Poems

Language: 
English

സഹനത്തിനുമപ്പുറം

ആത്മാക്കളുടെ സഞ്ചാരം
അതിവേഗത്തിലാണെന്നു
കേട്ടിരിക്കുന്നു...

ഞാനൊരു ആത്മാവായിരുന്നെങ്കിൽ
നിന്റെ മനസ്സിന്റെ
ഉള്ളറകളിൽ കയറി
നെല്ലും പതിരും
എന്നേ  തിരിച്ചറിയുമായിരുന്നു.

സ്നേഹിക്കണം...
പക്ഷെ ശല്യമാകരുതെന്നു
നീ പറയുമ്പോഴും
എനിക്കറിയാമായിരുന്നു...
ഞാൻ എത്രമാത്രം നിന്നെ
ശല്യപ്പെടുത്തുന്നു എന്ന്.

എനിക്ക് എന്നെ
ബോധ്യപ്പെടുത്തണമായിരുന്നു...
എനിക്ക് ഭ്രാന്തില്ലായെന്നു...
ഞാൻ മരിച്ചിട്ടില്ലായെന്നു...

അച്ഛൻ

ആരുമറിയാതെ പോയൊരാ
വ്രണിതമാം മുറിവിൻ്റെ ഭാരവും പേറി
ആഴക്കടലിലെ ചിപ്പിയെ
തേടും കണക്കെയാ ഉള്ളം
നുരപോൽ പതഞ്ഞുയർന്നു
പൊങ്ങുന്നതാർക്കും അറികയില്ലാ.....
കുഞ്ഞു മനസ്സിൻ്റെ പടിവാതിൽ
മെല്ലെ തുറന്നോരാഗമനം -
എത്തിപ്പിടിക്കുവാനെത്ര ദൂരം
എന്ന വിചിന്തനത്തിനുത്തര-
മാകണം ആ പാൽ പുഞ്ചിരി
കൂട്ടിക്കിഴിക്കുന്ന ഗണിതത്തിൻ
സംഖ്യകൾ മാഞ്ഞു പോകുന്നതോ
ആ കുഞ്ഞിളം വായ്ത്താരിയിൽ..
ഇറ്റുവീഴുന്നൊരാ സ്വേദ കണങ്ങൾ തൻ
സുഗന്ധം മുകരുന്നൊരാ പതംഗമായി...
സാന്ത്വനമായി തലോടുമാ
കരങ്ങൾ തൻ മാർദ്ദവമന്നേര-

Kaveri

Secluded  and sacred
She lived in a dark pot
Not knowing the glare of sun
Or the fury of storms
Knowing forever
The dark inner world
Seizing at in surprise
An occasional shard of light
Carried around by the great sage
For his eyes and use only.

Tags: 

ചെക്കനും പെണ്ണും

പെറ്റിട്ടപ്പോഴേ കേട്ടതാണ്
 ചെക്കന് സിദ്ധാന്താണെന്ന്!
ഇമ്മിണി വളർന്നപ്പോ
കുരുത്തക്കേടായി!
ഒന്നിനോണം വളർന്നപ്പോ
തല്ലു കൊള്ളി!
"ഇവനെപ്പഴാ നന്നാവാ?"ന്നായി മാലോകർ!
നന്നാവാൻ മുക്കാലിക്കെട്ടി അടിക്കാമ്പറ്റ്വോ?
എളുപ്പം നന്നാവാൻ നല്ല വഴി,
പെണ്ണു കെട്ടിക്കന്നെ!
കൊലുന്നനെയൊരു പെണ്ണ്,
നല്ല അടക്കൂണ്ട് ഒതുക്കൂണ്ട് !
ന്നട്ടെന്താ?
ചെക്കൻ നന്നായില്ല.
അവൻ പണിക്കു പോയില്ല.
ഉള്ളതൊക്കെ വിറ്റും പണയംവച്ചും
നന്നാവാൻ ശ്രമിച്ചു
ചെക്കൻറ കാശോണ്ട്
തേങ്ങാക്കാരൻ നാണു നന്നായി
വാറ്റുകാരൻ ചാത്തു നന്നായി

ഭൂപട നിർമ്മാതാക്കളുടെ ശ്രദ്ധയ്ക്ക്

മുന്നറിയിപ്പൊന്നും കൂടാതെയാണ്
ഭൂപടവിൽപ്പനക്കാരൻ വീട്ടിലേയ്ക്ക് കയറി വന്നത്.
ചായ്ച്ചുകെട്ടിയ ഇറയത്ത് അയാൾ
ഭൂമിയുടെ പല പോസിലുള്ള
പടങ്ങൾ വിരിച്ചിടാൻ തുടങ്ങി.
എനിക്കറിയേണ്ടത് അലാസ്കയെ കുറിച്ചായിരുന്നു.
എൻ്റെ കാമുകൻ അവിടെയാണല്ലോ
താമസിക്കുന്നതെന്ന് ഞാൻ വിചാരിക്കുന്നത്.
അടുക്കളപ്പണിയെല്ലാമൊതുക്കി വെച്ച്
ഒരിക്കൽ അവിടെ പോകണമെന്നു പോലും
ഞാൻ ഉറപ്പിച്ചിരുന്നു.
അത്താഴത്തിന് അരിയിടും മുമ്പ്
തിരിച്ചെത്താനാവില്ല എന്നറിഞ്ഞപ്പോൾ
യാത്ര മാറ്റി വെച്ചതാണ്.
അലാസ്കയിലെ നദികളുടെ പേര്,
ജലഗതാഗത മാർഗ്ഗങ്ങൾ,

പൂപ്പാവാട

സ്കൂൾ ആനിവേഴ്സറി എന്നാൽ
ആനിക്കു തൊണ്ട പൊട്ടുന്ന നോവാണ്!
ചുവപ്പിലും, പച്ചയിലും, നീലയിലും
വർണ്ണ ചിറകുള്ള ഉടുപ്പുകളിൽ ..
ചന്തത്തിൽ പൂമ്പാറ്റകളാവുന്ന കൂട്ടുകാരികൾ !
രണ്ടുടുപ്പല്ലേആനിക്കുള്ളു   !
യൂണിഫോം ഉടുപ്പും,
പിന്നെ
പള്ളിയിലും, അമ്മവീട്ടിലും, ചന്തേലും
ഒക്കെയിട്ടിട്ടു മഞ്ഞച്ചു, പിഞ്ചിയ
എളേപ്പന്റെ കൊച്ചിന്റെ
കുർബാന കൈകൊള്ളപ്പാടിന്റെ  വെള്ളയുടുപ്പും !
ചാച്ചനുണ്ടാരുന്നപ്പോ എന്തോരം ഉടുപ്പാരുന്നു
ചുവപ്പിൽ പൂവുള്ള,
പച്ചയിൽ പൊട്ടുള്ള
വെള്ളി ചിറകുള്ള,
അങ്ങനെ അങ്ങനെ...
കറുകറുത്ത ആനി

ഒന്നാന്തരം മനുഷ്യൻ

കട്ടുതിന്നിട്ടും
കാലിൽ              
നക്കിക്കിടന്നതിനാൽ
പൂച്ചയെ ഞാൻ വളർത്തി.
എനിയ്ക്കായ് കുരയ്ക്കുകയും
ചിലപ്പോൾ കടിക്കുകയും
ചെയ്യുന്നതിനാലാണ്
പേവിഷത്തിന്റെ ഭീഷണിയിലും
പട്ടിയെ ഞാൻ പ്രണയിച്ചത്.
പാലും ബീഫും
മുട്ടയും ചിക്കനും
കൂട്ടിക്കലർത്തി കഴിക്കുന്ന
ഒരു മനുഷ്യനായ എനിക്ക്
നിന്നെ പ്രേമിച്ചു പുണരാനും
പുണർന്നു കൊല്ലാനും
ഒരേപോലെ കഴിയും.
ഞാൻ ധൃതരാഷ്ട്രരുമല്ല
എന്റെ കെട്ടിപ്പിടുത്തത്തിൽ
ഓന്റെ ആലിംഗനവുമില്ല
ഞാൻ ഒന്നാന്തരം മനുഷ്യൻ!

 അനിൽ കുമാർ .എസ്.ഡി  

മടക്കയാത്ര

ജീവിച്ചതിനു തെളിവായി
 ഒരു തൂവൽ പോലും
പൊഴിച്ചിടാപ്പക്ഷിയെപ്പോലെ
ഇരിയ്ക്കുമാ  ചെറു ചില്ലയിലെ
മിടിയ്ക്കുന്ന വസന്തം
പോലുമറിയാതെ  പറന്നകലണം!
ചെറു പൂരത്തിൻ
ആഘോഷങ്ങളും ആരവങ്ങളും
ചില്ലു മീൻ കുപ്പിയുടെ
കണ്ണുകളിലിട്ടടച്ചു നിശബ്ദമാക്കി  
 പൊട്ടാത്ത ചിരികളുടെ
തിക്കിലും തിരക്കിലും പെട്ട്
പൊട്ടുന്ന നെഞ്ചുകളുടെ കൂട് വിട്ട്
ഒരൊറ്റ നിലവിളിയുടെ    
വിജനതയിലേക്ക് കുടിയിറങ്ങണം  !
 ചെറു ഞരക്കം  പോലും
 കേൾപ്പിക്കാതെ വീർപ്പടക്കി
ശ്വാസകോശം പെരുത്തു  ചങ്ക് കലങ്ങി
 ഒരു  കരച്ചിലിനെ തൊണ്ടയിൽ

എന്തിനിത്ര  പച്ചിലകൾ എന്റെ കവിതകളിൽ

വെയിലിന്റെ വഴിയോരത്തൊരു
വിശന്നലഞ്ഞ ആട്ടിൻകുട്ടി
കണ്ണുകളിൽ ദീനതയുടെ
മഴക്കാല മേഘങ്ങൾ
തൊലിപ്പുറമേ ചാട്ടവാറു കൊണ്ട
കടുംപാടുകൾ
ഉടനേ ഞാനെൻ  കവിതയിലെ
പച്ചിലകളെല്ലാം കൊഴിച്ചിട്ടു
വിശന്നിരിക്കുന്നോർക്ക്
തിന്നാനല്ലെങ്കിൽ
പിന്നെന്തിന് കവിതകളിലിത്ര
ഇലകൾ വളർത്തുന്നൂ നമ്മൾ
എന്തൊരു കയ്പ്പാണ്
നിന്റെയീ ഇലകൾക്ക് കവേ
വറ്റിയ വിശപ്പിനെ അയവിറക്കിച്ചൊല്ലീ
ആട്ടിൻകുട്ടി
എന്നാലും നിന്റെ വയർ നിറഞ്ഞല്ലോ
എന്റെ കാഞ്ഞിരച്ചില്ലകളിനിയും
തളിർക്കും പൂവിടും
വരണ്ട മണ്ണിലൊരു കാട്ടുചെടി

നീയുറങ്ങുമ്പോൾ

നിദ്രാദേവി നിന്നിലാർദ്രമായലിഞ്ഞു
ചേരുന്നതെത്ര വേഗമാണ്.
കൂമ്പിയ മിഴികളിൽ തിളങ്ങുന്ന
അനുരാഗ ലോല ഭാവം.

അഴകുള്ള ചുണ്ടുകളിൽ മുദ്രണം ചെയ്ത
മൃദുമന്ദഹാസത്തിൻ  മൗനം.
വെയിലേറ്റു വാടിയ കവിർത്തടങ്ങളിൽ
തണലായി മുഖം ചേർത്ത്.

നിന്നിടനെഞ്ചിലുയരും പ്രണയ നിശ്വാസ
താളമറിഞ്ഞ്,നിശ തന്നിദളടരുന്നതും
കാത്ത് പുലരും വരെ നിന്നരികിൽ
കാതോർത്ത് ഞാനുറങ്ങാതിരിക്കാം.

ഭ്രാന്തനും ഭാണ്ഡവും

പാടവരമ്പത്തെയമ്പലത്തിണ്ണയിൽക്കണ്ടുഞാൻ
വാടി നരച്ചൊരാ ഭ്രാന്തനെ!
ആലിൻതണുപ്പിലായ് കൂനിയിരിയ്ക്കുന്നു
ആപാദചൂഢം കരിനിറത്തിൽ
നീണ്ടൊരാദൃഷ്ടിയിൽ വേപഥുപൂണ്ടുള്ള
നോട്ടവും നീളുന്നുവങ്ങുമിങ്ങും
വിറയാർന്നകാലിലായ് ചങ്ങലക്കെട്ടുണ്ട്
വളയംപോൽ പാദത്തിൽച്ചുറ്റിക്കൊണ്ട്!
നീരുണ്ട്, നിണമുണ്ട്, നിണമുണ്ണാനുറുമ്പുണ്ട്
നരവന്നമുടിയിലായ് ജഢയുമുണ്ട്!
ഓർമ്മകൾ മാഞ്ഞതോ, മനമിന്നുവിഭ്രമ
ജാലത്തിൽതേഞ്ഞതോ ആരറിവൂ!
മറവിയെയെല്ലോരും ഭാഗ്യമെന്നോതുന്നു
ബോധം മരിച്ചവനെന്തുചൊല്ലും?
വെയിലിൻെറയൂറ്റത്തിലുഷ്ണം കനത്തിട്ടോ

ധന്യം

എനിക്കിഷ്ടമീ
പുലർകാല മഞ്ഞ്
എത്ര സുഖദമാണതിൻ
മൃദുസാമീപ്യം!

എനിക്കിഷ്ടമീ
വേനൽ പ്രഭാതങ്ങൾ
എത്ര ഊഷ്മളമാണതിൻ
ആലിംഗനം!

എനിക്കിഷ്ടമീ
സായന്തനങ്ങൾ
എത്ര സൗമ്യമാണതിൻ
നിഴൽചിത്രങ്ങൾ!

എനിക്കിഷ്ടമീ
ആതിരരാവ്
എത്ര സുന്ദരമാണതിൻ
കുളിരോർമ്മകൾ!

എനിക്കിഷ്ടമെന്നും പ്രിയതേ
നിന്നിൽ പെയ്തിറങ്ങി നിറയും
ഒരു ചെറുമഴയാകാൻ
എത്ര വിലോലം നിൻ മൃദുഗേഹം!

സഖീ
നിൻ വിരൽത്തുമ്പു മീട്ടും
രുദ്രവീണയായ് മാറാൻ
കഴിഞ്ഞില്ലയെങ്കിൽ
എത്രമേൽ വ്യർത്ഥം
ഞാനും
എൻ രമണജന്മവും

ആഴങ്ങളിൽ

കടലാഴങ്ങളേക്കാളേറെയാഴത്തിൽ
ചക്രവാളത്തിൻ അപാരതയ്ക്കപ്പുറം
നീയെന്ന സത്യം എന്നുള്ളിലെന്നും
നിറവായ്, ഉണ്മയായ് , ജീവനായി ..

ജന്മാന്തരങ്ങളിൽ ഞാൻ തേടിയലഞ്ഞൊ-
രന്തരാത്മാവിൻ പൊരുളായി നീ
ഓരോ ജീവകണങ്ങളും നിനക്കായ് തുടിക്കുന്നു
സ്മൃതി മണ്ഡലമാകെ നീ നിറയുന്നു.

ഋതുഭേദങ്ങളിൽ മഴയായ് വെയിലായ് മഞ്ഞിൻ കണങ്ങളാ-
യെന്നിൽ നിറയുന്നു നീയൊന്നു മാത്രം
പൂമണമൊഴുകുന്ന പൊൻ വസന്തത്തിലെ
ഓരോ പൂവിലും നിൻ മുഖം മാത്രം.

ഇഴയറ്റ്

പുരുഷന്‍മാരില്ലാത്ത ഒരു കാലത്ത്
സ്ത്രീകള്‍ വെറും മണ്ണിരകളാകാം .

മണ്ണ് വിസര്‍ജ്ജിച്ചും
അതുതന്നെ പിന്നെയും തിന്നും
മെയ്യ് മണ്ണില്‍ ഉരച്ചും
പഞ്ചഭൂതങ്ങളെ ഭയന്നും ,
ഒന്നൊളിക്കാന്‍
ഒരു ഉറച്ച നെഞ്ചിന്‍കൂട്
മണ്ണില്‍ പരതിയും ,
കാമത്തിന്‍റെ കുര്‍ണിപ്പുറ്റുകളില്‍
തലയിട്ടടിച്ചും ,
മോഹത്തിന്‍റെ മണ്ണറഭിത്തികളോട്
കൊഞ്ഞനംകുത്തിയും ,
വിഷാദത്തിന്‍റെ മണ്ണൊലിപ്പില്‍
കുത്തിമറിഞ്ഞും
പരസ്പരമൊന്നിഴപിരിയാന്‍ മറന്നും
ഇഴഞ്ഞും
വെറും മണ്ണിരകളായ് .

കൃപ അമ്പാടി

തിരികെ നടക്കുമ്പോൾ

ജീവിക്കാൻ,
സ്വപ്നങ്ങളിലേക്ക്
പറക്കാൻ
ചിറകു വച്ചു
തന്നവനെ
വിരഹമെന്നു
വിമർശിക്കുന്നതെങ്ങനെ ..?

ചുംബിക്കുകയാണെങ്കിൽ
അധരങ്ങൾ
കവർന്നെടുത്ത്
ആത്മാവിനാഴങ്ങളിലെത്തുന്ന
പോലെത്തന്നെയാവണം..

എപ്പോൾ
വേണമെങ്കിലും
 ചിതറിത്തെറിക്കുന്ന
സ്ഫടിക ഹൃദയമാണെ-
ന്നറിഞ്ഞു തന്നെ
ചുംബിക്കുക..

പകുത്തു നൽകാൻ
പ്രാണനില്ലെന്നു
തോന്നുമ്പോഴും
പരിതപിക്കാതിരിക്കണം

യാതൊരു
ബഹളവുമില്ലാതെ
പടിയിറങ്ങാൻ
പക്വതയുള്ള
മനസ്സൊരെണ്ണം
കരുതണം..

എത്ര

എത്ര  പൊൻ മറവികൾ
ഉരുക്കി ഒഴിച്ചാലാണ്
ഒരു ഓർമ്മയുടെ ചെമ്പച്ചുണ്ടാവുക!
എത്ര  ഓർമ്മകൾ ചേർത്ത് വച്ചാലാണ്
 ഒരു പ്രിയ മുഖം പൂർണ്ണമാവുക!
എത്ര കണ്ണീർ രാവുകൾ
കടന്ന് പോയാലാണ്
ഒരു വിരഹദുഃഖം അസ്തമിയ്ക്കുക!
എത്ര വ്യർത്ഥ  ചിന്തകൾ
തേച്ചുരച്ചു  മിനുക്കിയാലാണ്
ഒരു മനസ്‌ സുരുചിയ്ക്ക്  പാകമാവുക!
എത്ര തൂക്കം ദുഷ്ടുകൾ
അരച്ചും അരിച്ചുമെടുത്താണ്
ഒരു ദയവ് ഊറി വരിക!
എത്ര അവഗണനകൾ
 വിശന്നുപൊരിഞ്ഞു മരിച്ചിട്ട് ആണ്
ഒരു സ്നേഹം വിരുന്ന് വരിക!
എത്ര  ഉണർവിൻ പകലുകൾ ഉഷ്ണിച്ചാലാണ്
 ഒരു മഴ മേഘം  ഉറക്കത്തിനു

എനിക്ക് പ്രണയമാണ്

എനിക്ക് പ്രണയമാണ്....,
ബാല്യത്തിനോട്...!
മണ്ണു കൊണ്ട് ചോറും
പുളിയില കൊണ്ട്
കറിയുമുണ്ടാക്കിക്കളിച്ചയാ-
നിഷ്ക്കളങ്ക ബാല്യത്തിനോട്...!

എനിക്ക് പ്രണയമാണ്..,
കാടിനോട്..!
കലപില ശബ്ദമുയർത്തും
കാട്ടു പക്ഷിയോട്...!
കളകളനാദത്തിൽ ഒഴുകുമാ
കാട്ടരുവിയോട്...!

എനിക്ക് പ്രണയമാണ്...,
മഴത്തുള്ളിയോട്...!
ചില്ലം ചില്ലം ഇലകളിൽ
തട്ടിത്തെറിക്കുമാ
മഴത്തുള്ളിയോട്..!

പ്രണയം

നൂലറ്റ് പോയ
പ്രണയത്തിന്റെ കണ്ണികളെ
വിളക്കി ചേർത്ത്
അതിൽ
റാണിയക്കുന്നൊരുവനെ
പ്രണയിക്കണം...
അഹങ്കാരം പുറം പൂച്ചായി
കൊണ്ട് നടക്കുന്നവനെ,
സ്നേഹം കൊണ്ട്
പോരാളിയാക്കുന്നവനെ
എന്നിലൊരു വിസ്മയ
പ്രപഞ്ചം
തീർക്കുന്നൊരുവനെ
പ്രണയിക്കണം.
അറിയാതെ വീണു പോവുന്ന
കുഞ്ഞു വാക്കിനു പോലും
സങ്കടത്തിന്റെ തീരാ
ക്കയത്തിലേക്ക്  
തള്ളിയിടുന്നവനാവണം ,
ചിലപ്പോഴൊക്കെ പാൽ
മണം മാറാത്ത പൈതലായ്
എന്റെ മാറിൽ
ചായുറങ്ങുന്നവനാവണം
അമ്മയും ചേച്ചിയും
കാമുകിയുമെന്റെ  
കണ്ണിൽ

അലക്കുകല്ല് മനസ് തുറക്കുന്നു

ജയശ്രീ പള്ളിക്കൽ
വിഴുപ്പുകളുടെ
വൃത്തിഹീനതകൾ ഭക്ഷിച്ച്
തല്ലുകൊണ്ടതും
തേഞ്ഞു തീർന്നതും,,,
നിങ്ങൾക്കു വേണ്ടിയായിരുന്നു,,,!
കൈതക്കൂട്ടങ്ങളുടെ മറപറ്റി
സ്വന്തം നഗ്നതയിലൂടെ,,,
പുഴയെ ഒഴുക്കിവിടാനെത്തുമായിരുന്ന
പെണ്ണിന്റെ
കൊലപാതക രഹസ്യം
എനിക്കറിയാം,,,,
എനിക്കു മാത്രം,,,,!
എനിക്കു മേലനാഥമായിക്കിടന്ന
അവളുടെ കൈലേസ്
തെളിവെടുപ്പുകാർ കൈവശപ്പെടുത്തിയെങ്കിലും
അതിലവൾ തുന്നിപ്പിടിപ്പിച്ചിരുന്ന
പേരിന്റെ ഉടമ
പിടിക്കപ്പെട്ടുവെങ്കിലും,,,,
അവൻ ശരിക്കും നിരപരാധിയാണ്,,,!
അപരാധികൾ,,,

വിടർച്ച

ഇരവിൽ വെളിച്ചം ഇടർച്ചയായ്
കിനാപകർച്ചയിലിടയ്ക്കുണരും രാവ്.
മണ്ണിനും വിണ്ണിനുമിടയിൽ തൻ
മിടിപ്പു പകരുന്നോരൊറ്റയാൻ.

വാക്കു മുറിച്ച മുറിവിൽ
നിന്നൂർന്ന ചോരച്ചാൽ
ഉണങ്ങാൻ വ്യാകരണകൺകെട്ടി
പോക്കുവരവെളിതാക്കും
ഒടിവിദ്യയിൽ രമിച്ച കാവ്യച്ചിന.

ഉരച്ചുരച്ചുരഞ്ഞോരു വാക്കിനു
പകരമില്ലാതെ പതറും പദശബ്ദകോശച്ചുമ.

ഒരക്ഷരച്ചേദത്തിലന്തിച്ചലകടലിടുക്കുകളിൽ
പെട്ടുഴലുന്നതോണി തുഴഞ്ഞു മയങ്ങിയ പാട്ടല.

വാക്കു വാക്കോടു ചേർക്കുമ്പോളിടറുന്ന കൈ
താങ്ങുതേടുന്നു

വിക്കിൽ ഉരഞ്ഞു മാഞ്ഞൊരക്ഷരചെത്തം
കാതു തേടുന്നു.

ആധിപത്യം

അനുഗ്രഹ മുടയവനെ
നിന്നിലല്ലോ ആധിപത്യം
ദയാപരനായവനേ കരുണാമയനേ ...
മരണവും ജീവിതവും സൃഷ്ടിച്ചവനേ
അതുകൊണ്ട് ഞങ്ങളെ
പരീക്ഷിക്കുന്നോനേ ....

പൊറുക്കുന്നവനും അജയ്യനും
നീ മാത്രമല്ലെ
ഏഴാകാശങ്ങളെ പടച്ചവനേ
വിടവുകളില്ലാതതിനെ
നിലനിർത്തുന്നോനെ
വിളക്കുകളാൽ അലങ്കരിച്ച
ആകാശമില്ലേ

കൂട്ടുകാരൻ

കണ്ണെത്താ ദൂരത്തോളം മറഞ്ഞാരെൻ ബാല്യത്തിൻ
ശ്ലഥ ചിത്രങ്ങളിൽ,ശമനതാളങ്ങളിൽ
ഉള്ളു പ്പൊള്ളിപ്പിടയും ഗ്രീഷ്മശാഖിയിൽ
നിണം വാർന്ന മുറിവുകളിൽ

നേർ ചൊല്ലു ചൊല്ലി സ്നേഹക്കരുതലോടെ
കൈ പിടിച്ചു നടത്തിയൊരെൻ തോഴൻ.
മഴ മാറി വെയിൽ വരുമെന്നോതി
തോരാത്ത സങ്കടമഴക്കുത്തരമേകി,

ജീവിതസരണികളിൽ,വിജയ വീഥികളിലേറെ
ദൂരം ഉയരുവാനോതിയൊരെൻ തോഴൻ.
പണ്ടു നാമോടിക്കളിച്ച മുറ്റത്തിൽ
നീന്തിത്തുടിച്ച പുഴയോളങ്ങളിൽ.

ചക്കരമാഞ്ചോട്ടിൽ മണ്ണപ്പം ചുട്ട് കളിച്ച 

ബാല്യത്തിൽ,കൗമാര സ്വപ്നങ്ങളിൽ
മൗനമായ് മറഞ്ഞ യൗവ്വനവസന്തങ്ങളിൽ
കൊഴിഞ്ഞടർന്ന ഋതുഭേദങ്ങളിൽ

മഴവില്ല് പോലെ

അത്രമേലടുത്തിട്ടുമെന്തെ
അറിയാതെ പോയി ഞാൻ
നിൻ മോഹങ്ങളൊക്കെയും...
കതിരിടും സ്വപ്നങ്ങൾക്കൊക്കെയും
നിറച്ചാർത്തേകി  നീ
മഴവില്ലിൻ കൂടൊന്നു പണിതു...
വസന്തം പെയ്യുമെന്നാരാമത്തിൽ
ആലസ്യമോടെത്തിയ തെന്നലും
മന്ദസ്മിതമോടെയെന്നോട്  ചൊന്നു
ഒരു പൂമ്പാറ്റയായ്  ഞാൻ
 നിൻ ചിത്തത്തിലണയാൻ...
മാരിവിൽ വർണ്ണങ്ങളിലാകാശം  തീർത്തപ്പോൾ  
വെള്ളി മേഘം  നാണത്താൽ മുഖപടം മറച്ചു ...
ഞാനും പ്രണയം വിടരുമെൻ
മനോഞ്ജരത്തിൽ
ഒരൊറ്റവരി കവിതയായ്
നിന്നെ വരച്ചിടുന്നു...

ഉമ പട്ടേരി

രാകിമിനുക്കൽ

 

പച്ചപ്പുറങ്ങളിൽ തീ പടരുമ്പോൾ
നട്ടുച്ചയിലും പകലസ്തമിച്ചപോൽ വിറ-
ങ്ങലിച്ചുപോയ്‌ മാനവകുലജാതികൾ.
പ്രിയമുള്ളോരെ ചേർത്തണച്ചീടാൻ, മൃത്യു-
വിൽ അന്ത്യചുംബനമേകിടാൻ ഒന്നുമേ കഴി-
യാതവണ്ണം പുകമറയ്ക്കുള്ളിലായ് ലോകവും.
 
മർത്ത്യനു ജീവനിൽപ്പരമൊന്നില്ലാ, സകലതും  
ഒരുനിമിഷം വ്യർത്ഥമായ് പരംപൊരുളിൽ
ലയിക്കുന്നൂ, നീതിശാസ്ത്രങ്ങൾ വേറിട്ടു
 തത്വശാസ്ത്രങ്ങളൊന്നിനും നിവൃത്തിയില്ല  
നിശ്ചലം പോയൊളിക്കുന്നു; ജാതമിതു
കുരുതി പൂത്തൊരണു നിഗ്രഹം വേറിട്ടു
കാലകാലപ്രവാഹമിതിൽ കുതിക്കുന്നു!

Pages

Subscribe to RSS - Poems