കുറിഞ്ഞി വർഗ്ഗത്തിലെ റാണി എന്നറിയപ്പെടുന്ന നീലക്കുറിഞ്ഞി

പശ്ചിമഘട്ട മലനിരകളിൽ 1500 മീറ്ററിനു മുകളിൽ ചോലവനങ്ങൾ ഇടകലർന്ന പുൽമേടുകളിൽ കാണപ്പെടുന്ന കുറ്റിച്ചെടിയാണ് നീലക്കുറിഞ്ഞി (ശാസ്ത്രീയ നാമം: Strobilanthes kunthianus). കുറിഞ്ഞി വർഗ്ഗത്തിലെ റാണി എന്നറിയപ്പെടുന്നു. 12 വർഷം കൂടുമ്പോൾ കൂട്ടത്തോടെ പൂക്കുന്നു എന്നതാണ് ഇതിന്റെ പ്രത്യേകത. 2006 കാലയളവിലാണ് ഇവ അവസാനമായി പുഷ്പിച്ചത്. 2018 മെയ് മാസത്തിൽ നീലക്കുറിഞ്ഞിയുടെ വരവ് പ്രതീക്ഷിച്ചിരുന്നു എങ്കിലും മഴയുടെ കൂടുതൽ മൂലം സെപ്റ്റംബർ മാസത്തേക്ക് നീണ്ടു. ഏറ്റവും കൂടുതൽ കുറിഞ്ഞി പൂക്കുന്ന ഇരവികുളം ദേശീയോദ്യാനം മഴക്കൂടുതൽ മൂലം സെപ്റ്റംബർ 04 നു ശേഷം മാത്രമാണ് കുറിഞ്ഞി പൂത്തത് കാണാൻ തുറന്നു കൊടുത്തത്. ലോകപൈതൃക പദവിയിലേക്ക് പശ്ചിമഘട്ടത്തിനെ ഉയർത്തുന്നതിൽ കുറിഞ്ഞികൾ വളരെ ഗണ്യമായ പങ്കുവഹിച്ചിട്ടുണ്ട്.

 

 

ലോകത്തു തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിൽ മാത്രം കാണപ്പെടുന്ന ഇവ ഏകദേശം 450 ഇനങ്ങളുണ്ട്. ഇവയിൽത്തന്നെ 40 ശതമാനവും ഇന്ത്യയിലാണുള്ളത്. പശ്ചിമഘട്ടത്തിൽ മാത്രം 64 തരം കുറിഞ്ഞികൾ ഉണ്ടെന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്. സമുദ്ര നിരപ്പിൽ നിന്നും ഏകദേശം 1200 മീറ്റർ ഉയരത്തിലാണ് ഇവ വളരുന്നത്.

കാണപ്പെടുന്ന സ്ഥലങ്ങൾ

നീലഗിരി കുന്നുകൾ, പളനി മലകൾ, ‍മൂന്നാറിനു ചുറ്റുവട്ടത്തുള്ള ഹൈറേഞ്ച്മലകൾ എന്നിവിടങ്ങളിലാണ് കുറിഞ്ഞിച്ചെടികൾ കാണപ്പെടുന്നത്‌. മൂന്നാറിൽ ഇരവികുളം ദേശീയോദ്യാനത്തിൽ ഏക്കറുകളോളം പരന്നു കിടക്കുന്ന നീലക്കുറിഞ്ഞി ചെടികൾ കാണാം. സമീപത്തുള്ള കടവരി, കാന്തല്ലൂർ, കമ്പക്കല്ല് എന്നിവിടങ്ങളിലും നീലക്കുറിഞ്ഞി ധാരാളമുണ്ട്. രാജമല, മറയൂർ, സൈലന്റ് വാലി എന്നിവിടങ്ങളിലും കുറിഞ്ഞിച്ചെടികൾ കാണപ്പെടുന്നു  

   

തമിഴ്‌നാട്ടിൽ കൊടൈക്കനാലും പരിസര പ്രദേശങ്ങളുമാണ് കുറിഞ്ഞിയുടെ കേന്ദ്രം. ഊട്ടിയിൽ മുക്കൂർത്തി ദേശീയോദ്യാനത്തിലെ മുക്കൂർത്തി മലയിലാണ്. കൊളുക്കുമലയിലും കുറിഞ്ഞിച്ചെടികൾ കാണപ്പെടുന്നു. തമിഴിൽ കൊളുക്ക് എന്നാൽ തണുപ്പ് ആണ്. എപ്പോഴും തണുപ്പിൽ മരവിച്ചിരിക്കുന്നതിനാൽ ആണ് ഈ മലയ്ക്ക് കൊളുക്കുമല എന്ന പേര് വരാൻ കാരണം.

ഒറ്റയ്ക്കു കണ്ടാൽ ഒരു പ്രത്യേകതയുമില്ലാത്ത പൂവാണ് കുറിഞ്ഞി. സീസണിൽ ഇവ ഒരു പ്രദേശത്ത് വ്യാപകമായി പൂത്തു നിൽക്കുന്നത് ഹൃദയഹാരിയായ കാഴ്ചയാണ്. ഹിമാലയത്തിലെ പൂക്കളുടെ താഴ്വരയെ അനുസ്മരിപ്പിക്കുന്നതാണ് ഈ കാഴ്ച്ച. പൂത്ത് പത്തു മാസം കഴിയുമ്പോഴാണ് ഇവയുടെ വിത്ത് പാകമാകുന്നത്..

  

12 വർഷത്തിൽ ഒരിക്കൽ നീലക്കുറിഞ്ഞി ഒരുമിച്ചു പൂക്കുന്നത് 1838-ലാണ് കണ്ടുപിടിച്ചത്. മൂന്നു ജർമൻ ശാസ്ത്രജ്ഞർ അടങ്ങിയ ഒരു സംഘം ദശകങ്ങൾക്കുമുമ്പ് കുറിഞ്ഞിയെപ്പറ്റി ഗൗരവമായ പഠനങ്ങൾ നടത്തിയിരുന്നു. പലതവണ മാറ്റിയ ശേഷമാണ് ശാസ്ത്രനാമം സ്ട്രോബിലാന്തസ് കുന്തിയാനസ് (Strobilanthes kunthianas) എന്നു നിശ്ചയിച്ചത്. ജർമൻ സംഘാംഗമായിരുന്ന കുന്തിന്റെ (Kunth) പേരിൽ നിന്നാണ് കുന്തിയാനസ് എന്ന പേരു വന്നത്. മൂന്നാറിലെ നീലക്കുറിഞ്ഞിയും സമീപ പ്രദേശമായ കാന്തല്ലുരിലെ നീലക്കുറിഞ്ഞിയും തമ്മിൽ വ്യത്യാസമുണ്ട്. മൂന്നാറിലേതിനേക്കാൾ ഉയരം കൂടിയ ചെടികളാണ് കാന്തല്ലൂരിൽ കാണുന്നത്. കാലാവസ്ഥയിലെ വ്യത്യാസമാണ് ഇതിനു കാരണം.

 

ഒരു വർഷം കൂടുമ്പോൾ പൂക്കുന്നവ മുതൽ 16 വർഷം കൂടുമ്പോൾ മാത്രം പൂക്കുന്ന കുറിഞ്ഞിച്ചെടികൾ വരെ ഉണ്ട്. (ഇവയിൽ ഭൂരിഭാഗവും 12 വർഷം (ഒരു വ്യാഴവട്ടം) കൂടുമ്പോൾ മാത്രം പൂക്കുന്നവയാണ്)

1 1/2 അടി മുതൽ 8 മീറ്റർ വരെ ഉയരം വെക്കുന്ന പലയിനം കുറിഞ്ഞികളുണ്ട്.

സമുദ്രനിരപ്പിൽ നിന്ന് 500 മീറ്ററിൽ താഴെയും 1400 മീറ്റർ വരെ ഉയരത്തിലുള്ള പുൽമേടുകളിലും വളരുന്നു.

ഋതുഭേദങ്ങളുമായി ഈ സസ്യകുടുംബത്തിനു ബന്ധമില്ല. അതുകൊണ്ടുതന്നെ ഇവയുടെ കാലചക്രത്തിനു കൃത്യമായ ഇടവേളകൾ ഉണ്ട്.

മഴയില്ലാത്ത കാലാവസ്ഥ ആണെങ്കിൽ പൂവിട്ടു മൂന്നു മാസം വരെ കുറിഞ്ഞിപ്പൂക്കൾ നിലനിൽക്കും.

വരും തലമുറയെ കാണാതെ ഒരിക്കൽ മാത്രം പുഷ്പിച്ചു ഇവ സ്വയം നശിക്കുന്നു.

കുറിഞ്ഞിച്ചെടികളുടെ കാണ്ഡത്തിന്റെ അഗ്രഭാഗം ചരിഞ്ഞു വളർച്ച മുരടിച്ചാൽ ഉറപ്പിക്കാം അടുത്ത വർഷം ചെടി പുഷ്പിക്കുമെന്ന്.

വൈവിധ്യമാർന്ന പല നിറങ്ങളിലും കാണപ്പെടുന്നു. (നീലയ്ക്കും ഊതനിറത്തിനും ഇടയിൽ, ഇളം വയലറ്റ്, നീല, ഇളം നീല, ഇരുണ്ട തവിട്ടു നിറം, വെള്ള നിറം, വെള്ള കലർന്ന ഇളം ചുവപ്പ്, വയലറ്റ് കലർന്ന വെള്ള, അവിടവിടെ ചുവപ്പു നിറമുള്ള വെള്ള, ഇളം റോസ്

 

കേരളത്തെയും തമിഴ്നാടിനേയും സംബന്ധിച്ച് കുറിഞ്ഞി പൂക്കുന്ന സമയം ടൂറിസം വികസന കാലം കൂടിയാണ്. 2006-ലെ സീസണിൽ ഇരവികുളം ദേശീയോദ്യാനത്തിൽ ഒരുദിവസം 3500-നു മേൽ സന്ദർശകർ എത്തിയെന്നാണ് കണക്ക്.

2006 ആഗസ്ത് മുതൽ മൂന്നു മാസത്തോളം അന്ന് കുറിഞ്ഞികൾ പൂത്തു നിന്നു. നീലവിസ്മയം കാണാൻ ആ സീസണിൽ അഞ്ചു ലക്ഷത്തോളം ആളുകൾ ആണ് മൂന്നാറിലേക്ക് ഒഴുകിയെത്തിയത്.

Fashion

Jul 42020
Keep a little rose water in an empty perfume bottle. Spray one in between. Rose water can improve the function of skin cells and reduce inflammation.

Food & Entertainment