കാട്ടരുവി  

നിറയെ താമരകൾ നിറഞ്ഞ ആ കുളത്തിന്റെ ചെറുകൽപടിയിൽ ഇരുന്ന്  കുളത്തിലേക്ക് കല്ലുകൾ ഇടുക എന്നത് അയാളുടെ വിനോദമായിരുന്നു.  ജലാശയത്തിലേക്ക് ഇടുന്ന ഒരോ ചെറുകല്ലു  ജലപരപ്പിൽവലിയ വലിയ ഓളങ്ങൾ ഉണ്ടാക്കിക്കൊണ്ട് ചെറു മീനുകൾ അവിടേക്ക് പൊന്തിവരുന്നത് അയാൾ കൗതുകത്തോടെ നോക്കി ഇരിക്കും. അതാ... കുളത്തിലേക്കിട്ടുന്ന കല്ലുകൾ മരണ ശേഷം മൂക്കുകൊണ്ട് പെറുക്കിയെടുക്കേണ്ടിവരുമെന്ന അമ്മയുടെ വിശ്വാസം അയാൾ ലാഘവത്തോടെ ഓർത്തു. മോനെ വിനയാ .. എത്ര കാലമെന്നു വെച്ചിട്ട നീ ഇങ്ങനെ ഒറ്റ തടിയായിട്ട്. ഇപ്പോൾ നിനക്കൊരു സർക്കാർ ജോലിയുമില്ലെ ..എപ്പോഴും നിന്റെ ഒപ്പം ഈ കണ്ണു കാണാത്ത മ്മ ഉണ്ടാവോ... അമ്മയുടെ വാക്കുകൾ ഓള പടർപ്പിന്റെ മർമ്മരങ്ങളായി അയാളുടെ ചിന്തകളിൽ അലയടിച്ചു ..പിന്നിൽ നിന്ന് ഒരു വിളി  ചേട്ട, ചേട്ട   അയാൾ  തിരിഞ്ഞ് നോക്കി  തീർത്തും അപരിചിതയായ ഒരു പെൺ കുട്ടി. ചേട്ട .. എന്നെ ഒന്നു സഹായിക്കാമോ..? ഊരും പേരും അറിയാത്ത ഒരു കുട്ടി എവിടേ നിന്നോ വന്നിരിക്കുന്നു തന്നോട് സഹായവു മഭ്യർത്ഥിച്ച് അതു ഈ ഉച്ചയോട് അടുത്ത സമയത്ത്. അയാൾ  അവളെ ഒന്നു നോക്കി  പതിനെട്ടിനും ഇരുപതിനും ഇടക്ക്  പ്രായം വെളുത്ത്  മെലിഞ്ഞ് നീളം കുറഞ്ഞ്  കാണാൻ തരക്കേട് ഇല്ലാത്ത ഒരു പെൺ കുട്ടി അവളുടെ കണ്ണുകൾ വിഷാദം നിറഞ്ഞിരുന്നു.  അയാൾ പെട്ടന്ന് അവിടെ നിന്നു. എണിറ്റു ആ കുട്ടിയുടെ അടുത്തേക്ക് ചെന്നു. ചോദിച്ചു കുട്ടിയുടെ പേര് എന്ത ?. എവിടെ നിന്നും വരുന്നു..? എന്ത ഞാൻ ചെയ്യേണ്ട സഹായം. : അവൾ പേര് പറഞ്ഞു അയിഷ,എന്റെ വീട് കുറച്ച് ദൂരെയ മണ്ണന്തല, എന്ന സ്ഥലത്ത .  എനിക്ക് ഒരു സഹായം ചെയ്യണം ഇവിടെ എവിടെയോ ഒരു കാട്ടുപുഴ ഒഴുകുന്നതായി കേട്ടിട്ടുണ്ട്. അത് എനിക്ക് ഒന്ന് കാണിച്ച് തരണം. അവൾ പറഞ്ഞു.   ഓ .. അതാണോ കാര്യം അയാൾ പറഞ്ഞു. ഈ കാട്ടു പാതയിലൂടെ കൂറേ മുന്നോട്ട് നടന്നാൽ പുഴ ഒഴുകുന്ന കളകള ശബ്ദം കേൾക്കാം. അയാൾ പറഞ്ഞു ' ഈ വരുന്ന വഴിക്ക് എങ്ങും ഒരു മനുഷ്യ ജീവിയേയും കണ്ടില്ലല്ലോ?. ചേട്ടന്റെവീട് എവിടെയാണ്. അവൾ ചോദിച്ചു. എന്റെ വീട് ഇവിടെ അടുത്താണ്.   അയാൾ പറഞ്ഞു.  ഓ.... ഇവിടെക്കെ മനുഷ്യവാസം ഉണ്ടോ അവൾ ചോദിച്ചു. ? ഇങ്ങോട്ട് വരുന്ന വഴിക്ക് ഒരു കണി കൊന്ന പൂത്ത് നിൽക്കുന്നത് കണ്ടോ ?അവിടെ ഒരു ചെറിയ നടവഴി ഉണ്ട് അതിലെ പോയൽ കുറേ വീടുകൾ കാണം അതിലൊന്നാണ് എന്റെ വീട് അയാൾപറഞ്ഞു നിർത്തി   അല്ല നീ എന്തിന് ഇപ്പോൾ ആ കാട്ടുപുഴയിലേക്ക് പോകുന്നു.  അവിടെ ഒറ്റക്ക് ആരും പോകാറില്ല ചെന്നായ്ക്കൾ കൂട്ടത്തോടെ വരുന്ന സ്ഥലമാണ്. അതൊന്നും എനിക്ക് പ്രശ്നമല്ല അവൾ അങ്ങനെ പറഞ്ഞു കൊണ്ട് കാട്ടു വഴിയിലേക്ക് നടന്ന് തുടങ്ങി. അയാളുടെമനസിൽ ഭയത്തിന്റെ വേര് ഓടി തുടങ്ങി. ഏയ് നിൽക്കു ..ഞാനും വരാം ... അയാൾ പറഞ്ഞു. അവൾ അയാളുടെ   വാക്ക് കേൾക്കാത്ത മട്ടിൽ നടന്നുകൊണ്ടിരുന്നു നടത്തത്തിന് ഇടയിൽ അവൾ ഇങ്ങനെ പറഞ്ഞു കൊണ്ടിരുന്നു.  നിങ്ങൾ വരണ്ട പോയ്ക്കോളു .പോയ്ക്കോളു എന്ന്  ..  അയൾ നടത്തത്തിന്റെ വേഗത കൂട്ടി  അവളുടെ ഒപ്പമെത്തി. : എന്തിന!! .. ഇപ്പോൾ അങ്ങോട്ട് പോകുന്നത് അവിടെ ചെന്നായ്ക്കൾ ഉണ്ട്. അയാൾ ഭയത്തോടെ പറഞ്ഞ . അവൾ അയാളെ നോക്കി ചിരിച്ചു. അത്രക്ക് പേടിയുണ്ടെങ്കിൽ നിങ്ങളും ഒപ്പം വന്നോളു. ഏതോ വലിയ കാര്യം നേടിയ മട്ടിൽ അയാൾ  അവളുടെ ഒപ്പം നടന്നു അവളുടെ കണ്ണുകളിൽ നിന്ന് ഒരു വലിയ തുള്ളി പുറത്തേക്ക് ചാടാൻ നിൽക്കുന്നത് അയാൾ കണ്ടു..  എന്ത കുട്ടി നിനക്ക് ഭ്രാന്ത് ഉണ്ടോ ? ഒരു മനുഷ്യ ജീവി പോലും വരാത്ത ആ കാട്ടരുവിയിൽ നീ ഒറ്റക്ക് പോകുന്നത് എന്തിന !! അയാൾ ചോദിച്ചു  .ഇനി നിനക്ക് അതിൽ ചാടി ചാവാൻ
വല്ല ഉദ്ദേശ്യവുമുണ്ടോ ? അയാൾ ലേശം പരിഭ്രമത്തോടെ ചോദിച്ചു. അതേ അതിൽ ചാടി ചാവൻ തന്നെ വന്നതാ  അവൾ ഒരു ഭാവഭേദവും കൂടാതെ പറഞ്ഞു. അയാളുടെ മുഖത്ത് പേടിയും ഒപ്പും അമ്പരപ്പും ഒന്നിച്ച് വന്നു   അയാൾ  വാ പൊളിച്ച് നിന്നു പോയ്  
അതിന് എന്തിന് ഈ കാട്ടരുവി തന്നെ തിരഞ്ഞെടുത്തു. അതിനു വേണ്ടി  ഇത്രയും ദൂരം നീ എന്തിനുവന്നു ... അയാൾ വീണ്ടുംചോദിച്ചു. പാവം ഇവൾ എന്തിന് ചാവാൻ പോകുന്നത്. എത്ര കാലം ഈ ഭൂമിയിൽ ജീവിക്കണ്ടവൾ ളാണ് ഇവൾ.. അയാൾ ചിന്തിച്ചു.   അവൾ പയ്യെ പയ്യ വെള്ളത്തിലേക്ക് ഇറങ്ങി ... വലിയ കറുത്ത പാറ കല്ലുകൾ  ആന കിടക്കും പോലെ  അവിടെ അവിടെ കാണാമായിരുന്നു. അവൾ ഒരു വലിയ പാറ പുറത്ത് ഇരുന്നു.  എന്തായാലും നീ ഇതിൽ ചാടാൻ പോവല്ലെ അതിന് മുമ്പ് നിന്റെ വിഷമം എന്താന്നെന്ന് എന്നോട് പറയാമോ    അയാൾ  ദയനീയമായി ചോദിച്ചു.   അവൾ ഒരു നിമിഷം അയാളുടെ മുഖത്തേക്ക് നോക്കി.  ഇന്ന് എന്റെ രണ്ടാം കല്യാണമാണ്.  അവൾ പറഞ്ഞു. അയാൾ അതിശയത്തോടെ അവളുടെ മുഖത്തേക്ക് നോക്കി ഒരു കല്യാണ് o പോലും കഴിക്കാൻ പ്രായമാകാത്ത നിനക്ക് രണ്ടാം കല്യാണമോ ? അതേ അവൾ പറഞ്ഞ് തുടങ്ങി.  എന്റെ പേര് ആയിഷ   പത്താം ക്ലാസിൽ പഠിക്കുമ്പോൾ ആയിരുന്നു എന്റെആദ്യ കല്യാണം   ഞാൻ  നന്നായി പഠിക്കുന്ന കുട്ടിയായിരുന്നു. പത്താം ക്ലാസിൽ ഏറ്റുവു കൂടുതൽ മാർക്കോടെ സ്ക്കൂളിന്റെ അഭിമാനം മാവാൻ പോകുന്ന എന്നെ വീട്ടുകാർ നിർബന്ധിച്ച് കല്യാണം കഴിപ്പിച്ചു. ഒമ്പതിൽ മൂന്ന് വട്ടം തൊറ്റ്  ഗൾഫിൽ പോയി ബിസിനസ് നടത്തുന്ന സലിം ആയിരുന്നു. എന്റെ ഭർത്താവ്.  ഞാൻ ഇടക്ക് കയറി ചോദിച്ചു. നിനക്ക് വീട്ടിൽ ആരെല്ലാം ഉണ്ട്.  ? എനിക്ക് ഒരു അനിയനും. ഉപ്പയും പിന്നെ രണ്ടാനമ്മ എന്ന ഒരു സാധനവും. അനിയനെ പ്രസവിച്ച തോടെ ഉമ്മ മരിച്ചു.  ആ ഹോസ്പിറ്റലിലെ ഒരു നഴ്സ് ആണ് ഉപ്പാനെ വശീകരിച്ച് ഒപ്പം കൂടിയത്...... അതിൽ കുട്ടികൾ ഉണ്ടോ ? ഞാൻ ഇടയിൽ കയറി ചോദിച്ചു..... ഹൊ ഇല്ല. ഭാഗ്യത്തിന് അത് ഒരു പ്രസവിക്കാത്ത സ്ത്രീയായിരുന്നു.. അവൾ ആശ്വാസത്തോടെ പറഞ്ഞു . അത് നന്നായി അയാൾപറഞ്ഞു.  ഇപ്പോൾ നീ ചാവാൻ ഇതൊന്നും കാരണമല്ലല്ലോ അത് എന്താണ് ന്ന് പറയു  , അയാൾ വീണ്ടു ചോദിച്ചു.അവൾ ചെരുപ്പ് ഊരി പാറക്കല്ലിൽ വച്ചു മുഖം കഴുകി.   എന്തു തണുത്ത വെള്ളമാണ് ഇത് ഒന്ന് മുഖം കഴുകി നോക്കു അവൾ  അങ്ങനെ പറഞ്ഞു കൊണ്ട് കാലുകൾ വെള്ളത്തിലേക്ക് ഇട്ടു.   അവളുടെ സ്വർണ്ണ പാദസരത്തിലും കാലിലും പൊടി മീനുകൾ വന്ന് മണത്ത് നോക്കി.   അവൾ ഏതോ വിദൂരതയിലേക്ക് നോക്കി വീണ്ടും തുടർന്നു.  എന്റെ പഠനം ഇടക്ക് വച്ച് മുറിഞ്ഞ ദേഷ്യമോ  തീരെ പഠിത്ത മില്ലാത്ത ഒരാൾ എന്നെ വിവാഹം കഴിച്ച ദേഷ്യമോ ഒന്നും ഞാൻ അവിടെ പ്രകടമാക്കിയില്ല.   എല്ലാരോടും സ്നേഹത്തോടെ പെരുമാറുന്ന ഒരു നല്ല മരുമകൾ ആയി അവിടെ കഴിഞ്ഞു. അങ്ങനെ ഒരു മാസം വരെ കുഴപ്പമില്ലാതെ പോയി  അയാളുടെ ഉമ്മ നിന്റെ ലീവ് തീർന്നില്ലേ നീ എന്ന പോകുന്നത് എന്ന് ചോദിച്ചു. അയാൾക്ക് പെട്ടെന്ന് ദേഷ്യം വന്നു.ഞാൻ ഇനി പോകുന്നില്ല എന്നു പറഞ്ഞ്. പുറത്തേക്ക് പോയി.    .....പിന്നീട്  ഉമ്മ അതേപ്പറ്റി രണ്ട് ദിവസം കഴിഞ്ഞ് ചോദിച്ചു. അയാൾ പൊട്ടിതെറിച്ചു. ഉമ്മയും വിട്ടു കൊടുത്തില്ല. ജോലിയും കൂലിയും ഇല്ലാതെ ഇവിടെ കുത്തി റിന്നാൽ അന്റെ കെട്ടിയോളെ ആര് നോക്ക് തള്ള കിടന്ന് അലറി പറഞ്ഞു.. ഇത് കണ്ട വാപ്പക്കും  പോരിന് കൂടി. അയാൾക്ക് ദേഷ്യം വന്നു. അയാൾ കിട്ടിയത് എല്ലാം എറിഞ്ഞ് ഉടച്ചു ...... ദേഷ്യം മൂത്ത് എന്റെ കഴുത്തിന് പിടിച്ച് ഞെക്കി. ഞാൻ ശ്വാസം കിട്ടാതെ കണ്ണ് പുറത്തേക്ക് തള്ളി തുറിച്ച് നിന്ന് പോയി.  ഇത് പിന്നിട് എന്നും പതിവായി. എന്നെ കണ്ടാൽ ഉടനെ അയാൾക്ക് ദേഷ്യം ഇരച്ച് കയറും പിന്നെ കഴുത്ത് പിടിച്ച് ഞെക്കും നീ യാണ് എല്ലാത്തിനും കാരണം എന്ന് - ശപിച്ച് കൊണ്ടിരിക്കും ഇത് പതിവായപ്പോൾ ഞാൻ ഒരു ദിവസം ആരും കാണാനെ വീട്ടിലേക്ക് തിരിച്ചു എന്റെ വീട്ടിൽ ഇതൊക്കെ കേട്ട് രണ്ടാനമ്മ എന്റെ നേരേ വാളെടുത്തു വന്നു പെൺകുട്ടിയോൾക്ക്  അതൊക്കെ സഹിച്ച് നിന്നാൽ എന്ത .... ഉപ്പായും അവരുടെ ഒപ്പം കൂടി അനിയൻ അഷറഫ് മാത്രം എന്നും എന്റെ ഒപ്പം നിന്നു.   അപ്പോൾ നിനക്ക് ഈ സ്കൂട്ടി ആര് വാങ്ങി തന്നു.   അഷറഫിന്റെ പരിചയക്കാരന്റെ ഒരു  കമ്പനിയിൽ ജോലി കിട്ടി ആത് സ്കൂട്ടി ഷോറും ആണ് അവിട്ന്ന് തരപ്പെട്ടത ഈ സ്ക്കൂട്ടി. അവൾ പറഞ്ഞ് നിർത്തി. ഇതൊന്നു നീ ഇവിടെ ക്ക് വരാനുളള കാരണം ആയില്ല അയാൾ വീണ്ടും പറഞ്ഞു. അവൾ പെട്ടന്ന് മുഖ മുയർത്തി  അയാളെ നോക്കി. ഇന്ന് നിന്റെ രണ്ടാം കല്യാണ മെന്ന് അല്ലെ നി പറഞ്ഞത്. അതിൽ സന്തോഷിക്കുകയല്ലേ വേണ്ടത് ഇ നര കങ്ങളിൽ നിന്ന് ഒക്കെ നിനക്ക് രക്ഷയായില്ലെ അയാൾ ചോദിച്ചു. എന്ത് രക്ഷാ അയാൾ അ സലിം തന്നെ വിണ്ടു കെട്ടാൻ വരുന്നു അത ഞാൻ ഓടി രക്ഷ പെട്ട് ഇവിടെ ഈ കാട്ടരുവിക്കരയിൽ  ഏകാന്തതയിൽ ഇരിക്കാൻ വന്നത  തരപ്പെട്ടാൽ ഇതിൽ ചാടണമെന്നും വിചാരിച്ചിരുന്നു ഞാൻ എനി എന്തായാലും വിട്ടിലേക്ക് പോവില്ല. അവൾ ഉറപ്പിച്ച് പറഞ്ഞു  പിന്നെ നീ എങ്ങോട്ട് പോകും. ? അയാൾ ചോദിച്ചു ? അവൾ ഒന്നും മിണ്ടാതെ ചക്രവാളത്തിലേക്ക് നോക്കി നിന്നു... സൂര്യൻ ഒരു ചുവന്ന തുടുത്ത മാതളം പോലെ  അറബിക്കടലിനോട് ചേരാൻ പോകുന്നു. ഒരു നിമിഷം അയാൾ  എന്തൊ ആലോചിച്ച് ഉറച്ച മട്ടിൽ അവളുടെ കൈകളിൽ മുറുകെ പിടിച്ചു.  വരു  നമുക്ക് പോകാം. അവളുടെ ഹൃദയത്തിൽ പ്രതീക്ഷയുടെ പുതിയ നാമ്പുകൾ തളിരിട്ടു ...അവർ പോകുന്നതും നോക്കി ആ കാട്ടരുവി... കള കള ശബ്ദത്തോടെ വീണ്ടു ...... ഒഴുകി കൊണ്ടേയിരുന്നു.

സ്നേഹജ കരിങ്ങനേഴി
             
                

 

Recipe of the day

Oct 222020
ചേരുവകൾ 1. കോഴിമുട്ട -10 എണ്ണം 2. പഞ്ചസാര -ഒരു കപ്പ് 3. പാല്പ്പൊ ടി -നാല് ടീസ്പൂണ്‍ 4. ഏലക്കായ -അഞ്ചെണ്ണം 5. നെയ്യ് -ആവശ്യത്തിന്