കാലുകളുടെ സൗന്ദര്യ സംരക്ഷണം

.വീട്ടിലെ അടുക്കളയില്‍ നിന്നുള്ള സൗന്ദര്യ വര്‍ധകങ്ങള്‍ ഉപയോഗിച്ച് ഒരു ഹോം പെഡിക്യൂര്‍, കാലുകളിലെ രക്തയോട്ടം വര്‍ധിപ്പിക്കാന്‍ അല്‍പം ഫുട്ട് മസാജ്, ഇത്രയും മതി കാലുകളുടെ  സൗന്ദര്യം വീണ്ടെടുക്കാന്‍.

ചെയ്യുന്ന വിധം
ഒരു വലിയ പാത്രത്തില്‍ ഇളം ചൂടുവെള്ളമെടുത്ത് അല്‍പം ഷാംപൂ ചേര്‍ത്ത് കാലുകള്‍ പത്തു മിനിറ്റ് നേരം അതില്‍ മുക്കി വയ്ക്കണം. അതിനു ശേഷം പുറത്തെടുത്ത് പ്യൂമിക് സ്റ്റോണോ ഫുട്ട് ബ്രഷോ കൊണ്ട് നന്നായി വൃത്തിയാക്കി തുടച്ചുണക്കുക.

ഇനി കാലുകളില്‍ നല്ലെണ്ണകൊണ്ട് ചെറുതായി മസാജ് നല്‍കാം. ഇനി നെയില്‍പോളിഷ് തുടച്ചു മാറ്റി നഖങ്ങള്‍ വൃത്തിയാക്കാം. നഖങ്ങള്‍ക്കിടയിലെ അഴുക്കുകളയുന്നതിനും വിരലുകളുടെ വശങ്ങളിലെ കടുപ്പമുള്ള ചര്‍മം ഒഴിവാക്കുന്നതിനും ബ്യൂട്ടി ഷോപ്പില്‍ നിന്നും വാങ്ങാന്‍ കിട്ടുന്ന പെഡിക്യൂര്‍ സെറ്റ് ഉപയോഗിക്കാം.

അല്‍പം വെണ്ണയില്‍ വൈറ്റമിന്‍ ഇ ക്യാപ്സൂള്‍ പൊട്ടിച്ചൊഴിച്ച് കാലുകളില്‍ നന്നായി മസാജ് ചെയ്യുന്നതു ചര്‍മത്തിന്റെ തിളക്കം കൂട്ടും. മൊരിയും വരള്‍ച്ചയും മാറി ചര്‍മം മൃദുവാകുകയും ചെയ്യും.

ഇനി ഫുട്ട് സ്ക്രബ് ഉപയോഗിച്ച് മസാജ് ചെയ്യണം. അല്‍പം റവയും പാല്‍പ്പാടയും നാരങ്ങനീരും യോജിപ്പിച്ചാല്‍ ഹെര്‍ബല്‍ സ്ക്രബ് ആയി. അഞ്ചു മിനിറ്റ് മസാജ് ചെയ്തശേഷം ചര്‍മം തുടച്ചുണക്കി അല്‍പം നല്ലെണ്ണയില്‍ പച്ചക്കര്‍പ്പൂരം പൊടിച്ചുചേര്‍ത്തതു പുരട്ടി നന്നായി മസാജ് ചെയ്യുക.

അല്‍പ സമയത്തിനുശേഷം ഫുട്ട്പായ്ക്ക് നല്‍കാം. കടലമാവിനൊപ്പം തേനും തൈരും ചേര്‍ത്തു മിശ്രിതമാക്കിയതില്‍ കാരറ്റോ വെള്ളരിക്കയോ പപ്പായയോ ചേര്‍ത്ത് ഹെര്‍ബല്‍ പായ്ക്ക് നല്‍കാം.

ഇരുപതു മിനിറ്റിനു ശേഷം ഇതു കഴുകാം. പായ്ക്ക് പാതി ഉണങ്ങുമ്പോള്‍ കഴുകിക്കളയാന്‍ ശ്രദ്ധിക്കണം. അല്ലെങ്കില്‍ ചര്‍മത്തില്‍ ചുളിവുകള്‍ വീഴാം.

ഹോം പെഡിക്യൂര്‍ മാസത്തില്‍ രണ്ടു തവണ ചെയ്യാം. ഇതോടൊപ്പം തന്നെ ഡെയ്ലി കെയര്‍ നല്‍കുകയും ചെയ്യണം. മുട്ടയുടെ മഞ്ഞ, ആല്‍മണ്ട് ഓയില്‍, പനിനീര്‍, തേന്‍ ഇവ യോജിപ്പിച്ചു ദിവസവും കുളിക്കും മുമ്പ് കാലുകളില്‍ പുരട്ടണം. തേനും ഗിസറിനും നാരങ്ങാനീരും ചേര്‍ന്ന മിശ്രിതവും നല്ലതാണ്.

വേനലില്‍ ദിവസവും പത്തുഗാസ് എങ്കിലും വെള്ളം കുടിക്കുക. ഇത് കാലിലെ വരള്‍ച്ചയ്ക്കും വിള്ളലിനും ആശ്വാസം നല്‍കും. കാലുകളിലെ കരിവാളിപ്പ് അകറ്റും. വേനലില്‍ പാദം മൂടിയുള്ള ചെരിപ്പുകള്‍ ഉപയോഗിക്കുന്നതും നല്ലതാണ്.

ഒരേ ചെരിപ്പു തന്നെ സ്ഥിരമായി ഉപയോഗിക്കുന്നവരില്‍ കാലില്‍ നിറം മാറ്റം കാണാം. ചില ഭാഗങ്ങളില്‍ ചര്‍മം കട്ടിയാവും. പല ചെരിപ്പുകള്‍ മാറിമാറി ഉപയോഗിക്കുന്നത് ഒരു പരിധി വരെ കാലിലെ നിറം മാറ്റം തടയാന്‍ സഹായിക്കും. കരിവാളിപ്പുള്ള ഭാഗങ്ങളില്‍ വെള്ളരിക്കാനീരു പുരട്ടുന്നതു നല്ലതാണ്. ചര്‍മം കട്ടിയായ ഭാഗങ്ങളില്‍ നാരങ്ങത്തൊണ്ടും പഞ്ചസാരയും ചേര്‍ത്ത് ഉരസുന്നതും ഗുണം ചെയ്യാം

കാല്‍പ്പാദങ്ങള്‍ വ്യക്തിയുടെ സ്വഭാവത്തിലേക്കുള്ള ചൂണ്ടുപടിയാണ്. ആകര്‍ഷകമായ വ്യക്തിത്വത്തിന്റെ സാക്ഷ്യപത്രമാണ് വൃത്തിയും ഭംഗിയുമുള്ള കാല്‍പ്പാദങ്ങള്‍. കാല്‍പ്പാദങ്ങള്‍ വൃത്തിയായി സംരക്ഷിക്കേണ്ടത് ആരോഗ്യസംരക്ഷണത്തിനും ആവശ്യമാണ്. അതിനാല്‍ കാല്‍പ്പാദങ്ങളുടെ സംരക്ഷണത്തിന് മുഖചര്‍മത്തിന്റെ സംരക്ഷണത്തിനെന്നപോലെ ശ്രദ്ധ നല്‍കണം. 

കാല്‍പ്പാദങ്ങളും കാല്‍നഖങ്ങളും ഭംഗിയാക്കാനുള്ള മാര്‍ഗമാണ് പെഡിക്യൂര്‍. ആവശ്യമായ സാധനങ്ങള്‍ ലേഡീസ് സ്റ്റോറില്‍നിന്നു വാങ്ങി ആഴ്ചയിലൊരിക്കല്‍ ഇതു വീട്ടില്‍ത്തന്നെ ചെയ്യാവുന്നതേയുള്ളു. ആദ്യമായി നഖങ്ങളിലെ നെയില്‍ പോളിഷ്, റിമൂവര്‍ ഉപയോഗിച്ച് നീക്കം ചെയ്യണം. നഖങ്ങള്‍ അര്‍ദ്ധവൃത്താകൃതിയില്‍ മുറിച്ചശേഷം നെയില്‍ ഫയല്‍ ഉപയോഗിച്ച് രാകി ആകൃതി വരുത്തുക. നഖം മുറിക്കുമ്പോള്‍ ഉള്ളിലേക്കിറക്കി വെട്ടാതിരിക്കാന്‍ ശ്രദ്ധിക്കണം. 

അര ബക്കറ്റ് ഇളംചൂടുവെള്ളത്തില്‍ അല്‍പം ഷാംപൂ, ഒരു ടീ സ്പൂണ്‍ ഉപ്പുപൊടി, ഒരു ചെറുനാരങ്ങയുടെ നീര്, ?പനിനീര് ഇവ ചേര്‍ത്ത് പാദങ്ങള്‍ അതില്‍ മുക്കി വയ്ക്കുക. പതിനഞ്ചു മിനിറ്റിനുശേഷം പഴയ ടൂത്ത് ബ്രഷ് ഉപയോഗിച്ച് നഖങ്ങളുടെ അടിഭാഗവും ഇടകളും വൃത്തിയാക്കുക. ഉപ്പൂറ്റിയിലെയും പാദങ്ങളുടെ വശങ്ങളിലെയും കട്ടിയുള്ള തൊലിയില്‍ പ്യൂമിസ് സ്റ്റോണ്‍കൊണ്ട് ഉരസുക. വരണ്ട ചര്‍മം ഇളകിപ്പോരും.

 

നഖത്തിന്റെ പിന്‍ഭാഗത്തെ ചര്‍മം (ക്യൂട്ടിക്കിള്‍), ക്യൂട്ടിക്കിള്‍ പുഷര്‍ എന്ന ഉപകരണം കൊണ്ട് പിന്നിലേക്കു തള്ളിമാറ്റി ക്യൂട്ടിക്കിള്‍ നൈഫ് ഉപയോഗിച്ചു സൂക്ഷ്മതയോടെ മുറിക്കണം. പിന്നെ ഗിസറിന്‍ സോപ്പ് ഉപയോഗിച്ച് പാദങ്ങള്‍ കഴുകി മൃദുവായ തുണികൊണ്ട് ഈര്‍പ്പം ഒപ്പിയെടുക്കണം. കാല്‍വിരലുകള്‍ക്കിടയിലെ ഈര്‍പ്പം തുടച്ചു മാറ്റാന്‍ പ്രത്യേകം ശ്രദ്ധിക്കുക. പാദങ്ങള്‍ ബോഡി ലോഷന്‍ ഉപയോഗിച്ച് തടവുക. നഖങ്ങളില്‍ നെയില്‍ പോളിഷ് അണിയുക. ഇത്രയുമായാല്‍ നിങ്ങളുടെ പാദങ്ങള്‍ മനോഹരമാകും.

Recipe of the day

Jan 252021
INGREDIENTS  1. Coconut oil - four cups 2. Onion - chopped, finely chopped Ginger - two teaspoons Garlic - three teaspoons