പാരമ്പര്യത്തിന്റെ തുടര്‍ച്ചയുമായി അയ്യപ്പ സന്നിധിയില്‍ മണര്‍കാട് സംഘമെത്തി

ആചാര പെരുമയുടെ അകമ്പടിയില്‍ ശബരിമല സന്നിധാനത്തെത്തിയ മണര്‍കാട് സംഘം സോപാന സന്നിധിയില്‍ പണക്കിഴി സമര്‍പ്പിച്ചു. ചരിത്രവും ഐതിഹ്യവും ഇഴ പിരിഞ്ഞു കിടക്കുന്നതാണ് കോട്ടയം മണര്‍കാട് നിന്നുളള സംഘത്തിന്റെ ശബരിമല യാത്ര. ഒരു കാലത്ത് മകരവിളക്കിന് മാത്രമായിരുന്നു ശബരിമല നട തുറന്നിരുന്നത്.  ഘോര വനത്തിലൂടെ അന്ന് തന്ത്രിക്കും മേല്‍ശാന്തിക്കും സന്നിധാനത്തേക്ക് ഉള്ള കാല്‍നട യാത്രയ്ക്ക് കൂട്ടുവന്നത് മണര്‍കാട് നിന്നുളളവരാണ്. കാലം മാറിയപ്പോള്‍ ശബരിമലയിലെ പൂജാസമയങ്ങളിലും യാത്രാ രീതിയിലും മാറ്റം വന്നു. എങ്കിലും മേല്‍ശാന്തിക്കും തന്ത്രിക്കും ശബരിമലയിലേക്ക് അകമ്പടി പോയതിന്റെ സ്മരണയുടെ വീണ്ടെടുക്കലാണ് മണര്‍കാട് സംഘത്തിന്റെ കിഴി സമര്‍പ്പണം. ഒരു കാലത്ത് മുടങ്ങിപ്പോയ ഈ ആചാരം 25 വര്‍ഷം മുമ്പാണ് വീണ്ടും തുടങ്ങിയത്.

ഗുരുസ്വാമി സി.എന്‍.പ്രകാശ് കുമാറിന്റെ നേതൃത്വത്തിലാണ് ഇത്തവണ സംഘമെത്തിയത്. എല്ലാ വര്‍ഷവും ധനുമാസം ഒന്നിനാണ് കാണിക്ക സമര്‍പ്പിച്ചിരുന്നത്. കോവിഡിന്റെ പശ്ചാത്തലത്തില്‍ ഇപ്രാവശ്യം ഒരു ദിവസം വൈകിയെങ്കിലും സ്വാമിക്ക് മുന്‍പില്‍ കാണിക്ക സമര്‍പ്പിക്കാനായത് പുണ്യമാണെന്ന് ഗുരുസ്വാമി സി.എന്‍.പ്രകാശ് കുമാര്‍ പറഞ്ഞു. മണര്‍കാട് ഭഗവതി ക്ഷേത്രത്തില്‍ വച്ച് ഇരുപത്തിയെട്ടര കാണിക്ക പണം കെട്ടുമുറുക്കി നീലപ്പട്ടില്‍ പൊതിഞ്ഞ് കിഴിയാക്കിയാണ് ഭഗവാന് സമര്‍പ്പിക്കുന്നതിനായി എത്തിക്കുന്നത്. 

\

ശബരിമല ക്ഷേത്രത്തോളം തന്നെ പഴക്കമുണ്ട് മണര്‍കാട് സംഘത്തിന്റെ ശബരിമല ബന്ധത്തിന്. എരുമേലി വഴി പരമ്പരാഗത കാനന പാതയിലൂടെയാണ് ഇവര്‍ സാധാരണയായി ശബരിമലയില്‍ എത്താറ്. ഇപ്രാവശ്യം പമ്പയില്‍ നിന്നും സ്വാമി അയ്യപ്പന്‍ - ചന്ദ്രാനന്ദന്‍ പാതകള്‍ വഴി മാത്രമാണ് യാത്രാനുമതി എന്നതിനാല്‍ അതുവഴിയാണ് സന്നിധാനത്ത് എത്തിയതെന്ന് ഗുരുസ്വാമി പറഞ്ഞു. പതിവായി ഗുരുസ്വാമിയുടെ നേതൃത്വത്തില്‍ അമ്പത് അംഗസംഘമാണ് വരാറുള്ളത്.

ഇത്തവണ കോവിഡിന്റെ പശ്ചാത്തലത്തില്‍ അഞ്ചംഗ സംഘമാണ് കാണിക്ക സമര്‍പ്പിക്കാന്‍ എത്തിയത്. ദര്‍ശനം പൂര്‍ത്തിയാക്കി മേല്‍ശാന്തിയുടെയും തന്ത്രിയുടെയും അനുഗ്രഹവും വാങ്ങിയാണ് മണര്‍കാട് സംഘം മലയിറങ്ങിയത്.

 

                                                               

Recipe of the day

Jan 132021
‌ചേരുവകൾ 1. വൃത്തിയാക്കിയ കല്ലുമ്മേക്കായ - 500 ഗ്രാം 2. തേങ്ങാ തിരുമ്മിയത്‌ - അരക്കപ്പ്‌ 3. മുളകുപൊടി - ഒരു ടേബിൾ സ്പൂൺ