മിണ്ടാതായ വാക്കുകൾ

പണ്ട്

വീട്ടിൽ വൈകിയെത്തിയപ്പോൾ

ഒരു വാക്ക്

കട്ടിലിൽ നിന്നെഴുനേറ്റ്

ശകാരം കൊണ്ട് പൊള്ളിച്ച്

കുരുമുളക് വള്ളിയുടെ ഒരു തണ്ട്

മുറിച്ചെടുത്ത്

കാൽമുട്ടിനു താഴെ

പെരുമാറിയത്

വൈകുന്നതിനു മുമ്പേ

വീട്ടിലെത്തുമ്പോഴൊക്കെ

കരൾ കടയും

സമയം തെറ്റിയാൽ

ഹൃദയത്തെ ആധിയിലാഴ്ത്തും

 

കാൻസർ കാർന്നു കവർന്ന ആ വാക്ക്

ചുടലയിലെരിഞ്ഞ നിമിഷം

വടിയില്ലാതെ

തലച്ചോറിനുള്ളിലാണ്

മാരകപ്രഹരം ഏല്പിച്ചത്

അതിന്റെ വേദന മാത്രം മാറിയില്ല ഇതേവരെ

 

മാവിൻ കൊമ്പിൽ

കഷണം കയറിൽ

അടർന്നു പോയേയ്ക്കാവുന്ന

എന്റെ പ്രാണനിൽ

കുളിൽ സ്വപ്നമായ് 

അലിവോടെയെത്തി.

തടസ്സങ്ങളേതുമില്ലാതെ

ശക്തി പകർന്ന

സ്വരൂപമേ പ്രണാമം !

 

അന്നുതൊട്ടിന്നോളം

കുളിയ്ക്കുമ്പോഴൊക്കെ

കൈയിൽ തീർത്ഥം പോൽ

വെറും ജലമെടുത്ത് 

ഓർമ്മയ്ക്ക് മുമ്പിൽ

അർപ്പിപ്പൂ വിനീതനായ്.

 

മുപ്പതു വർഷകാലം

പെയ്തു തോർന്നെന്നാലും

ഓർക്കുമ്പോഴൊക്കെ

പഴയ പതിനേഴു വയസ്സുകാരനാകും !

അന്നല്ലോ

ദീപ്തപ്രകാശം കെട്ടതും

കൂരിരുട്ട് പേടിപ്പെടുത്തിയതും.

ടി.പി.രാധാകൃഷ്ണൻ

 

Fashion

Jul 42020
Keep a little rose water in an empty perfume bottle. Spray one in between. Rose water can improve the function of skin cells and reduce inflammation.