കൊണ്ടോട്ടിയില്‍  ആദ്യ കിഫ്ബി റോഡ്

സംസ്ഥാന സര്‍ക്കാറിന്റെ കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപടികള്‍ പൂര്‍ത്തിയാക്കിയ മലപ്പുറം ജില്ലയിലെ ആദ്യ റോഡായ കൊണ്ടോട്ടി മണ്ഡലത്തിലെ കടുങ്ങല്ലൂര്‍ - വിളയില്‍ - ചാലിയപ്പുറം റോഡിന്റെ പ്രവൃത്തി ഉദ്ഘാടനം ഇന്ന് നടക്കും.(16/10)  വൈകുന്നേരം 4 മണിക്ക്  ചീക്കോട് ചെറിയപറമ്പില്‍ വെച്ച് നടക്കുന്ന പരിപാടിയില്‍   പി വി അബ്ദുല്‍ വഹാബ് എം പി ഉദ്ഘാടനം നിര്‍വ്വഹിക്കും. ടി. വി ഇബ്രാഹിം എം എല്‍ എ അധ്യക്ഷത വഹിക്കും.

കുഴിമണ്ണ പഞ്ചായത്തിലെ ഹാജിയാര്‍ പടിയില്‍ നിന്നും ആരംഭിച്ചു മുതുവല്ലൂര്‍, ചീക്കോട് പഞ്ചായത്തുകളിലൂടെ കടന്ന് പോയി എടവണ്ണപ്പാറ ജംഗ്ഷനില്‍ ആണ് റോഡ് അവസാനിക്കുന്നത്. ആകെ 8. 2 കിലോമീറ്റര്‍ വരുന്ന ഈ റോഡ് പ്രവൃത്തിക്ക് വേണ്ടി ആകെ 16. 4 കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്. റബ്ബെറൈസ് ചെയ്ത് ആവശ്യമായ സ്ഥലങ്ങളില്‍ ഡ്രൈനേജ്, ഐറിഷ് ഡ്രൈന്‍, കല്‍വെര്‍ട്, സിഗ്‌നല്‍ തുടങ്ങിയ സൗകര്യങ്ങള്‍ കൂടി ചെയ്ത് റോഡ് ദേശീയ നിലവാരത്തിലാണ് നിര്‍മ്മിിക്കുന്നത്. പണി പൂര്‍ത്തിയാകുന്നതോടെ  എടവണ്ണപ്പാറ, കോഴിക്കോട് ഭാഗത്തേക്ക് എളുപ്പ വഴിയായി ഈ റോഡ് മാറും.

Fashion

Dec 182018
The Philippines’ Catriona Gray was named Miss Universe 2018 in a competition concluding on Monday in Bangkok, besting contestants from 93 other countries and delighting her home country.

Entertainment

Nov 272018
ദേശീയ / സംസ്ഥാന അവാര്‍ഡുകള്‍ക്ക് പരിഗണിക്കുന്നതിനുള്ള വിവിധ വിഭാഗം സിനിമകള്‍ (ഫീച്ചര്‍, ഷോര്‍ട്ട് ഫിലിം, ഡോക്യുമെന്ററികള്‍, കുട്ടികളുടെ ചലചിത്രങ്ങള്‍ മുതലായവ) ഫിലിം സര്‍ട്ടിഫിക്കേഷനും  സ്‌ക്രീനിംഗി