മലയാളം ജേര്‍ണലിസം : ഐ ഐ എം സിയില്‍ പ്രവേശനപരീക്ഷയില്ല;  അപേക്ഷ 14 വരെ

കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ  കീഴിലുള്ള ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്മ്യൂണിക്കേഷന്റെ കോട്ടയം ക്യാംപസ് നടത്തുന്ന ഏക വര്‍ഷ മലയാളം ജേര്‍ണലിസം പി.ജി.ഡിപ്ലോമ കോഴ്‌സിനു പ്രവേശന പരീക്ഷ വേണ്ടെന്നു വച്ചു. കോവിഡ് മഹാമാരി മൂലമുണ്ടായ അടിയന്തര സാഹചര്യം പരിഗണിച്ചാണിത് അപേക്ഷിക്കാനുള്ള അവസാന തീയതി ഓഗസ്റ്റ് 14 വരെ നീട്ടി.

ഏതെങ്കിലും വിഷയത്തില്‍ ബിരുദമുള്ളവരും ബിരുദപരീക്ഷ യെഴുതി ഫലം കാത്തിരിക്കുന്നവരുമായ 25 വയസില്‍ താഴെയുള്ളവര്‍ക്ക് അപേക്ഷിക്കാം. ഡിഗ്രി അടക്കമുള്ള പരീക്ഷകള്‍ക്കു നേടിയ മാര്‍ക്കിന്റെയും ഓണ്‍ലൈന്‍ ഇന്റര്‍വ്യൂവിന്റെയും അടിസ്ഥാനത്തിലാവും ഈ വര്‍ഷത്തെ പ്രവേശനം. ജനറല്‍വിഭാഗത്തിന് 1000 രൂപയും സംവരണ വിഭാഗങ്ങള്‍ക്ക് 750രൂപയുമാണ് അപേക്ഷാ ഫീസ്. കോവിഡ് നിയന്ത്രണങ്ങളുടെ  പശ്ചാത്തലത്തില്‍ ഓണ്‍ലൈനിലൂടെ മാത്രമാണ് അപേക്ഷിക്കേണ്ടത്.

എഡിറ്റിങ്, റിപ്പോര്‍ട്ടിങ്, കമ്മ്യൂണിക്കേഷന്‍ തുടങ്ങി ന്യൂമീഡിയ ജേര്‍ണലിസം, മൊബൈല്‍ ജേര്‍ണലിസം, വീഡിയോ-റേഡിയോ പ്രൊഡക്ഷന്‍. പബ്‌ളിക് റിലേഷന്‍സ്, കോര്‍പറേറ്റ് കമ്മ്യൂണിക്കേഷന്‍ എന്നിവയില്‍ വരെ പരിശീലനം നല്‍കുന്ന കോഴ്‌സാണിത്. സ്മാര്‍ട്ട് ക്‌ളാസ്‌റൂം, സൗജന്യ വൈഫൈ, ഹോസ്റ്റല്‍, കംപ്യൂട്ടര്‍ ലാബ്, തുടങ്ങി അത്യാധുനിക സൗകര്യങ്ങളുള്ള പാമ്പാടിയിലെ ഹരിതാഭമായ പുതിയ ക്യാംപസിലാണ് കേന്ദ്രം പ്രവര്‍ത്തിക്കുന്നത്. അത്യാധുനിക സൗകര്യങ്ങളോടെ വീഡിയോ സ്റ്റുഡിയോലാബ്, കമ്മ്യൂണിറ്റി റേഡിയോ സ്‌റ്റേഷന്‍ എന്നിവയും ഇവിടെ പൂര്‍ത്തിയായി വരികയാണ്. എതാനും ഫ്രീ/ സ്‌കോളര്‍ഷിപ്പുകളും ലഭ്യമാണ്. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്കുള്ള ഇന്റര്‍വ്യൂ   സെപ്റ്റംബര്‍ ആദ്യവാരം നടക്കും.

ഇതിനോടകം അപേക്ഷിച്ചവര്‍ വീണ്ടും അപേക്ഷിക്കേണ്ടതില്ല.എന്നാല്‍ അവര്‍, പത്ത്, പ്‌ളസ്ടൂ മാര്‍ക്ക് ലിസ്റ്റും സര്‍ട്ടിഫിക്കറ്റും ഇ-മെയിലിലൂടെ സമര്‍പ്പിക്കേണ്ടതാണ്. 'ഞാന്‍ എന്തുകൊണ്ട് ഈ കോഴ്‌സ്  തെരഞ്ഞെടുക്കുന്നു''എന്ന വിഷയത്തില്‍ 200 വാക്കില്‍ കവിയാത്ത ഒരു കുറിപ്പോ, 2 മിനിറ്റില്‍ കൂടാത്ത ഒരു വീഡിയോയോ ഇതോടൊപ്പം അയയ്ക്കണം.

വിശദ വിവരങ്ങള്‍ക്ക് www.iimc.gov.in വെബ്‌സൈറ്റ്‌സന്ദര്‍ശിക്കുക. 9496989923, 8547482443, 04812502520, എന്നീ ഫോണ്‍ നമ്പരുകളില്‍ ബന്ധപ്പെട്ടാലും മതി. പൂരിപ്പിച്ച അപേക്ഷകള്‍ ഓഗസ്റ്റ് 14 നകം iimckottayam2012@gmail.com എന്ന ഇ- മെയിലില്‍ കിട്ടണം.
 

Fashion

Aug 12020
The Covid pandemic affected each field of people around the world. Face masks and hand sanitizers have become a part of life. Actors began appearing in masks in movies and serials.

Food & Entertainment

Aug 82020
ചേരുവകൾ 1. പനീർ -കാൽ കിലോ  2. കോൺഫ്ളോർ -മൂന്ന് ടീസ്പൂൺ  3. ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് - ഒരു ടീസ്പൂൺ  4. പച്ചമുളക് അരച്ചത് - ഒരു ടീസ്പൂൺ