കേരള സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ വികസന സഹകരണ ഫെഡറേഷന് ക്ലിപ്തം നമ്പര്‍ 4351 ല്‍ അഫിലിയേറ്റു ചെയ്ത പട്ടികജാതി സഹകരണ സംഘങ്ങളില്‍ നിന്നും 2019-20 വാര്‍ഷിക പദ്ധതി ഇനത്തില്‍ വായ്പ അനുവദിക്കുന്നതിന് ഫെബ്രുവരി 15 വരെ അപേക്ഷിക്കാം.
ഉല്പാദന, നിര്‍മ്മാണ സേവന മേഖലകളില്‍ തൊഴിലവസരം സൃഷ്ടിക്കുന്നതിന് സംഘങ്ങള്‍ നേരിട്ടോ സംഘത്തിലെ സ്വാശ്രയ ഗ്രൂപ്പുകള്‍ വഴിയോ പദ്ധതികള്‍ നടപ്പിലാക്കുന്നതിനാണ് നാല് വര്‍ഷത്തെ കാലാവധിക്ക് അഞ്ച് ലക്ഷം രൂപ വീതം വായ്പ നല്‍കുന്നത്.
നിര്‍ദ്ദിഷ്ട മാതൃകയില്‍ വ്യവസ്ഥകള്‍ പാലിച്ചുകൊണ്ടുള്ള അപേക്ഷകള്‍ ബന്ധപ്പെട്ട ജോയിന്റ് രജിസ്ട്രാറുടെ ശുപാര്‍ശ സഹിതം സമര്‍പ്പിക്കണം. അപേക്ഷ ഫോം, വായ്പാ വ്യവസ്ഥകള്‍ എന്നിവ www.sctfed.com ലോ പേരൂര്‍ക്കടയിലുള്ള ഫെഡറേഷന് ഓഫീസില്‍ നിന്നോ ലഭിക്കും. ഫോണ്‍: 0471-2433850, 2433163.
Post a new comment
Log in or register to post comments