ഒരു സംസ്ഥാനത്തും ആകാശവാണി നിലയങ്ങൾ അടച്ചുപൂട്ടുന്നില്ലെന്ന് പ്രസാർഭാരതി വ്യക്തമാക്കി

രാജ്യത്ത് ഒരു സംസ്ഥാനത്തും  ആകാശവാണിയുടെ ഒരു നിലയവും അടച്ചുപൂട്ടുന്നില്ലെന്ന് പ്രസാർഭാരതി  വ്യക്തമാക്കി. രാജ്യമെമ്പാടും പല ആകാശവാണി നിലയങ്ങളും അടച്ചുപൂട്ടുന്നു എന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും തെറ്റാണെന്നും പ്രസാർഭാരതി അറിയിച്ചു. രാജ്യത്ത് ഒരിടത്തും ഒരു നിലയത്തിന്റെയും നിലവാരം കുറയ്ക്കുകയോ, മാറ്റുകയോ ചെയ്തിട്ടില്ല. എല്ലാ ആകാശവാണി നിലയങ്ങളും പ്രാദേശിക പരിപാടികൾ നിർമ്മിക്കുന്നത് തുടരുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.

2021- 22 ൽ പ്രാവർത്തികമാക്കാൻ സജ്ജമാക്കിയിരിക്കുന്ന നിരവധി പ്രധാന പദ്ധതികളിലൂടെ ആകാശവാണി  ശൃംഖലയെ ശക്തിപ്പെടുത്തുന്നതിനുള്ള പരിപാടികളുമായി പ്രസാർഭാരതി മുന്നോട്ടു പോവുകയാണെന്നും രാജ്യമെമ്പാടും പുതിയ നൂറിലധികം എഫ്എം റേഡിയോ ട്രാൻസ്മിറ്ററുകളിലൂടെ ശൃംഖല വിപുലപ്പെടുത്താൻ ഉദ്ദേശിക്കുന്നതായും വ്യക്തമാക്കിയിട്ടുണ്ട്.

 രാജ്യത്ത് ഡിജിറ്റൽ റേഡിയോ സ്ഥാപിക്കുന്ന നയവുമായി പ്രസാർഭാരതി മുന്നോട്ടുപോവുകയാണ്. പരീക്ഷണാടിസ്ഥാനത്തിൽ, ഡിജിറ്റൽ ഡി ആർ എം സാങ്കേതികവിദ്യയിലൂടെ, തെരഞ്ഞെടുക്കപ്പെട്ട ആകാശവാണി ചാനലുകൾ ഇതിനോടകം ലഭ്യമാകുന്നുണ്ട്. ഡിജിറ്റൽ സാങ്കേതിക വഴി, ഒരൊറ്റ റേഡിയോ തരംഗത്തിൽ ലഭ്യമായ നിരവധി റേഡിയോ ചാനലുകളിൽ നിന്നും ഇഷ്ടമുള്ളവ തെരഞ്ഞെടുക്കാൻ ഈ നഗരങ്ങളിലെ ശ്രോതാക്കൾക്ക് കഴിയും. ഡിആർഎം ട്രാൻസ്മിറ്റർ വഴി ലഭിക്കുന്ന ആകാശവാണിയുടെ ഡിജിറ്റൽ റേഡിയോ സേവനങ്ങളിൽ, എ ഐ ആർ ന്യൂസ് 24x7, എ ഐ ആർ രാഗം 24x7, പ്രാദേശിക റേഡിയോ സേവനം, തൽസമയ കായിക മത്സരങ്ങൾ എന്നിവ ഉൾപ്പെടുന്നു.

Recipe of the day

Jan 252021
INGREDIENTS  1. Coconut oil - four cups 2. Onion - chopped, finely chopped Ginger - two teaspoons Garlic - three teaspoons