നവരാത്രി

നവരാത്രിദിനങ്ങൾതുടങ്ങുകയായ്
ഗൃഹനാഥകളൊക്കെയൊരുങ്ങുകയായ്
സ്വരസംഗതി തൻ ഗതി ഗീതികളായ്
നവരാഗലയങ്ങൾത്രസിക്കുകയായ്.

ലളിതാംഗിയണിഞ്ഞൊരു ശാരദയായ്
വരശാരദരാഗസരസ്വതിയായ്
സ്വരവീചികൾ വാർന്നു തരംഗിതമായ്
നവരാഗരസങ്ങൾതളിർക്കുകയായ്.

കലകൾക്കൊളിനാളമൊരുങ്ങുകയായ്
കലിതാഭതെളിഞ്ഞുവിളങ്ങുകയായ്
ലളിതാക്ഷരഭാവനനീളുകയായ്
മണലുംവിരലുംകളിയാടുകയായ് .

 ഭവനങ്ങളുണർന്നുതിളങ്ങുകയായ്
തിരിനാളമുയർന്നുലസിക്കുകയായ്
കവനങ്ങൾ വനങ്ങൾകുളിർക്കുകയായ്
കിളഗാനകളാരവമാടുകയായ്

കരവീണയുണർന്നുതുടിക്കുകയായ്
വരലീലകലാമയലോലിതമായ്
ധരയാകെസുധാമൃതധാരകളായ്
ഭരതംഭരതോർവിഭരിക്കുകയായ്.

 

പി.എൻ.വിജയൻ