പ്രളയ വിവരം ശേഖരിക്കാൻ മൊബൈൽ ആപ്പ്

പ്രളയ ദുരന്തവുമായി  ബന്ധപ്പെട്ട നാശനഷ്ടങ്ങളുടെ ഡിജിറ്റൽ വിവര  ശേഖരണം നടത്തുന്നതിന് മൊബൈൽ പ്ലാറ്റ്ഫോം തയ്യാറായി വീടുകൾ നഷ്ടപ്പെട്ടവരുടെയും  വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചവരുടെയും വിവരശേഖരണത്തിനായാണ് ഐ,ടി വകുപ്പ്  rebuildkerala എന്ന മൊബൈൽ ആപ്പിന് രൂപം നൽകിയിട്ടുള്ളത് .

വിവരശേഖരണ പ്രവർത്തനങ്ങൾക്ക്  സാങ്കേതിക വൈദഗ്ധ്യമുള്ള സന്നദ്ധ പ്രവർത്തകരുടെ   സേവനം കൂടി ആവശ്യമാണ്. സന്നദ്ധപ്രവർത്തകർ www.volunteers.rebuild.kerala.gov.in എന്ന വെബ് സൈറ്റിൽ രജിസ്റ്റർ ചെയ്യണം.വോളണ്ടിയറായി പ്രവർത്തിക്കാൻ ഉദ്ദേശിക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപനം ഏതെന്നും പോർട്ടലിൽ രേഖപ്പെടുത്തണം.തദ്ദേശസ്ഥാപനങ്ങൾ രജിസ്റ്റർ ചെയ്യുന്ന വോളണ്ടിയർമാരെ ബന്ധപ്പെട്ട ഇടങ്ങളിൽ വിന്യസിക്കും. ഇവർക്ക് മാത്രമെ നാശനഷ്ടം സംബന്ധിച്ച വിവരങ്ങൾ മൊബൈൽ ആപ്പിൾ ശേഖരിക്കാൻ സാധിക്കൂ.ഗൂഗിൾ പ്ലേ  സ്റ്റോറിൽ rebuildkerala IT Mission സെർച്ച് ചെയ്താൽ വിവരങ്ങൾ ലഭിക്കും. ആൻഡ്രായ്ഡ് ഫോൺ ജി.പി.സ് ഇന്റർനെറ്റ്കണക്ടിവിറ്റിയിലുള്ള ആർക്കും ഇതിൽ വോളണ്ടീയറായി രജിസ്റ്റർ ചെയ്യാം.ഗ്രാമ പഞ്ചായത്തിലെ എല്ലാ ടെക്‌നിക്കൽ അസ്സിസ്റ്റന്റുമാർക്കും വോളന്റീയർമാർക്കുമുള്ള പ്രാരംഭ പരിശീലനം (സെപ്തംബര് 5 ) രാവിലെ 9 .30 ന് ആസൂത്രണ ഹാളിലെ എ.പി ജെ ഹാളിൽ നൽകും.ഗ്രാമ പഞ്ചയത്തിലെ മറ്റു ഉദ്യോഗസ്ഥർക്കും വോളന്റീയർമാർക്കുമുള്ള പരിശീലനം അതത്പഞ്ചായത്തിൽ/ മുനിസിപ്പാലിറ്റിയിൽ ടെക്‌നിക്കൽ അസിസ്റ്റന്റ്മാർ .നൽകും        

 

Fashion

Aug 102018
Central Silk Board (CSB)  has developed races of silkworm seed of mulberry and Vanya silk to increase the productivity of cocoons and to increase monetary benefits to farmers engaged in sericulture

Entertainment

Oct 152018
മികച്ച വികലാംഗ ജീവനക്കാര്‍ക്കും തൊഴില്‍ദായകര്‍ക്കും വികലാംഗക്ഷേമ രംഗത്ത് മികച്ച സേവനം കാഴ്ചവെച്ച സ്ഥാപനങ്ങള്‍ക്കും സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന അവാര്‍ഡിന് സാമൂഹ്യനീതി വകുപ്പ് അപേക്ഷ ക്ഷണിച്ചു.