ഔഷധ സസ്യങ്ങളാൽ സമൃദ്ധമായ അഗസ്ത്യാർകൂടം

അതി മനോഹരമായ മലകളും ഔഷധ സസ്യങ്ങളും വൻ വൃക്ഷങ്ങളും കാട്ടുമൃഗങ്ങളും നിറഞ്ഞ ഒരു സ്ഥലം ഭൂമിയിലുണ്ടെങ്കിൽ അതാണ് അഗസ്ത്യാർ കൂടം

ഹിന്ദു പുരാണങ്ങളിലെ സപ്തര്‍ഷികളില്‍ ഒരാളായ അഗസ്ത്യമുനി തപസ്സനുഷ്ഠിച്ച മലനിരകളാണ് അഗസ്ത്യാർകൂടമെന്നും  അഗസ്ത്യമലയുടെ പവിത്രതയും പ്രകൃതി സൗന്ദര്യവും വനസമ്പത്തും പരിപാലിക്കുക എന്ന ഉദ്ദേശത്തോടെ, സന്ദര്‍ശകരുടെ എണ്ണം ദിവസം 100എന്ന ക്രമത്തില്‍ ചുരുക്കിയിട്ടുണ്ട്.ഫോറസ്റ്റ് ഡിപാര്‍ട്ട്‌മെന്റിന്റെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ വഴിയാണ് യാത്രക്കുള്ള പെര്‍മിഷന്‍ എടുക്കേണ്ടത്.

 

സമുദ്രനിരപ്പിൽനിന്ന് ഏകദേശം 6200 അടി ഉയരത്തിലാണ് അഗസ്ത്യാർകൂടം. തിരുവനന്തപുരം ജില്ലയിലെ ബോണക്കാട് ഫോറസ്റ്റ് ഷെൽട്ടറിൽ നിന്നാണ് യാത്ര ആരംഭിക്കേണ്ടത്.

നിത്യഹരിതവനങ്ങളും ഈറ്റക്കൂട്ടങ്ങളും പുൽമേടുകളും പാറക്കെട്ടുകളും കാട്ടരുവികളും പിന്നിട്ട് അതിരുമലയും പൊങ്കാലപ്പാറയും കടന്ന് വന്യമൃഗങ്ങൾ വിഹരിക്കുന്ന കൊടുംവനത്തിനുള്ളിലൂടെ 27 കിലോമീറ്റർ കാൽനടയായി വേണം അഗസ്ത്യന്റെ ഗിരിമകുടത്തിലെത്താൻ.ഏതു നിമിഷവും ഒരു വന്യമൃഗത്തിന്റെ ഇടപെടൽ പ്രതീക്ഷിച്ചുവേണം ഓരോ അടിയും മുന്നോട്ട് പോകാൻ.

  

കേരളത്തിലെ ഏറ്റവും കഠിനമായ ട്രെക്കിങ് വഴികളാണിവിടം. ആന,കടുവ, കരടി പുലി,  കാട്ടുപോത്ത് തുടങ്ങിയ വന്യമൃഗങ്ങളുടെയും പലയിനം വിഷപ്പാമ്പുകളുടെയും താവളം. അതുകൊണ്ടുതന്നെ മലകയറ്റം കഠിനവും അതിസാഹസികവുമാണ്.എത്ര മുൻകരുതലെടുത്താലും ചോരയൂറ്റുന്ന കുളയട്ടകൾ ധാരാളമുണ്ടിവിടെ. അഗസ്ത്യാർകൂടം കണ്ട് തിരിച്ചെത്താൻ ആ കൊടുംകാട്ടിലൂടെ മൂന്ന് ദിവസം കൊണ്ട് 54 കിലോമീറ്റർ കാൽനടയാത്ര വേണം.

  

മലയുടെ താഴേത്തട്ടുകളിൽ ദുർലഭമായ മരുന്നുവേരുകളും മരുന്നു ചെടികളും വളരുന്നു. ആയുർവേദത്തിൽ മരുന്നുകൾക്കായി ഉപയോഗിക്കുന്ന 2000-ത്തോളം മരുന്നു ചെടികൾ അഗസ്ത്യകൂടത്തിൽ കണ്ടുവരുന്നു.  അഗസ്ത്യകൂടം അപൂർവമായ സസ്യജാലങ്ങളുടെയും ജീവജാലങ്ങളുടെയും വന്യമൃഗങ്ങളുടെയും വാസസ്ഥലമാണ്.അഗസ്ത്യമല യാത്രയില്‍ കാടിന്റെ മക്കളാണ് ഗൈഡുകളായി പ്രവര്‍ത്തിക്കുന്നത്. കാടിന്റെ സ്വഭാവം അറിയുന്ന ഇവര്‍ യാത്രികരെ സുരക്ഷിതരായി കാക്കുന്നു. സീസണ്‍ അവസാന.


അഗസ്ത്യമുനിയുടെ വിഗ്രഹം പാണ്ഡവന്‍ മലയിലേക്ക് നോക്കിനില്‍ക്കുന്ന രീതിയിലാണ് പ്രതിഷ്ഠിച്ചിരിക്കുന്നത്. അഞ്ച് മുനമ്പുകള്‍ ഉള്ളതിനാലാകണം, ആ മലയ്ക്ക് പാണ്ഡവന്‍ മല എന്ന പേരുവരാന്‍ കാരണം. പഞ്ചനാഗമല എന്നും ഒരു പേരുണ്ട്. അഞ്ചു തലയുള്ള പാമ്പിന്റെ രൂപം പോലെ തോന്നുന്നതു കൊണ്ടാണ് ആ പേരു വീഴാന്‍ കാരണം.ഈ മലയിലാണ് അഗസ്ത്യര്‍ പണ്ട് തപസു ചെയ്തിരുന്നതെന്ന വിശ്വാസവും ചിലര്‍ പങ്കുവച്ചു. ആ മലനിരകളില്‍ ആര്‍ക്കും എത്തിച്ചേരാനാവില്ലെന്നും അവിടെ ജ്യോതി തെളിയുമെന്നുമുള്ള ചില കഥകളുണ്ട് 

മാതാ പിതാക്കളുടെ പ്രാർത്ഥനയും ഗുരുകാരണവന്മാരുടെ അനുഗ്രഹവും ഉണ്ടെങ്കിലേ അഗസ്ത്യരെ കാണുവാനാകു എന്നത് മറ്റൊരു വിശ്വാസം. ഒരു കാര്യം നമുക്ക് മനസിലാക്കാം അഗസ്ത്യരെ കാണണം എങ്കിൽ നിയോഗം കൂടി വേണം.

Fashion

Jul 42020
Keep a little rose water in an empty perfume bottle. Spray one in between. Rose water can improve the function of skin cells and reduce inflammation.

Food & Entertainment