എം.ഫിൽ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

കോഴിക്കോട് മെഡിക്കൽ കോളേജ് ക്യാമ്പസ്സിൽ പ്രവർത്തിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്ത് ആൻഡ് ന്യൂറോസയൻസ്സ്  (IMHANS) നടത്തി വരുന്ന എം.ഫിൽ ഇൻ സൈക്കിയാട്രിക് സോഷ്യൽ വർക്ക്  (M.Phil in Psychiatric Social Work), എംഫിൽ ഇൻ ക്ലിനിക്കൽ സൈക്കോളജി  (M.Phil in Clinical Psychology)  എന്നീ കോഴ്‌സുകളുടെ 2020-21 വർഷത്തെ പ്രവേശനത്തിനുള്ള അപേക്ഷ ക്ഷണിച്ചു. എൽ.ബി.എസ് സെന്റർ ഡയറക്ടറുടെ www.lbscentre.kerala.gov.in എന്ന വെബ്‌സൈറ്റ് വഴി ഓൺലൈനായി നവംബർ 20  മുതൽ ഡിസംബർ 9 വരെ അപേക്ഷിക്കാം.
അപേക്ഷ ഫീസ് പൊതുവിഭാഗത്തിനു 1500 രൂപയും പട്ടികജാതി/പട്ടിക വർഗ്ഗ വിഭാഗത്തിന്  1250 രൂപയുമാണ്. അപേക്ഷകർക്ക് ഓൺലൈൻ മുഖേനയോ അല്ലെങ്കിൽ വെബ്‌സൈറ്റ് വഴി ഡൗൺലോഡ് ചെയ്ത ചെല്ലാൻ ഉപയോഗിച്ച് ഫെഡറൽ ബാങ്കിന്റെ ഏതെങ്കിലും ശാഖ വഴിയോ നവംബർ 20  മുതൽ ഡിസംബർ 9 വരെ ഫീസ് അടയ്ക്കാം. വ്യക്തിഗത, അക്കാഡമിക്ക്  വിവരങ്ങൾ ഓൺലൈൻ ആയി www.lbscentre.kerala.gov.in എന്ന വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്യാം. ബന്ധപ്പെട്ട രേഖകൾ ഓൺലൈൻ ആപ്ലിക്കേഷൻ സമർപ്പിക്കുന്ന അവസരത്തിൽ അപ്ലോഡ് ചെയ്യണം. അപേക്ഷ ഓൺലൈനായി സമർപ്പിക്കേണ്ട അവസാന തീയതി ഡിസംബർ 10.
എംഫിൽ ഇൻ സൈക്കിയാട്രിക് സോഷ്യൽ വർക്ക് എന്ന പ്രോഗ്രാമിന് അപേക്ഷിക്കുന്നവർ, എം.എ/എം.എസ്.ഡബ്ല്യൂ  ഇൻ സോഷ്യൽവർക്കിൽ മെഡിക്കൽ ആൻഡ് സൈക്യാട്രി സ്‌പെഷ്യലൈസേഷനോടുകൂടി മൊത്തത്തിൽ 55 ശതമാനം മാർക്കോടെ ജയിച്ചവർ ആയിരിക്കണം. അവസാന വർഷം/സെമസ്റ്റർ പഠിക്കുന്നവർക്കും അപേക്ഷിക്കാം. പക്ഷേ അഡ്മിഷൻ സമയത്ത് അവർ യോഗ്യത നേടിയിരിക്കണം.
എംഫിൽ ഇൻ ക്ലിനിക്കൽ സൈക്കോളജി എന്ന പ്രോഗ്രാമിന് അപേക്ഷിക്കുന്നവർ, എം.എ/ എം.എസ്.സി സൈക്കോളജിയിൽ പൊതുവിഭാഗക്കാർ മൊത്തത്തിൽ 55 ശതമാനം മാർക്കോടെയും പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗക്കാർ മൊത്തത്തിൽ 50 ശതമാനം മാർക്കോടെയും ജയിച്ചവർ ആയിരിക്കണം. പ്രവേശന പരീക്ഷ ഡിസംബർ 20ന് കോഴിക്കോട് നടത്തും. കൂടുതൽ  വിവരങ്ങൾക്കു   0471-2560363,364.

Fashion

Nov 192020
നിറം വര്‍ദ്ധിപ്പിക്കാന്‍ ഇന്നത്തെ കാലത്ത് പല വിധത്തിലുള്ള മാര്‍ഗ്ഗങ്ങള്‍ തേടുന്നവരും നമുക്ക് ചുറ്റും ഉണ്ട്.

Recipe of the day

Nov 232020
ചേരുവകൾ 1. തക്കാളി - ഒരു കിലോ ഗ്രാം 2. പുളി - 50 ഗ്രാം 3. ഉപ്പ് - പാകത്തിന് 4. മഞ്ഞള്പ്പൊരടി - അര സ്പൂൺ 5. ഉലുവാപ്പൊടി - 1 സ്പൂണ്‍