ഒസ്യത്ത്

പ്രണയത്തിന്റെ ഉടമ്പടിപ്രകാരം
ഞാനെന്റെ ശരീരം
നിനക്ക് ഒസ്യത്ത് നൽകി...
അന്നാദ്യമായ് ഞാൻ നിന്നിലേക്ക്
വിവസ്ത്രയായ് വേച്ചുവീണു,,
കൂമ്പിയടഞ്ഞ മിഴികളിലെ നീർത്തിളക്കം
അന്നാദ്യമായ് നീ ചുംബിച്ച് വറ്റിച്ചു..
എന്റെ ചുണ്ടിലെ വിറയ്ക്കുന്ന
തേൻകണം ഒരു വണ്ടിനെപോലെ
നീ നുകർന്നെടുത്തു...
എന്റെയുള്ളിലെ പ്രണയഗോപുരങ്ങളെ
നീ തച്ചുടച്ചു..
ദൃഢമായ നിന്റെ ആലിംഗനത്താൽ
എന്റെ മുലക്കച്ചകളഴിഞ്ഞു വീണു,,
അന്നാദ്യമായ്
നാം രണ്ടു സർപ്പങ്ങളെപോലെ
സ്വയം മറന്നാടി,,,
പ്രണയം,,,
കാമം,,,
വേദന,,,
കണ്ണുനീർ,,,
ചോരചുവപ്പ്,,
ഹാ എനിക്കു ഭ്രാന്തു പിടിക്കുന്നു.
വരൂ ഒരിക്കൽകൂടി നീയെന്നെ
ഒന്നാലിംഗനം ചെയ്യൂ...
നീ മറന്നുകളഞ്ഞ എന്റെയാ
ഒസ്യത്ത് രേഖകളെ
ഞാനൊരിക്കൽകൂടി കണ്ടെടുക്കട്ടെ...

 ശ്രീകൃഷ്ണ

 

Recipe of the day

Oct 202020
IINGREDIENTS 1. Oil - half a cup 2. Cinnamon sticks - half a piece Cardamom - two Cloves - two 3. Onions - two large, chopped