പൈതൽ മല (വൈതൽ മല) യിലേക്കൊരു യാത്ര

കേരളത്തിലെ കണ്ണൂർ ജില്ലയിലെ മലയും വിനോദസഞ്ചാര കേന്ദ്രവുമാണ് പൈതൽ മല അഥവാ വൈതൽ മല. കടൽ നിരപ്പിൽ നിന്ന് 4500 അടി (1,372 മീറ്റർ) ഉയരത്തിലായി 4124 ഏക്കർ പ്രദേശത്ത് പൈതൽ മല പരന്നുകിടക്കുന്നു. നിബിഢവനങ്ങളാണ് മലമുകളിൽ ഉള്ളത്. മലയുടെ അടിവാരത്തിൽ ഒരു വിനോദസഞ്ചാര അന്വേഷണ കേന്ദ്രവും താമസ സൗകര്യങ്ങളും ഉണ്ട്. മലമുകളിൽ ഒരു നിരീക്ഷണ ഗോപുരവും സ്ഥിതിചെയ്യുന്നു. കേരളകർണ്ണാടക അതിർത്തിയിലായി കണ്ണൂർ ജില്ലാ ആസ്ഥാനത്തു നിന്നും 65 കിലോമീറ്റർ കിഴക്കായി ആണ് ഇത് സ്ഥിതിചെയ്യുന്നത്. വിനോദസഞ്ചാരത്തിനായി മല കയറുന്നവർക്ക് പ്രിയങ്കരമാണ് ഈ സ്ഥലം. പൈതൽ (വൈതൽ) മലയ്ക്ക് 2 കിലോമീറ്റർ വടക്കാണ് കുടക് വനങ്ങൾ.

കട്ടികൂടിയ കോടമഞ്ഞിനാൽ സമൃദ്ധമാണിവിടം. ഇവിടെ അപൂർവമായ ധാരാളം പച്ചമരുന്നുകൾ കാണപ്പെടുന്നു. ബ്രിട്ടീഷുകാരുടെ കാലത്ത് റെയിൽവെ റീപ്പറുണ്ടാക്കുവൻ ഉപയോഗിച്ചിരുന്ന വയന(Cinnamomum verum) എന്ന മരവും ഇവിടെ കാണപ്പെടുന്നു. വളവില്ലാതെ നീണ്ടു നിവർന്നതാണ് ഇതിന്റെ തടി. വൈതൽക്കുണ്ട്, ഏഴരക്കുണ്ട് എന്നീ വെള്ളച്ചാട്ടങ്ങളും ഇവിടുത്തെ പ്രത്യേകതയാണ്.

  

ഒരു ഔഷധച്ചെടിയായ അങ്കര എന്ന ചെടിയും ഇവിടെ ധാരാളമായുണ്ട്. തൊട്ടുകഴിഞ്ഞാൽ ചൊറിച്ചിൽ, ശരീരവേദന, കടുത്ത പനി എന്നിവ ഉണ്ടാക്കാവുന്ന ഈ ചെടിയുടെ സമ്പർക്കം ആനകൾ പോലും ഒഴിവാക്കുമത്രേ. 'അങ്കര' ആക്കല്ലേ എന്നൊരു നാടൻ ശൈലി ഈ പ്രദേശത്തു് പ്രചാരത്തിലുണ്ടു. ഇവയ്ക്കു പുറമേ ആയിരക്കണക്കിന് ഔഷധസസ്യങ്ങളും ഇവിടെ ഉണ്ട്.

500 വർഷത്തിലേറെ പഴക്കം കണക്കാക്കുന്ന ഒരു അമ്പലത്തറ ഇവിടെയുണ്ട്. സാഹസികയാത്ര ഇഷ്ടപെടുന്നവർക്ക് പാത്തൻ പാറ വഴി പോകാം. മഴക്കാലത്ത് യാത്ര ദുഷ്കരമാണ്. വൈതൽ ദൂരെ നിന്ന് വീക്ഷിക്കുമ്പോൾ ആനയുടെ ആകൃതിയിൽ കാണപ്പെടുന്നു

വൈതൽക്കുണ്ട്, ഏഴരക്കുണ്ട്  വെള്ളച്ചാട്ടം 

        

കണ്ണൂർ ജില്ലയിലെ തളിപ്പറമ്പിൽ നിന്നും 44 കിലോമീറ്റർ അകലെയാണ് പൈതൽ (വൈതൽ) മല. പൊട്ടൻപ്ലാവ് എന്ന സ്ഥലം വരെ ബസ്സ് ലഭിക്കും. അവിടെ നിന്നും 6 കിലോമീറ്റർ ദൂരം ജീപ്പ് ലഭിക്കും. ജീപ്പ് ഇറങ്ങി രണ്ടു കിലോമീറ്റർ നടന്നാൽ പൈതൽ മല എത്താം. ആലക്കോട് ,കാപ്പിമല ,മഞ്ഞപ്പുല്ല് വഴിയും പാത്തൻപാറ ,കരാമരം തട്ട് വഴിയും ,കുടിയാന്മല മുന്നൂർ കൊച്ചി വഴിയും ,സാഹസിക യാത്ര ഇഷ്ടപ്പെടുന്നവർക്ക് എത്തിച്ചേരാം .കാടിൻറെ മനോഹാരിത ആസ്വദിക്കെണ്ടവർക്ക് മഞ്ഞപ്പുല്ല് വഴിയാണ് അഭികാമ്യം

  .

Fashion

Aug 12020
The Covid pandemic affected each field of people around the world. Face masks and hand sanitizers have become a part of life. Actors began appearing in masks in movies and serials.

Food & Entertainment

Aug 82020
ചേരുവകൾ 1. പനീർ -കാൽ കിലോ  2. കോൺഫ്ളോർ -മൂന്ന് ടീസ്പൂൺ  3. ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് - ഒരു ടീസ്പൂൺ  4. പച്ചമുളക് അരച്ചത് - ഒരു ടീസ്പൂൺ