്ള് പച്ചമുളക് -2 സവാള – 1 മഞ്ഞള്‍പ്പൊടി – കാല്‍ ടി സ്പൂണ്‍