കടകളുടെയും വാണിജ്യ സ്ഥാപനങ്ങളുടെയും രജിസ്‌ട്രേഷന്‍ പുതുക്കണം

കാസര്‍കോട്, മഞ്ചേശ്വരം താലൂക്ക് പരിധിയില്‍ പ്രവര്‍ത്തിക്കുന്നതും കാസര്‍കോട് അസിസ്റ്റന്റ് ലേബര്‍ ഓഫീസില്‍ 1960 ലെ കേരള ഷോപ്‌സ് ആന്റ് കമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ് നിയമ  പ്രകാരം രജിസ്റ്റര്‍ ചെയ്യപ്പെട്ടതുമായ കടകളും വാണിജ്യ സ്ഥാപനങ്ങളും  നവംബര്‍ 30 നകം 2021 വര്‍ഷത്തേക്കുള്ള രജിസ്‌ട്രേഷന്‍ പുതുക്കണം.  രജിസ്‌ട്രേഷന്‍ ചെയ്യാത്ത സ്ഥാപനങ്ങള്‍ രജിസ്‌ട്രേഷന്‍ ചെയ്യുന്നതിനുള്ള അപേക്ഷ സമര്‍പ്പിക്കണം. അക്ഷയ സെന്ററുകള്‍ മുഖേനയോ www.lc.kerala.gov.in ലൂടെയോ  അപേക്ഷകള്‍ സമര്‍പ്പിക്കാം. രജിസ്‌ട്രേഷന്‍/ റിന്യൂവല്‍ ചെയ്യാത്ത സ്ഥാപനങ്ങള്‍ക്കെതിരെ പ്രോസിക്യൂഷന്‍ ഉള്‍പ്പെടെയുള്ള നിയമ നടപടികള്‍ സ്വീകരിക്കുകയും 5000 രൂപ വരെ പിഴ ഈടാക്കുകയും ചെയ്യും. കൂടുതല്‍ വിവരങ്ങള്‍ക്ക് 04994257850, 8547655762 

 

Fashion

Nov 192020
നിറം വര്‍ദ്ധിപ്പിക്കാന്‍ ഇന്നത്തെ കാലത്ത് പല വിധത്തിലുള്ള മാര്‍ഗ്ഗങ്ങള്‍ തേടുന്നവരും നമുക്ക് ചുറ്റും ഉണ്ട്.

Recipe of the day

Nov 252020
INGREDIENTS 1. Fish - 1/2 kg 2. Onion finely chopped - a cup Garlic - eight cloves Turmeric powder - a small teaspoon