ഓൺലൈൻ വീഡിയോ മത്സരം 'മിഴിവി'ലേക്ക് 26 വരെ എൻട്രികൾ നൽകാം

ഓൺലൈൻ വീഡിയോ മത്സരം 'മിഴിവി'ലേക്ക് 26 വരെ എൻട്രികൾ നൽകാം

*മാറ്റത്തിന്റെ കാഴ്ചകൾ പകർത്താം, സമ്മാനങ്ങൾ നേടാം
ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് പൊതുജനങ്ങൾക്കായി 'മിഴിവ് 2021' എന്ന പേരിൽ ഓൺലൈൻ വീഡിയോ മത്സരം ആരംഭിച്ചു.  'നിങ്ങൾ കണ്ട വികസന കാഴ്ച' എന്നതാണ് വിഷയം. ഒന്നാം സമ്മാനം - ഒരു ലക്ഷം രൂപ, രണ്ടാം സമ്മാനം - 50,000 രൂപ, മൂന്നാം സമ്മാനം - 25,000 രൂപ, പ്രോത്സാഹന സമ്മാനം - 5000 രൂപ വീതം 5 പേർക്ക്. ഈ മാസം 26 വരെ www.mizhiv.kerala.gov.in ൽ രജിസ്റ്റർ ചെയ്ത് മത്സരത്തിൽ പങ്കെടുക്കാം.
കഴിഞ്ഞ നാലര വർഷത്തെ സർക്കാരിന്റെ വികസന ക്ഷേമ പ്രവർത്തനങ്ങൾ വീഡിയോകൾക്ക് ആധാരമാക്കാം. പ്രൊഫഷണൽ ക്യാമറ ഉപയോഗിച്ചോ, മൊബൈലിലോ ഷൂട്ട് ചെയ്യാം. ഫിക്ഷൻ/ ഡോക്യുഫിക്ഷൻ/ അനിമേഷൻ (3ഡി/2ഡി), നിശ്ചല ചിത്രങ്ങൾ മൂവിയാക്കുക തുടങ്ങി ഏത് മേക്കിങ് രീതിയിലും വീഡിയോ അവതരിപ്പിക്കാം. സാധാരണക്കാരന് മനസ്സിലാകുന്ന വിധത്തിൽ ലളിതവും കൗതുകം നിറഞ്ഞതുമാകണം സൃഷ്ടി. വീഡിയോകളുടെ പരമാവധി ദൈർഘ്യം 90 സെക്കന്റ്‌സ്. ക്രെഡിറ്റ്സ്, ലഘുവിവരണം എന്നിവ ചേർത്ത് ഫുൾ എച്ച് ഡി (1920ഃ1080) എം.പി-4 ഫോർമാറ്റിൽ വേണം അപ്‌ലോഡ് ചെയ്യേണ്ടത്. രജിസ്റ്റർ ചെയ്യുമ്പോൾ ലഭിക്കുന്ന ലോഗിൻ ഐഡിയും പാസ്വേഡും ഉപയോഗിച്ച് വീഡിയോ അപ്‌ലോഡ് ചെയ്യാം. വീഡിയോകൾ പ്രമുഖ സിനിമ -പരസ്യ സംവിധായകർ വിലയിരുത്തി സമ്മാനങ്ങൾ നിശ്ചയിക്കും. സർക്കാർ വകുപ്പുകളുടെ ജനക്ഷേമകരമായ പ്രവർത്തനങ്ങൾ കൂടുതൽ ജനങ്ങളിലേക്ക് എത്തിക്കുകയാണ് മിഴിവ് ഓൺലൈൻ മത്സര പരിപാടിയിലൂടെ ഉദ്ദേശിക്കുന്നതെന്ന് ഐ&പി ആർ ഡി ഡയറക്ടർ എസ്. ഹരികിഷോർ പറഞ്ഞു. മിഴിവ് മത്സരത്തിലെ എൻട്രികളുടെ പകർപ്പവകാശം ഐ &പി ആർ വകുപ്പിനായിരിക്കും.

Recipe of the day

Jan 132021
‌ചേരുവകൾ 1. വൃത്തിയാക്കിയ കല്ലുമ്മേക്കായ - 500 ഗ്രാം 2. തേങ്ങാ തിരുമ്മിയത്‌ - അരക്കപ്പ്‌ 3. മുളകുപൊടി - ഒരു ടേബിൾ സ്പൂൺ