“നമ്മുടെ ഭക്ഷണം നമ്മുടെ ഔഷധമാകണം, ഔഷധം ഭക്ഷണവും”

കേന്ദ്ര വാര്‍ത്ത വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കോട്ടയം ഫീല്‍ഡ് ഔട്ട്‌റീച്ച് ബ്യൂറോ  പ്രതിരോധം വര്‍ദ്ധിപ്പിക്കുന്ന ഭക്ഷണം - ആയുര്‍വേദത്തിന്റെ കാഴ്ചപ്പാട് എന്ന വിഷയത്തില്‍ ഇന്ന്  ലോക ഭക്ഷ്യദിനം പ്രമാണിച്ച് വെബിനാര്‍ സംഘടിപ്പിച്ചു. കോട്ടയം സി.എം.എസ് കോളേജിന്റെ ഫുഡ് ആന്റ് കമ്യൂണിറ്റി സര്‍വ്വീസസ് വകുപ്പുമായി ചേര്‍ന്നാണ് വെബിനാര്‍ സംഘടിപ്പിച്ചത്.

ശരിയായ ഭക്ഷണം, ശരിയായ ജീവിത ശൈലി, രോഗ പ്രതിരോധം വര്‍ദ്ധിക്കുന്ന മരുന്നുകളുടെ സേവനം എന്നിവ ആരോഗ്യകരമായ ശരീരത്തിലേക്ക് നയിക്കുമെന്നാണ് ആയുര്‍വ്വേദത്തിന്റെ ആശയം എന്ന് ആലപ്പുഴ വെളിയനാട് ഗവണ്‍മെന്റ് ആയുര്‍വ്വേദ ഡിസ്പന്‍സറി സീനിയര്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ.എസ്.വിഷ്ണുനമ്പൂതിരി അഭിപ്രായപ്പെട്ടു.  വ്യയാമത്തിനു മറ്റും ഏറെ  പരിമിതികള്‍ ഉള്ളതിനാല്‍ കൊവിഡ്  കാലത്ത് അമിതമായ ഭക്ഷണം ഒഴിവാകേണ്ടതാണ്. ദഹിക്കാത്ത ഭക്ഷണം ടോക്‌സിനുകള്‍ പുറന്തള്ളന്നു. ഇത് ഫ്രീ റാഡിക്കലുകളെ പുറത്തുവിടുന്ന തിലേക്ക് നയിക്കുന്നു. ഇത് മൂലം ശരീരത്തിന്റെ പ്രതിരോധ സംവിധാനം തകറാറിലാകുമെന്ന്, അദ്ദേഹം അറിയിച്ചു. ഇത്തരമൊരു ശരീരം സാംക്രമികവും, അസാംക്രമിക രോഗങ്ങള്‍ക്ക് ഇരയാകുമെന്ന് ,ഡോ.വിഷ്ണു പറഞ്ഞു. ദിവസേന കഴിക്കേണ്ട ഭക്ഷണങ്ങളെ കുറിച്ചും ഒഴിവാക്കേണ്ട ഭക്ഷണങ്ങളെ കുറിച്ചും അദ്ദേഹം വിശദീകരിച്ചു. ഇന്നത്തെ ആവശ്യം രോഗത്തെ അകറ്റി നിര്‍ത്തുക എന്ന് മാത്രമല്ല രോഗം ബാധിച്ചാല്‍ അതിനെ പ്രതിരോധിക്കാനായി സ്വന്തം ശരീരത്തെ ശക്തിപ്പെടുത്തുകയെന്നാണെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു. ശരിയായ രീതിയില്‍ 'ശരിയായ സമയത്ത് ശരിയായ തോതില്‍ ഭക്ഷണം കഴിച്ചാല്‍ അത് മരുന്നാകുമെന്നാണ് ആയൂര്‍വ്വേദം വാദിക്കുന്നത് എന്ന് അദ്ദേഹം പറഞ്ഞു. ഭക്ഷണം ഏത് പാത്രത്തിലാണ് പാചകം ചെയ്യേണ്ടത് എന്നതു മുതല്‍, ഭക്ഷണത്തോടൊപ്പം വെള്ളം, മറ്റുമുള്ളവയുടെ ഉപയോഗം തുടങ്ങിയ കുറിച്ച് ചോദ്യങ്ങള്‍ക്ക്  ഡോക്ടര്‍  മറുപടി പറഞ്ഞു.

കോട്ടയം സി.എം.എസ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ. വര്‍ഗ്ഗീസ് സി ജോഷ്വാ, ഫാമിലി ആന്റ കമ്യൂണിറ്റി സര്‍വ്വീസസ് ഡിപ്പാര്‍ട്ട്‌മെന്റ് മേധാവി ഡോ. മറിയം മാണി, കോട്ടയം ഫീല്‍ഡ് ഔട്ട്‌റീച്ച് ബ്യൂറോ അസിസ്റ്റന്റ് ഡയറക്ടര്‍ സുധാ എസ് നമ്പൂതിരി, സി എം എസ് ഫാക്കല്‍ട്ടി ശ്രീമതി കവിത വിജയന്‍ എന്നിവര്‍ വെബിനാറില്‍ സംസാരിച്ചു. 50 വിദ്യാര്‍ഥികള്‍ വെബിനാറില്‍ പങ്കെടുത്തു.

Recipe of the day

Oct 222020
ചേരുവകൾ 1. കോഴിമുട്ട -10 എണ്ണം 2. പഞ്ചസാര -ഒരു കപ്പ് 3. പാല്പ്പൊ ടി -നാല് ടീസ്പൂണ്‍ 4. ഏലക്കായ -അഞ്ചെണ്ണം 5. നെയ്യ് -ആവശ്യത്തിന്