കൈതച്ചക്ക പച്ചടി

ചേരുവകൾ 

പഴുത്തപൈനാപ്പിൾ  -   ചെറുതായി മുറിച്ചത് 2 കപ്പ്

പച്ചമുളക്         -     3 ചതച്ചത്

 തൈര്             -   ഒരു കപ്പ്

മഞ്ഞ പ്പൊടി   -  കാൽ ടേബിൾ സ്പൂൺ

 ജീരകം           -   ജീരകം 3 ടേബിൾ സ്പൂൺ

കടുക്             -    കാൽ ടേബിൾ സ്പൂൺ     

തേങ്ങാപ്പാൽ  -  ഒരു കപ്പ്

വെളിച്ചെണ്ണ     -   ഒരു ടേബിൾ സ്പൂൺ

കറിവേപ്പില    -    രണ്ട് കൊത്ത് 

 ഉപ്പ്              -  ആവശ്യത്തിന്

 തയ്യാറാക്കുന്ന രീതി.

 പൈനാപ്പിൾ കഷണങ്ങൾക്കൊപ്പം മഞ്ഞപ്പെടി ചതച്ച ജീരകം പച്ചമുളക്, വെള്ളം, എന്നിവ ചേർത്ത് വേവിക്കുക.കഷണങ്ങൾ വെന്ത് വെള്ളം വറ്റി വരുമ്പോൾ , തേങ്ങാപ്പാലും ഉപ്പും ചേർക്കുക.തിളച്ച് തുടങ്ങുമ്പോൾ അടുപ്പിൽ നിന്നും മാറ്റിവയ്ക്കാം തണുത്തതിനു ശേഷം കട്ട തൈര് ഉടച്ച് നന്നായി യോജിപ്പിക്കുക ശേഷം ചീനച്ചട്ടിയിൽ എണ്ണ ചൂടാക്കി കടുക് വറ്റൽ മുളക് കറിവേപ്പില എന്നിവ താളിച്ച് ചേർക്കുക. തണുത്തതിനു ശേഷം ഉപയോഗിക്കാവുന്നതാണ്.

 

Fashion

Nov 192020
നിറം വര്‍ദ്ധിപ്പിക്കാന്‍ ഇന്നത്തെ കാലത്ത് പല വിധത്തിലുള്ള മാര്‍ഗ്ഗങ്ങള്‍ തേടുന്നവരും നമുക്ക് ചുറ്റും ഉണ്ട്.

Recipe of the day

Nov 252020
INGREDIENTS 1. Fish - 1/2 kg 2. Onion finely chopped - a cup Garlic - eight cloves Turmeric powder - a small teaspoon