മീന്‍ പുളിയില ചുട്ടത്

ചേരുവകൾ

1. ദശ കട്ടിയുള്ള മീന്‍ വലിയ കഷ്ണമാക്കിയത് അര കിലോ
2. പുളിയില മൂന്ന് കപ്പ്
3. തേങ്ങ ചിരകിയത് ഒരു കപ്പ്
4. ജീരകം കാൽടീസ്പൂൺ
5. ചുവന്നുള്ളി മൂന്ന് എണ്ണം
6. ഇഞ്ചി ചെറിയകഷ്ണം
7. കാന്താരി മുളക് 15എണ്ണം
8. മഞ്ഞള്‍ പൊടി കാല്‍ ടീസ്പൂണ്‍
9. വെളിച്ചെണ്ണ രണ്ട് ടീസ്പൂണ്‍
10. വാഴയില ഒന്ന്
11. ഉപ്പ് ആവശ്യത്തിന്

തയ്യാറാക്കുന്നവിധം 

1. പുളിയില നന്നായി അരച്ചെടുക്കുക. തേങ്ങ, ജീരകം, ചുവന്നുള്ളി, ഇഞ്ചി, മുളക് എന്നിവ മഞ്ഞൾപൊടി ചേർത്ത്  വെള്ളം ചേർക്കാതെ നന്നായി അരച്ചെടുക്കുക.

2. പുളിയില അരച്ചതും, തേങ്ങ അരച്ചതും, ഉപ്പും യോജിപ്പിച്ച് മീനില്‍ തേച്ചു പിടിപ്പിച്ച് അരമണിക്കൂര്‍ വെയ്ക്കുക. വാഴയില വാട്ടിയെടുത്ത് അതില്‍ മീനും അരപ്പും നിരത്തി വാഴയില മടക്കി പൊതിയുക.

3. ശേഷം ചട്ടിയില്‍ വെച്ച് ചെറുതീയില്‍ ചുട്ടെടുക്കുക. ഇരു വശങ്ങളും മറിച്ചിട്ട് വേവിക്കുക. ചട്ടിയില്‍ നിന്നും എടുത്ത ശേഷം വാഴയില തുറന്ന് അല്പം  വെളിച്ചെണ്ണ ചേർത്ത് വിളമ്പുക.ഈ രീതിയില്‍ ഏതു തരം മീനും തയ്യാറാക്കാം

Recipe of the day

Sep 232020
ചേരുവകള്‍ പനീര്‍ – 200 ഗ്രാം എണ്ണ – ഒരു ടേബിള്‍സ്പൂണ്‍ ജീരകം – ഒരു നുള്ള് പച്ചമുളക് -2 സവാള – 1 മഞ്ഞള്‍പ്പൊടി – കാല്‍ ടി സ്പൂണ്‍