കായികതാരങ്ങൾക്ക് സ്‌കോളർഷിപ്പിന് അപേക്ഷിക്കാം

കേരള സ്റ്റേറ്റ് സ്‌പോർട്‌സ് കൗൺസിൽ നടപ്പിലാക്കി വരുന്ന ഡോ.എ.പി.ജെ അബ്ദുൾ കലാം സ്‌കോളർഷിപ്പ് സ്‌കീമിലേക്ക് 2019-2020 വർഷത്തേക്ക് അപേക്ഷ ക്ഷണിച്ചു. 14 മുതൽ 20 വയസ്സുവരെ പ്രായപരിധിയിലുള്ള 11 കായികതാരങ്ങൾക്ക് ആനുകൂല്യം ലഭിക്കും. അത്‌ലറ്റിക്‌സ്, ബോക്‌സിംഗ്, ഫെൻസിംഗ്, സ്വിമ്മിംഗ്, ബാഡ്മിന്റൺ, സൈക്ക്‌ളിംഗ്, കനോയിംഗ് കായാക്കിംഗ്, റോവിംഗ് എന്നീ കായിക ഇനങ്ങളിൽ സ്‌കൂൾ, കോളേജ് തലത്തിൽ ദേശീയ (സൗത്ത് സോൺ) മത്സരത്തിൽ പങ്കെടുത്ത് മൂന്നാംസ്ഥാനം കരസ്ഥമാക്കുകയാണ് സ്‌കോളർഷിപ്പിന് അപേക്ഷിക്കാനുള്ള കുറഞ്ഞ യോഗ്യത.
ഭിന്നശേഷിയുള്ള കായിക താരങ്ങളിൽ ഒരാളെ പരിഗണിക്കും. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 10,000 രൂപ നൽകും. കായികനേട്ടം തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം സെക്രട്ടറി, കേരള സ്റ്റേറ്റ് സ്‌പോർട്‌സ് കൗൺസിൽ, തിരുവനന്തപുരം-1 എന്ന വിലാസത്തിൽ നവംബർ 10ന് മുൻപ് അപേക്ഷിക്കാം.

Fashion

Nov 192020
നിറം വര്‍ദ്ധിപ്പിക്കാന്‍ ഇന്നത്തെ കാലത്ത് പല വിധത്തിലുള്ള മാര്‍ഗ്ഗങ്ങള്‍ തേടുന്നവരും നമുക്ക് ചുറ്റും ഉണ്ട്.

Recipe of the day

Nov 252020
INGREDIENTS 1. Fish - 1/2 kg 2. Onion finely chopped - a cup Garlic - eight cloves Turmeric powder - a small teaspoon