പതിനാലാം റാങ്കിന്റെ തിളക്കവുമായി സി.യു.കെ.

രാജ്യത്തെ മികവുറ്റ  കേന്ദ്രസർവകലാശാല റാങ്കിങ്പട്ടികയിൽ  പതിനാലാം സ്ഥാനം നേടി കേരളകേന്ദ്രസർവകലാശാല.അക്കാദമിക്, റിസർച്ച്മികവ്, ഇൻഡസ്ട്രിഇന്റർഫേസ്,  പ്ലേസ്മെന്റ്, ഇൻഫ്രാസ്ട്രക്ചർ സൗകര്യങ്ങൾ, ഭരണനിർവഹണം, വിദ്യാർത്ഥിപ്രവേശം, വൈവിധ്യം, ഔട്ട്റീച്ച്എന്നിവ അടിസ്ഥാനപ്പെടുത്തി, ഔട്ട്ലുക്ക്   ഇന്ത്യാ മാഗസിൻ നടത്തിയ വാർഷികറാങ്കിങ്ങിലാണ്സി.യു.കെ തിളക്കമാർന്ന റാങ്ക്നേടിയത്.

രാജ്യത്തെ കേന്ദ്രസർവകലാശാലകളിൽ പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്കുള്ള  ഉന്നതവിദ്യാഭ്യാസ ഓപ്ഷനുകൾ സംബന്ധിച്ച സർവേയുടെ ഭാഗമായാണ്റാങ്കിംഗ്നടത്തിയത്.അന്തിമ റാങ്ക്പട്ടികയിൽ  ഇരുപത്തിഅഞ്ച്വാഴ്സിറ്റികളാണ്സ്ഥാനംഉറപ്പിച്ചിട്ടുള്ളത്.

"സി‌.യു.‌കെ മെച്ചപ്പെടുത്തേണ്ടമേഖലകൾ ഞങ്ങൾ തിരിച്ചറിയുകയാണ്. ആവശ്യമായ നടപടികൾ ആരംഭിക്കുന്നു. ഇതിനകംതന്നെ ഐക്യുഎസിടീം വിശദാംശങ്ങൾ തയ്യാറാക്കുന്നുണ്ട്." വൈസ്ചാൻസലർ പ്രൊഫ. എച്ച്. വെങ്കിടേശ്വരലു പറഞ്ഞു.

വാഴ്സിറ്റി  സംരംഭങ്ങളുമായി സഹകരിക്കാൻ വി.സി പൊതുപ്രതിനിധികൾ ഉൾപ്പെടെയുള്ള പ്രാദേശിക അധികാരികളോട്അഭ്യർത്ഥിച്ചു. സെൻട്രൽ ഇൻസ്ട്രുമെന്റേഷൻ ലാബ്ഒരുമുൻഗണന ആയിരിക്കും. കേരളത്തിലെ കോർപ്പറേറ്റ്മേഖലയും സി.യു.കെയെ സഹായിക്കാൻ മുന്നോട്ട്. വരണം അദ്ദേഹം കൂട്ടിച്ചേർത്തു.

Recipe of the day

Sep 232020
ചേരുവകള്‍ പനീര്‍ – 200 ഗ്രാം എണ്ണ – ഒരു ടേബിള്‍സ്പൂണ്‍ ജീരകം – ഒരു നുള്ള് പച്ചമുളക് -2 സവാള – 1 മഞ്ഞള്‍പ്പൊടി – കാല്‍ ടി സ്പൂണ്‍