മട്ടന്‍ പുലാവ്

ചേരുവകൾ

1. എല്ലോടുകൂടിയ ആട്ടിറച്ചി -ഒരു കിലോഗ്രാം
2. പാചക എണ്ണ -20 മില്ലിലിറ്റര്‍
3. ഗരംമസാല -പത്തു ഗ്രാം
4.നെയ്യ് -100 ഗ്രാം
5. ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് -50 ഗ്രാംപിളർന്നത് 
6. സവാള അരിഞ്ഞത് -250 ഗ്രാം
7. പച്ചമുളക് നെടുകെ പിളർന്നത്   -പത്ത് എണ്ണം
8. മല്ലിയില കൊത്തിയരിഞ്ഞത് -ഒരു തണ്ട്
9. പുതിന -കുറച്ച്
10. തൈര് -100 മില്ലിലിറ്റര്‍
11. ബസുമതി അരി -ഒരു കിലോഗ്രാം
12. തക്കാളി (ചെറുകഷണങ്ങള്‍) -150 ഗ്രാം
13. മുളകുപൊടി -മൂന്നു ടേബിൾ സ്പൂണ്‍
14. മല്ലിപ്പൊടി -രണ്ടു ടേബിൾ  സ്പൂണ്‍
15. ഗരംമസാല -ഒരു ടേബിൾ  സ്പൂണ്‍
16. മഞ്ഞള്പ്പൊിടി -ഒരു ടേബിൾ  സ്പൂണ്‍
17. വെള്ളം അരിയുടെ അളവിന് തുല്യം
18. ഉപ്പ് -പാകത്തിന്

തയ്യാറാക്കുന്ന വിധം 

1. അരി ഒരു പാത്രത്തില്‍ അളന്ന് എടുക്കുക. കഴുകി വൃത്തിയാക്കി വെള്ളം തോരൻ  വെക്കുക. അരിയുടെ അതേ അളവില്‍ വെളളം എടുത്തുവെക്കുക. ഒരു പാത്രത്തില്‍ എണ്ണ ചൂടാക്കുക. ഗരംമസാല, ഉള്ളി, പച്ചമുളക് എന്നിവ നന്നായി വഴറ്റുക.

2. അതിലേക്ക് വെളുത്തുള്ളി ഇഞ്ചി മിശ്രിതം മുളകുപൊടി, മഞ്ഞൾപൊടി, മല്ലിപ്പൊടി എന്നിവ ചേർത്ത് വഴറ്റുക. അതിലേക്ക് മുറിച്ചുവെച്ച ആട്ടിറച്ചി ചേർക്കുക 

3. അതിനൊപ്പം കൊത്തിയരിഞ്ഞ മല്ലിയില, പൊതിന, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർക്കുക കട്ടയുടച്ച തൈര് ചേർത്ത് ആട്ടിറച്ചി പകുതി പാകമാകുംവരെ വേവിക്കുക.

4. അളന്നുവെച്ച വെള്ളമൊഴിച്ചശേഷം മസാലക്കൂട്ടില്‍ അരി ഇട്ട് പത്തു 15 മിനിറ്റ് ചെറുചൂടില്‍ വേവിക്കുക. അടിയില്‍ പിടിക്കാതെ നോക്കണം. ചോറിന് മുകളില്‍ നെയ്യ്, ഗരംമസാലപ്പൊടി എന്നിവ ചേർത്ത് ദം ചെയ്യുക. വറുത്ത ഉള്ളി മേമ്പൊടി  ചേർത്ത് അലങ്കരിച്ച് വിളമ്പാം.

 

Fashion

Nov 192020
നിറം വര്‍ദ്ധിപ്പിക്കാന്‍ ഇന്നത്തെ കാലത്ത് പല വിധത്തിലുള്ള മാര്‍ഗ്ഗങ്ങള്‍ തേടുന്നവരും നമുക്ക് ചുറ്റും ഉണ്ട്.

Recipe of the day

Nov 252020
INGREDIENTS 1. Fish - 1/2 kg 2. Onion finely chopped - a cup Garlic - eight cloves Turmeric powder - a small teaspoon