കാഴ്ചശക്തി വർദ്ധിപ്പിക്കാൻ കാരറ്റ് ജ്യൂസ്

നിറത്തിന്റെ കാര്യത്തിൽ ഓറഞ്ചിനെക്കാൾ ഓറഞ്ച് ആണെങ്കിലും കാരറ്റിന് ആരും ഓറഞ്ചിനോളം വില കൽപ്പിക്കാറില്ല. ഒട്ടുമിക്ക സീസണിലും അമിതവില നൽകാതെ ലഭിക്കുന്ന കാരറ്റ് ഗുണത്തിൽ ഓറഞ്ചിനെക്കാൾ ഒട്ടും പിന്നിലല്ല. വിറ്റമിൻ എ ധാരാളം അടങ്ങിയിരിക്കുന്ന കാരറ്റ് കാഴ്ചശക്തി വർധിപ്പിക്കാൻ സഹായിക്കും. ഇതിലടങ്ങിയിട്ടുള്ള ബീറ്റാ കരോട്ടിൻ കാൻസറിനെ പ്രതിരോധിക്കുന്ന ശക്തിയേറിയ ആന്റി ഓക്സിഡന്റ് ആണ്. രക്തസമ്മർദം ക്രമീകരിക്കാനും കൊളസ്ട്രോൾ കുറയ്ക്കാനും കാരറ്റിനു കഴിവുണ്ട്.

മുലപ്പാലിന്റെ ഗുണം വർധിക്കാൻ കാരറ്റ് നല്ലതാണ്. ദിവസവും കാരറ്റ് ജ്യൂസ് കഴിക്കുന്നത് അണുബാധകളെ ചെറുക്കും. എല്ലാ ഉദരരോഗങ്ങൾക്കും കാരറ്റ് നീര് സിദ്ധൗഷധമാണ്. പ്രത്യുൽപാദനശേഷി വർധിപ്പിക്കാനും കാരറ്റിനു കഴിവുണ്ട്. ദിവസവും ഒരു ചെറിയ കപ്പ് കാരറ്റ് കുട്ടികൾക്ക് കഴിക്കാൻ കൊടുത്താൽ വിരശല്യം ഒഴിവാക്കാം. ഭക്ഷണത്തിനുശേഷം ഒരു കാരറ്റ് കഴിച്ചാൽ ഭക്ഷ്യാവശിഷ്ടത്തിൽനിന്ന് ഉണ്ടാകുന്ന അണുക്കൾ നശിക്കും.

Recipe of the day

Sep 222020
INGREDIENTS 1. Shrimp - half Kg 2. Chili powder - a small spoon Turmeric powder - half a teaspoon Salt - to taste 3. Coconut oil - half Kg