കന്യാകുമാരിയിലും സമീപ പ്രദേശത്തും രൂപംകൊണ്ട ന്യൂനമർദ്ദത്തിന്റെ സ്വാധീനത്താൽ, അടുത്ത രണ്ടു മൂന്നു ദിവസങ്ങളിൽ, കേരളം, മാഹി, ലക്ഷദ്വീപ്, തമിഴ്നാട്, പുതുച്ചേരി, കാരക്കൽ എന്നിവിടങ്ങളിൽ വ്യാപകമായി മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. ഒറ്റപ്പെട്ട ഇടങ്ങളിൽ അതിതീവ്ര മഴക്കും ഇടിമിന്നലിനും സാധ്യതയുണ്ട്. 2021 ജനുവരി 12ന് കേരളം, മാഹി എന്നിവിടങ്ങളിൽ ഒറ്റപ്പെട്ട തീവ്ര-അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ട്. ജനുവരി 12, 13 തീയതികളിൽ തമിഴ്നാട്, പുതുച്ചേരി, കാരക്കൽ എന്നിവിടങ്ങളിൽ തീവ്ര-അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ട് എന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
പ്രാദേശികതലത്തിൽ കാലാവസ്ഥ മുന്നറിയിപ്പിനായി, MAUSAM ആപ്പ്, കാർഷിക കാലാവസ്ഥ നിർദ്ദേശങ്ങൾക്കായി MEGHDOOT ആപ്പ്, ഇടിമിന്നൽ മുന്നറിയിപ്പിനായി DAMINI ആപ്പ് എന്നിവ ഡൗൺലോഡ് ചെയ്യുക. ജില്ലാ-തല വിവരങ്ങൾക്ക് സംസ്ഥാന MC/RMC വെബ്സൈറ്റുകൾ സന്ദർശിക്കുക.
***
Post a new comment
Log in or register to post comments