കണ്‍തടത്തിലെ കറുപ്പകറ്റാന്‍ ചില പൊടിക്കൈകള്‍

കണ്ണിനടിയില്‍ പടരുന്ന കറുപ്പ് സൗന്ദര്യമുള്ള മിഴികളുടെ തിളക്കം കെടുത്തുന്നു. ഇതിന് കാരണങ്ങള്‍ പലതാണ്. ഉറക്കക്കുറവ്, കണ്ണിന് സ്‌ട്രെയിന്‍ കൊടുക്കുന്ന പ്രവര്‍ത്തികള്‍, ടെന്‍ഷന്‍, പോഷകക്കുറവ്, പാര്യമ്പര്യം, പിഗ്‌മെന്റേഷന്‍ തുടങ്ങിയവയാണ് കാരണങ്ങളില്‍ ചിലത്. ഇത് സാധാരണയായി കൗമാരക്കാരില്‍ മുതല്‍ പ്രായമായവരിലും കാണപ്പെടുന്നു. പ്രായമേറിയവരുടെ കണ്ണിന് താഴെ നേര്‍ത്ത ചര്‍മ്മമായതിനാല്‍ കണ്ണിനടിയിലുള്ള രക്തക്കുഴലുകളെ കാണാനാകുന്നു. ഇത് കറുപ്പായി തോന്നുന്നതാണ് പ്രായമായവരുടെ കണ്ണിനടിയിലുണ്ടാകുന്ന കറുപ്പിന് കാരണം. കണ്‍സീലര്‍ ഉപയോഗിക്കുന്നതിലൂടെ ഇതിന് താത്കാലിക പരിഹാരമാകും. കണ്ണിന്റെ അകത്തെ കോണില്‍ നിന്നും പുറത്തേയ്ക്കാണ് കണ്‍സീലര്‍ പുരട്ടേണ്ടത്. കണ്ണിനടിയിലെ കറുപ്പകറ്റി മനോഹര നേത്രം വീണ്ടെടുക്കാനുള്ള മാര്‍ഗങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

ദിവസവും വെള്ളരിക്കയുടെ ജ്യൂസ് കണ്ണിന് ചുറ്റും പുരട്ടി 15 മിനിറ്റിന് ശേഷം ശുദ്ധമായ വെള്ളത്തില്‍ കഴുകിക്കളയുക. നാരങ്ങയുടെയും വെള്ളരിക്കയുടെയും ജ്യൂസുകള്‍ തുല്യ അളവിലെടുത്ത് കണ്ണിന് ചുറ്റും പുരട്ടി 15 മിനിറ്റിന് ശേഷം കഴുകികളയുക.

തക്കാളിയുടെ ജ്യൂസും ഇതുപോലെ ചെയ്യുന്നത് നല്ലതാണ്. ബദാം ഓയില്‍ പുരട്ടി മസാജ് ചെയുന്നതും കണ്ണിനടിയിലെ കറുപ്പകറ്റാന്‍ സഹായിക്കുന്നു. വീടിന് പുറത്തിറങ്ങുന്നതിന് മുമ്പ് കണ്ണിനടിയില്‍ സണ്‍സ്‌ക്രീന്‍ പുരട്ടുക. ഇത് അള്‍ട്രാവയലറ്റ് രശ്മികളില്‍ നിന്നും കണ്ണിന് സംരക്ഷണമേകും. അള്‍ട്രാവയലറ്റ് രശ്മികള്‍ കണ്ണിനടിയിലെ കൊളാജന്‍ കുറയ്ക്കുകയും അകാലത്തിലുള്ള ചുളിവുകള്‍ക്കും ചര്‍മ്മം തൂങ്ങലിനും ഇടയാക്കും.

രാത്രി കിടക്കുന്നതിന് മുമ്പായി മോയിസ്ചറൈസര്‍ പുരട്ടി മസാജ് ചെയ്യുന്നതും നല്ലതാണ്. റെട്ടിനോയിക് ആസിഡ് അടങ്ങിയ വിറ്റമിന്‍ എ ക്രീമുകളും ഏറെ ഗുണം ചെയ്യും.

 

Recipe of the day

Jun 142021
Ingredients 2 cup pasta 1 tsp oil 1 tsp salt For masala paste---