കക്കയിറച്ചി റോസ്റ്റ്

ചേരുവകൾ

1. കക്കയിറച്ചി - വൃത്തിയാക്കി എടുത്തത് ഒരു കിലോ
2. ചുവന്നുള്ളി അരിഞ്ഞത് 250 ഗ്രാം
3. ഇഞ്ചി ചതച്ചത് ഒരു കഷ്‌ണം
4. വെളുത്തുള്ളി 5-6 എണ്ണം
5. മുളകുപൊടി 3 ടീസ്‌പൂണ്‍
6  മഞ്ഞള്പൊിടി 1 ടീസ്‌പൂണ്‍
3. ഗരംമസാല
4. 2 ടീസ്‌പൂണ്‍
5. കുരുമുളക്പൊടി 3 ടീസ്‌പൂണ്‍
6  എണ്ണ ആവശ്യത്തിന്
7  ഉള്ളി അരിഞ്ഞത് കുറച്ച് മതി
8. തേങ്ങാക്കൊത്ത് ഒരു കഷ്‌ണം
9  കുറച്ച് കുരുമുളക് ചതച്ചത്
10 പച്ചമുളക്
11 കറിവേപ്പില

തയ്യാറാക്കുന്ന വിധം

1. കക്കയിറച്ചിയ്ക്കൊപ്പം ഉപ്പ്, വെളുത്തുള്ളി, ഇഞ്ചി ചതച്ചത്, മുളക് പൊടി, മഞ്ഞള്പ്പൊ്ടി, ഗരംമസാലപൊടി, കുരുമുളക് പൊടി എന്നിവ ചേർത്ത്   വെള്ളത്തില്‍ വേവിക്കുക(വെള്ളം അധികം വേണ്ട).

2. ഏകദേശം 10-15 മിനിട്ട് വേവിക്കുമ്പോള്‍ വെള്ളം വറ്റിയിരിക്കും. ഇതിനുശേഷം എണ്ണ ചൂടാക്കി കടുക് വറുക്കുക. ഇതിലേക്ക് ഉള്ളി അരിഞ്ഞത്, തേങ്ങാക്കൊത്ത്, പച്ചമുളക്, കറിവേപ്പില കുരുമുളക് ചതച്ചത് എന്നിവ ഇടണം.

3. ഇത് മൂത്തുവരുമ്പോള്‍, ഇതിലേക്ക് വേവിച്ചുവെച്ചിരിക്കുന്ന കക്കയിറച്ചി ചേർക്കണം. ആവശ്യത്തിന് എണ്ണ ചേർത്ത്   നന്നായി ഇളക്കി വേവിക്കണം. ഒരു അഞ്ചു മിനിട്ട് ഇളക്കി വേവിക്കണം.

4. ഇപ്പോള്‍ സ്വാദിഷ്‌ഠമായ കക്കയിറച്ചി റോസ്റ്റ് തയ്യാറായിട്ടുണ്ട്. ചൂടോടെ വിളമ്പാം...

Recipe of the day

Sep 222020
INGREDIENTS 1. Shrimp - half Kg 2. Chili powder - a small spoon Turmeric powder - half a teaspoon Salt - to taste 3. Coconut oil - half Kg