കല്ലുമ്മേക്കായ ഉലർത്തിയത്

ചേരുവകൾ

1. വൃത്തിയാക്കിയ കല്ലുമ്മേക്കായ - 500 ഗ്രാം
2. തേങ്ങാ തിരുമ്മിയത്‌ - അരക്കപ്പ്‌
3. മുളകുപൊടി - ഒരു ടേബിൾ സ്പൂൺ 
4. മഞ്ഞൾപ്പൊടി  - അര ടീസ്‌പൂണ്‍
5. കുരുമുളക്‌ ചതച്ചത്‌ - അര ടീസ്‌പൂണ്‍
6. ഇഞ്ചി അരിഞ്ഞത്‌ - അര ടീസ്‌പൂണ്‍
7. വെള്ളം - ഒരു കപ്പ്‌
8.  വാളൻപുളി  - ഒരു ടീസ്‌പൂണ്‍
9. ഉപ്പ്‌ - ഒരു ടീസ്‌പൂണ്‍
10. വെളിച്ചെണ്ണ -   ഒരു ടേബിൾ സ്പൂൺ 
11. ചുവന്നുള്ളി അരിഞ്ഞത്‌ - പന്ത്രണ്ട്‌ എണ്ണം
12. വെളുത്തുള്ളി അരിഞ്ഞത്‌ - നാല്‌
13. കറിവേപ്പില - പാകത്തിന്‌

തയ്യാറാക്കുന്ന വിധം

1. കല്ലുമ്മേക്കായയില്‍ വെളുത്തുള്ളി, ചുവന്നുള്ളി, കറിവേപ്പില, വെളിച്ചെണ്ണ ഇവ ഒഴികെ ബാക്കി ചേരുവകള്‍ ചേർക്കുക . വെള്ളം മുക്കാലും വറ്റുന്നതുവരെ ഏകദേശം അഞ്ചുമിനിറ്റ്‌ വേവിക്കുക.

2. ചീനച്ചട്ടിയില്‍ വെളിച്ചെണ്ണ ചൂടാക്കി, ഇതില്‍ ചുവന്നുള്ളി ഇട്ട്‌ മൂപ്പിക്കുക. അതിനുശേഷം വെളുത്തുള്ളി, കറിവേപ്പില എന്നിവ ചേർത്ത്  രണ്ടു മിനിറ്റു കൂടി മൂപ്പിക്കണം.
 
3. ഉള്ളി നേരിയ ബ്രൗൺനിറമാവുന്നതുവരെ മൂപ്പിക്കണം. ഇതില്‍ വേവിച്ച കല്ലുമ്മേക്കായും വെന്ത വെള്ളവും കൂടി ഒഴിച്ച്‌ ഏകദേശം അഞ്ചുമിനിറ്റ്‌ നല്ലതുപോലെ ഇളക്കി ഉലർത്തിയെടുക്കുക

 

Recipe of the day

Jan 252021
INGREDIENTS  1. Coconut oil - four cups 2. Onion - chopped, finely chopped Ginger - two teaspoons Garlic - three teaspoons