കൂണ്‍ രോഗപ്രതിരോധ ശേഷിക്കും  ആരോഗ്യത്തിനും ഉത്തമം

രോഗപ്രതിരോധ ശേഷിയും പോഷകമൂല്വുമുള്ള കൂണിന് മാരകരോഗങ്ങളെപ്പോലും പ്രതിരോധിക്കാനുള്ള ശേഷിയുണ്ട്. പ്രോട്ടീന്‍, വിറ്റാമിന്‍ ബി, സി, ഡി, റിബോഫ്‌ളാബിന്‍, തയാമൈന്‍, നികോണിക് ആസിഡ്, ഇരുമ്ബ്, പൊട്ടാസിയം, ഫോസ്ഫറസ്, ഫോളിക്ക് ആസിഡ് , നാരുകള്‍, എന്‍സൈമുകള്‍ മുതലായവ കുമിളില്‍ അടങ്ങിയിട്ടുണ്ട്. പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ടെങ്കിലും കൊളസ്ട്രോളിന്റെ അളവ് വളരെ കുറവാണ്.

കാര്‍ബോഹൈഡ്രേറ്റുകളും കൊഴുപ്പും വളരെ കുറവാണ്. പ്രകൃതിദത്ത ഇന്‍സുലിന്‍ ധാരാളമായി അടങ്ങിയിട്ടുള്ളതിനാല്‍ പ്രമേഹ രോഗികള്‍ക്ക് ഉത്തമം. പ്രോട്ടീന്‍ അടങ്ങിയിട്ടുള്ളതിനാല്‍ സസ്യാഹാരികള്‍ക്ക് മികച്ച ഭക്ഷണമാണിത്.

ഭക്ഷണത്തിലെ പഞ്ചസാരയും കൊഴുപ്പും എളുപ്പത്തില്‍ ഊര്‍ജമാക്കി മാറ്റാന്‍ കൂണില്‍ അടങ്ങിയിരിക്കുന്ന ഘടകങ്ങള്‍ക്ക് കഴിയും. ഇവയില്‍ എര്‍ഗോതയോനൈന്‍ എന്ന ആന്റി ഓക്‌സിഡന്റ് അടങ്ങിയിട്ടുണ്ട്. ഇവ പ്രതിരോധശേഷി നല്‍കുന്നു. ശരീരത്തിലെ വിഷാംശം നീക്കം ചെയ്യുന്ന കൂണ്‍ കരളിന്റെ ആരോഗ്യം മെച്ചപ്പെടുത്തും. പെന്‍സിലിന് സമാനമായ നാച്വറല്‍ ആന്റിബയോട്ടിക്‌സ് അണുബാധകളെ പ്രതിരോധിക്കുന്നതിന് മുഖ്യപങ്കുവഹിക്കുന്നു.

Fashion

Aug 12020
The Covid pandemic affected each field of people around the world. Face masks and hand sanitizers have become a part of life. Actors began appearing in masks in movies and serials.

Food & Entertainment

Aug 42020
ചേരുവകൾ 1. കാബേജ് 10 ഇല  2. മിൻസ് ചെയ്ത ബീഫ്/ ചിക്കൻ /പോർക്ക് -അരക്കിലോ  3. വിനാഗിരി ഒരു ചെറിയ സ്പൂൺ  4. കോൺഫ്ളവർ അര വലിയ സ്പൂൺ