മാങ്ങ ഇഞ്ചി കൃഷി ചെയ്യുന്ന രീതി

മാങ്ങാ ഇഞ്ചി, പച്ച മാങ്ങയുടെ മണവും ഇഞ്ചിയുടെ സ്വാദുമുള്ള ഒരു ഉഷ്ണമേഖല സുഗന്ധ വിളയാണ്. പക്ഷെ എന്നാല്‍ പേര് പോലെ മാവുമായോ ഇഞ്ചിയുമായോ ഈ വിളയ്ക്ക് യാതൊരു സാമ്യമോ ബന്ധമോ ഇല്ലെന്നതാണ് ഏറെ രസകരം.സീസണ്‍ ഒന്നും നോക്കാതെ നമുക്ക് എപ്പോള്‍ വേണമെന്നു തോന്നുന്നുവോ അപ്പോഴെല്ലാം മാങ്ങ ഇഞ്ചി പറിച്ചെടുത്ത് നല്ല ഒന്നാംതരം ചമ്മന്തിയും അച്ചാറും ഉണ്ടാക്കാം. വര്‍ഷത്തില്‍ മുന്നൂറ്റി അറുപത്തിയഞ്ച് ദിവസവും ഒരേ പോലെ ഉപയോഗയോഗ്യമാണ്. മറ്റൊരു കാര്‍ഷിക വിളയ്ക്കും ഈ മേന്‍മ അവകാശപ്പെടാനില്ല.

കൃഷിരീതികള്‍

മഞ്ഞളും കൂവയും ഒക്കെ പോലെ തടയും വിത്തും ഉണ്ട്. പറിച്ചെടുത്ത് വിത്തുകള്‍ അടര്‍ത്തി മഞ്ഞള്‍ നടുന്ന അതേ രീതിയില്‍ പുരയിടത്തില്‍ ഒഴിവുള്ള ഭാഗത്ത് എവിടെയെങ്കിലും ഒരിക്കല്‍ നട്ടുപിടിപ്പിച്ചാല്‍ പിറ്റേ വര്‍ഷം മുതല്‍ വേണ്ടപ്പോഴൊക്കെ പറിച്ചെടുക്കാം.

പറിച്ചെടുക്കുമ്പോള്‍ അടര്‍ന്നു പോകുന്ന ചെറിയ വിത്തുകള്‍ വീണ്ടും തനിയെ കിളിര്‍ത്ത് വളര്‍ന്നുകൊള്ളുംനമ്മള്‍ മനപൂര്‍വം നശിപ്പിച്ചു കളഞ്ഞില്ലെങ്കില്‍ എത്ര പതിറ്റാണ്ടു കഴിഞ്ഞാലും നശിച്ചു പോകാതെ തല്‍സ്ഥാനത്ത് ഇഞ്ചിമാങ്ങയുണ്ടാകും.

ഭൂമി ഇല്ലാത്തവര്‍ക്കും വാടക കെട്ടിടത്തില്‍ താമസിക്കുന്നവര്‍ക്കും ചെടിച്ചട്ടി, പ്ലാസ്റ്റിക് ചാക്ക്, ഗ്രോബാഗ് എന്നിവയിലേതിലെങ്കിലും സൗകര്യം പോലെ നടാവുന്നതാണ്. യാതൊരുവിധ കീടബാധകളും ഈ ചെടിയെ ഇന്നേവരെ ബാധിച്ചതായി കണ്ടിട്ടില്ല. വില്‍പ്പന ഉദ്ദേശിച്ച് വിപുലമായ തോതില്‍ കൃഷി ചെയ്യുന്നത് ഒട്ടും ആശാസ്യമല്ലെങ്കിലും ചെറിയ തോതില്‍ സ്വന്തനിലയില്‍ കൃഷി ചെയ്യുന്നവര്‍ക്ക്പലപല പച്ചക്കറിക്കടകളിലായി കുറേശെ വില്‍ക്കാന്‍ സാധിക്കും.

യാതൊരുവിധ രാസ- ജൈവ കീടനാശിനികളും ഇതിന്റെ സംരക്ഷണത്തിനായി പ്രയോഗിക്കേണ്ടതില്ല. ആ ഒറ്റക്കാരണം കൊണ്ടുതന്നെ വിഷരഹിത ഭക്ഷണം താത്പര്യപ്പെടുന്നവര്‍ക്ക് ഇതിനും ഊണുമേശയില്‍ സ്ഥാനം കൊടുക്കാം.

 

Recipe of the day

Jan 132021
‌ചേരുവകൾ 1. വൃത്തിയാക്കിയ കല്ലുമ്മേക്കായ - 500 ഗ്രാം 2. തേങ്ങാ തിരുമ്മിയത്‌ - അരക്കപ്പ്‌ 3. മുളകുപൊടി - ഒരു ടേബിൾ സ്പൂൺ