പോളിടെക്‌നിക് ഡിപ്ലോമ ഓൺലൈൻ സ്‌പോട്ട് അഡ്മിഷൻ രജിസ്‌ട്രേഷൻ 21  മുതൽ 24 വരെ

പോളിടെക്‌നിക് ഡിപ്ലോമ സ്‌പോട്ട് അഡ്മിഷൻ സംസ്ഥാനതലത്തിൽ ഓൺലൈനായി നടത്തും. അപേക്ഷകർക്ക് നവംബർ 21 മുതൽ 24 വരെ www.polyadmission.org  എന്ന വെബ്‌സൈറ്റിലെ ""Spot Admission Registration"  എന്ന ലിങ്ക് വഴി രജിസ്റ്റർ ചെയ്യാം. ആപ്ലിക്കേഷൻ നമ്പരും ജനനതീയതിയും നല്കുമ്പോൾ ലഭിക്കുന്ന ഒടിപി ഉപയോഗിച്ച് റജിസ്‌ട്രേഷൻ പൂർത്തിയാക്കാം. പഴയ ഓപ്ഷനുകൾ റദ്ദാകുന്നതിനാൽ ഓൺലൈൻ സ്‌പോട്ട് അഡ്മിഷനിലേക്ക് പഴയ ഓപ്ഷനുകൾ പരിഗണിക്കില്ല.
പുതുതായി ചേരാൻ താല്പര്യമുള്ള പത്ത് ഓപ്ഷനുകൾ വരെ ഓൺലൈനായി സമർപ്പിക്കാം. നിലവിൽ ലഭ്യമായ ഒഴിവുകൾ പോളീടെക്‌നിക് കോളേജ് അടിസ്ഥാനത്തിൽ www.polyadmission.org എന്ന വെബ്‌സൈറ്റിലെ 'Vacancy position"  എന്ന ലിങ്ക് വഴി മനസ്സിലാക്കാം. ഒഴിവുകൾ പരിശോധിച്ചതിനുശേഷമേ പുതിയതായി ഓപ്ഷൻ നൽകാവൂ. ഓൺലൈൻ സ്‌പോട്ട് അഡ്മിഷനു വേണ്ടി പ്രത്യേകം രജിസ്റ്റർ ചെയ്യാത്തവരെ സ്‌പോട്ട് അഡ്മിഷനിൽ പങ്കെടുപ്പിക്കില്ല. ഇപ്പോൾ നടത്തുന്ന രജിസ്‌ട്രേഷൻ ഈ സ്‌പോട്ട് അഡ്മിഷനിൽ മാത്രം ബാധകമായിരിക്കും.
 പുതുതായി നൽകിയ ഓപ്ഷനുകൾക്കനുസരിച്ച് നവംബർ 25ന് സ്‌പോട്ട് അഡ്മിഷൻ സെലക്ട് ലിസ്റ്റ് പ്രസിദ്ധീകരിക്കും. അപേക്ഷകർക്ക്  'Check Your Allotment"  എന്ന ലിങ്ക് വഴി സ്‌പോട്ട് അഡ്മിഷൻ അലോട്ട്‌മെൻറ് പരിശോധിച്ച് അഡ്മിഷൻ ലഭിച്ച സ്ഥാപനത്തിൽ നവംബർ 30നുള്ളിൽ എല്ലാ അസ്സൽ രേഖകളും സമർപ്പിച്ച് മുഴുവൻ ഫീസടച്ച് അഡ്മിഷൻ നേടണം. മറ്റേതെങ്കിലും പോളിടെക്‌നിക് കോളേജിൽ അഡ്മിഷൻ ലഭിച്ച അപേക്ഷകനാണെങ്കിൽ അഡ്മിഷൻ സ്ലിപ്പോ, ഫീ രസീതോ ഹാജരാക്കിയാൽ മതിയാകും. അഡ്മിഷനിൽ പങ്കെടുക്കുന്നവർ കോവിഡ്-19 മാനദണ്ഡങ്ങൾ നിർബന്ധമായും പാലിച്ചിരിക്കണം. വിശദ വിവരങ്ങൾക്ക് www.polyadmission.org.    .

Fashion

Nov 192020
നിറം വര്‍ദ്ധിപ്പിക്കാന്‍ ഇന്നത്തെ കാലത്ത് പല വിധത്തിലുള്ള മാര്‍ഗ്ഗങ്ങള്‍ തേടുന്നവരും നമുക്ക് ചുറ്റും ഉണ്ട്.

Recipe of the day

Nov 232020
ചേരുവകൾ 1. തക്കാളി - ഒരു കിലോ ഗ്രാം 2. പുളി - 50 ഗ്രാം 3. ഉപ്പ് - പാകത്തിന് 4. മഞ്ഞള്പ്പൊരടി - അര സ്പൂൺ 5. ഉലുവാപ്പൊടി - 1 സ്പൂണ്‍