മുട്ടമാല

ചേരുവകൾ

1. കോഴിമുട്ട -10 എണ്ണം
2. പഞ്ചസാര -ഒരു കപ്പ്
3. പാല്പ്പൊ ടി -നാല് ടീസ്പൂണ്‍
4. ഏലക്കായ -അഞ്ചെണ്ണം
5. നെയ്യ് -ആവശ്യത്തിന്
6. വെള്ളം -ആവശ്യത്തിന്

തയ്യാറാക്കുന്നവിധം 

കോഴിമുട്ട പൊട്ടിച്ച് വെള്ളയും മഞ്ഞയും വേറെയാക്കിവെക്കുക. മഞ്ഞ, സ്പൂണ്കൊണ്ട് നന്നായി ഉടച്ച് അരിക്കണം.

2. ഒരു പരന്ന പാനില്‍ പഞ്ചസാരയും മുക്കാല്‍ കപ്പ് വെള്ളവും ചേർത്ത്  അടുപ്പിൽ വെച്ച് പഞ്ചസാര നന്നായി ഉരുകിയതിനുശേഷം, മുട്ടയുടെ മഞ്ഞ, മുട്ടത്തോടിലൊഴിച്ച് പഞ്ചസാര സിറപ്പില്‍ ചുറ്റിയൊഴിച്ച് അല്പ,സമയം കഴിഞ്ഞ് തീകുറച്ച് ഒരു ടീസ്പൂണ്‍ വെള്ളം തളിച്ച് മുട്ടമാല കോരിയെടുക്കാം.

3. മുട്ടമഞ്ഞ മുഴുവന്‍ ഇങ്ങനെ ചെയ്ത ശേഷം ബാക്കിവരുന്ന പഞ്ചസാര സിറപ്പ് തണുപ്പിച്ച്, പാൽപ്പൊടിയും  മുട്ടവെള്ളയും ഏലക്കയും പഞ്ചസാര സിറപ്പും  ചേർത്ത് മിക്സിയിലടിച്ച് നെയ്യ് പുരട്ടിയ പാത്രത്തിലൊഴിച്ച്, ആവിയില്‍ വേവിച്ച് കഷണങ്ങളാക്കി മുട്ടമാല പ്ളെയിറ്റില്‍ വിതറിയിട്ട് മുട്ടവെള്ളയുടെ കഷണങ്ങളില്‍ ചെറീസ് കഷണങ്ങളാക്കിയതുവെച്ച് അലങ്കരിക്കാം.

Fashion

Nov 192020
നിറം വര്‍ദ്ധിപ്പിക്കാന്‍ ഇന്നത്തെ കാലത്ത് പല വിധത്തിലുള്ള മാര്‍ഗ്ഗങ്ങള്‍ തേടുന്നവരും നമുക്ക് ചുറ്റും ഉണ്ട്.

Recipe of the day

Dec 22020
ചേരുവകൾ വെള്ളം- ഒരു കപ്പ് പഞ്ചസാര- 1/2 കപ്പ് നാരങ്ങാ നീര്- 1/4 ടീസ്പൂൺ കുങ്കുമപ്പൂവ് എസൻസ്- 1/2 ടീസ്പൂൺ വെർമിസെല്ലി- 150 ഗ്രാം