മണ്ണൂത്തിയില്‍ അത്യാധുനിക ലാബ് സ്ഥാപിക്കുന്നതിന് വെറ്റിനറി സര്‍വകലാശാലയും കേന്ദ്ര പൊതുമരാമത്ത് വകുപ്പും ധാരണാ പത്രം ഒപ്പുവച്ചു

കന്നുകാലി കൃഷിക്ക് പിന്തുണ നല്‍കുന്നതിനും മൃഗജന്യ രോഗ്യങ്ങള്‍ നിര്‍ണ്ണയിക്കുന്നതിനും തൃശൂര്‍ മണ്ണൂത്തിയിലെ കോളജ് ഓഫ് വെറ്റിനറി ആന്‍ഡ് അനിമല്‍ സയന്‍സസില്‍ ഒരു റഫറല്‍ അനലറ്റിക്കല്‍ ആന്‍ഡ് ഡയഗണസ്റ്റിക് ലബോറട്ടറി സ്ഥാപിക്കുന്നു. ഇത് സംബന്ധിച്ച ധാരണ പത്രത്തില്‍ കേരള വെറ്റിനറി   ആന്‍ഡ് അനിമല്‍ സയന്‍സസ് സര്‍വകലാശാലയും കേന്ദ്ര പൊതുമരാമത്ത് വകുപ്പും(സിപിഡബ്യുഡി) ഒപ്പുവച്ചു. സര്‍വകലാശാല വൈസ് ചാന്‍സലര്‍ പ്രഫ. എം. ആര്‍. ശശീന്ദ്രനാഥിന്റെയും  സിപിഡബ്യുഡി സൂപ്രണ്ടിങ്ങ് എന്‍ജിനീയര്‍ ശ്രീ നിര്‍മ്മല്‍ ഗോയലിന്റെയും മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിലാണ് ധാരണാപത്രം ഒപ്പിട്ടത്. 

ഹൈ സെക്യൂരിറ്റി ബിഎസ്എല്‍-() ലാബ്, ബയോ ടെക്‌നോളജി ലാബ്, സെന്‍ട്രല്‍ ഇന്‍സ്ട്രുമെന്റ്‌സ് ലാബ്, എന്‍വയോണ്‍മെന്റ് ലാബ്, അനിമല്‍ ന്യുട്രീഷന്‍ ലാബ്, മൈക്രോ ബയോളജി ലാബ്, ഫോറന്‍സിക് ലാബ്, പാത്തോളജി ലാബ്, ക്വാളിറ്റി കണ്‍ട്രോള്‍ ലാബ്, സൂനോസിസ് വിങ്ങ്, സെമിനാര്‍ ഹാള്‍, ക്യാന്റീന്‍ എന്നിവയെല്ലാം ഉള്‍പ്പെടുന്ന അത്യാധുനിക ഗവേഷണ ലാബ് നിര്‍മ്മിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. 

32 കോടി രൂപ ചെലവില്‍ 24 മാസം കൊണ്ട് നിര്‍മ്മാണം പൂര്‍ത്തീകരിക്കാനാണ് ഉദ്ദേശിക്കുന്നത്. സര്‍വകലാശാലയുടെ മണ്ണൂത്തി ക്യാംപസില്‍ 7600 ചതുരശ്ര മീറ്റര്‍ സ്ഥലത്താണ് ലാബ് ഉയരുക. 

Recipe of the day

Oct 202020
IINGREDIENTS 1. Oil - half a cup 2. Cinnamon sticks - half a piece Cardamom - two Cloves - two 3. Onions - two large, chopped