ജോക്കർ

ഒരു സാധാരണ സിനിമ അനുഭവം ആകേണ്ടിയിരുന്ന ഒരു സിനിമയെ അഭിനയ മികവുകൊണ്ട് മറ്റൊരു ആസ്വാദന തലത്തിൽ എത്തിച്ച ഒന്നാണ് ജാക്വിൻ ഫീനിക്സ് ന്റെ ജോക്കർ ആയുള്ള പകർന്നാട്ടം. 

സാമൂഹിക, സാമ്പത്തിക അരാജകത്വം മഹാനാശം വിതച്ച ഗോത്ഥം എന്ന സാങ്കല്പിക നഗരത്തിൽ ആണ് കഥ നടക്കുന്നത്. 

യഥാർത്ഥ ലോകത്തിൽ ദുഖിതനായ ഒരു കോമാളി, അയാളുടെ അയഥാർത്ഥ ലോകത്തിൽ ഒരു ഭ്രാന്തനായ കോമാളി ആയി മാറുന്നതൊക്കെ അനായാസ ലളിതമായി ഫീനിക്സ് അവതരിപ്പിച്ചിക്കുന്നു 

ഉന്മാദവും, വിഷാദവും, അതിനിടയിലും നേർത്ത പ്രതീക്ഷയും,നിസ്സഹായതയും പേരിട്ടു നിർവചിച്ചിട്ടില്ലാത്ത ഒരുപാട് രസങ്ങൾ ജോക്കറിന്റെ മുഖമെഴുത്തിൽ ഭദ്രമായിരുന്നു. 

ഒരുവേള ജാക്വിൻ ഫീനിക്സ് പുരികക്കൊടി കൊണ്ടുപോലും അഭിനയിക്കുകയാണെന്നു തോന്നിപോകും. 

സാധാരണ ഹോളിവുഡ് അഭിനേതാക്കളുടെ മുഖത്തൊക്കെ ഒരു സ്ഥിരം ഭാവം കണ്ടു ശീലിച്ച പ്രേക്ഷകർക്ക് ഇതൊരു വ്യത്യസ്ത അനുഭവം തന്നെയാണ്. 

ഇക്കുറി ഫീനിക്സ് നു അഭിനയവശാൽ ഓസ്കാർ കിട്ടാൻ  സാധ്യത കാണുന്നു.

ഡോ. ജയശ്രീ രാധാകൃഷ്ണൻ