കറ്റാർ വാഴ കൃഷി ചെയ്യുന്ന രീതിയും ഔഷധ ഗുണങ്ങളും

സൗന്ദര്യ വര്‍ദ്ധന മാത്രമല്ല നിരവധി ആരോഗ്യഔഷധ മൂല്യമുണ്ട് കറ്റാര്‍വാഴക്ക്.അലോപ്പതി, ആയുര്‍വേദം, യുനാനി, ഹോമിയോ എന്നീ വ്യത്യസ്ത ചികിത്സാ രീതികളില്‍ കറ്റാര്‍ വാഴയെ ഔഷധമായി ഉപയോഗിക്കുന്നുണ്ട്. കറ്റാര്‍വാഴഏകദേശം 30 മുതല്‍ 50 സെന്റീമീറ്റര്‍ പൊക്കത്തില്‍ വരെ വളരുന്നചെടിയാണ്. ചുവട്ടില്‍ നിന്നും ഉണ്ടാകുന്ന പുതിയ കിളിര്‍പ്പുകള്‍ നട്ടാണ് പുതിയ തൈകള്‍ കൃഷിചെയ്യുന്നത്.

ഇതിന്റെ തണ്ടു എടുത്തും നടാം ,അങ്ങനെ നടുമ്പോൾ തണ്ടിൻറെ ചുവട്ടിൽ നിന്നും വെള്ളനിറം ഉൾപ്പടെ മുറിച്ചു എടുത്തു നട്ടും പിടിപ്പിക്കാം . ചട്ടിയിലും ഗ്രോബാഗിലും ഇതുനടാം .ഇവയിൽ നടുമ്പോൾ വേഗം മുളക്കുവാൻ മണ്ണ് ഇട്ടു നിറക്കുമ്പോൾ അതിനോടപ്പം പഴത്തിൻറെ തൊലി മുറിച്ചു ചെറുകഷണങ്ങൾ ആക്കി ലെയർ  ലെയർ ആയി വേണം മണ്ണും പഴത്തൊലിയും ഇട്ടു നിറയ്ക്കണം അതിൽ വേണം നടൻ വേഗം മുളച്ചു വരും . അധികം പരിചരണം ആശ്യമില്ല .

കാര്യമായ രോഗങ്ങള്‍ ബാധിക്കാത്ത സസ്യമാണിത്. നട്ട് ആറാം മാസം മുതല്‍ വിളവെടുപ്പ് ആരംഭിക്കാം. ഒരു ചെടിയില്‍ നിന്നും തുടര്‍ച്ചയായി മൂന്ന് വര്‍ഷം വരെ വിളവെടുക്കുന്നതിന് കഴിയും. ഇത് തോട്ടങ്ങളില്‍ ഇടവിളയായും നടാന്‍ കഴിയും.

കറ്റാര്‍വാഴയുടെ ഇല(പോള)കളില്‍ നിറഞ്ഞിരിക്കുന്ന ജെല്ലിലടങ്ങിയിരിക്കുന്ന മ്യൂക്കോപോളിസാക്കറൈഡുകളാണ്. കറ്റാര്‍വാഴയില്‍ ജീവകങ്ങള്‍, അമിനോ ആസിഡുകള്‍, ഇരുമ്പ്, മഗ്‌നീനീഷ്യം, കാത്സ്യം, സിങ്ക് തുടങ്ങിയവ അടങ്ങിയിരിക്കുന്നു.

 

വിപണിയില്‍ ആരോഗ്യപാനീയങ്ങള്‍, മോയിസ്ചറൈസറുകള്‍ , ക്ലെന്‍സറുകള്‍, ലേപനങ്ങള്‍ തുടങ്ങിയ നിരവധി കറ്റാര്‍വാഴ ഉല്പന്നങ്ങള്‍ ഇന്ന് ലഭ്യമാണ്.

ആര്‍ത്രൈറ്റിസ്, ഡയബറ്റിസ്, അമിതകൊളെസ്റ്ററോള്‍, കുഴിനഖം തുടങ്ങിയ അസുഖങ്ങളുള്ളവര്‍ക്ക് കറ്റാര്‍വാഴ നീര് അത്യന്തം ഗുണകരമാണ്.

സര്‍വോപരി ഇത് നല്ലൊരു ആന്റിഓക്‌സിഡന്റാണ്.  കൂടാതെ അണുബാധയെ ചെറുക്കുന്നു. എണ്ണകാച്ചി തലയില്‍ പുരട്ടാന്‍ മാത്രമല്ല കറ്റാര്‍വാഴയെ ഉപയോഗിക്കേണ്ടത്.

  

വിവിധ തരം കൂട്ടുകളിലൂടെ അകത്താക്കാം. രാവിലെ വെറും വയറ്റില്‍ ഒരു സ്പൂണ്‍ കഴിച്ചാല്‍ ഉദരരോഗങ്ങള്‍ക്കും അര്‍ശസിനും മരുന്നാണത്രെ.

നെല്ലിക്കാ, മഞ്ഞള്‍ പൊടി, കറ്റാര്‍ ജെല്‍ എന്നിവ സംയോജിപ്പിച്ച് കുടിക്കുന്നത് രോഗ പ്രതിരോധ ശേഷിയും കൂട്ടും.

നല്ലത് വീട്ടില്‍ അപ്പപ്പോള്‍ ഉണ്ടാക്കി കഴിക്കുന്നതാണ്. അരിമാവില്‍ കലര്‍ത്തി ഫേസ് പാക്കും ഉണ്ടാക്കാം

  

ചർമ്മത്തിന് തിളക്കം നൽകാൻ കറ്റാർ വാഴ ഉത്തമമാണ്. അതിനായി കറ്റാർ വാഴയോടൊപ്പം  ചില കൂട്ടുകൾ കൂടി ചേർക്കേണ്ടതുണ്ട്.

ഒരു ടീ സ്പൂൺ മഞ്ഞൾപ്പൊടി,തേൻ,റോസ് വാട്ടർ, പാൽ എന്നിവയെടുത്തു നന്നായി മിക്സ് ചെയ്യുക

ശേഷം മിശ്രിതത്തിലേക്ക് അൽപ്പം കറ്റാർ വാഴയുടെ ജെൽ കൂടി ചേർക്കുക.

എന്നിട്ടു ഇവ നന്നായി യോജിപ്പിക്കുക അതിനു ശേഷം ഈ മിശ്രിതം നന്നായി മുഖത്തു തേച്ചു പിടിപ്പിക്കുക

ഏകദേശം ഇരുപതു മിനിറ്റിനു ശേഷം കഴുകി കളയുക. തീർത്തും പ്രകൃതി ദത്തമായ ഒരു ഫേസ്പാക്ക് ആണിത്. യാതൊരുവിധ പാർശ്വഫലങ്ങളുമില്ല എന്നുമാത്രമല്ല പൂർണമായും മുഖത്തിന് തിളക്കം നൽകാൻ സഹായിക്കൊന്നൊരു ഫേസ്പാക്ക് കൂടിയാണിത്.

ചർമ്മത്തിലെ എണ്ണമയം അകറ്റാൻ കറ്റാർ വാഴ സഹായിക്കുന്നു കറ്റാർവാഴയുടെ നീരിൽ അൽപം തേൻ ചേർത്ത് മുഖത്ത് തേച്ചു പിടിപ്പിക്കുക കുറച്ചുസമയത്തിനു ശേഷം ശുദ്ധമായ തണുത്ത വെള്ളത്തിൽ മുഖം കഴുകുക മുഖത്തെ എണ്ണമയം പാടെ അകന്നു പോകുന്നതാണ്.

പ്രകൃതിയിൽത്തന്നെ അത്ഭുതഗുണമുള്ള ഔഷധങ്ങളുടെ കലവറയാണ് കറ്റാർ വാഴ.

Fashion

Jul 42020
Keep a little rose water in an empty perfume bottle. Spray one in between. Rose water can improve the function of skin cells and reduce inflammation.