Job Openings

Language: 
English

വെറ്ററിനറി സർജൻ ഇന്റർവ്യൂ 28 ലേക്ക് മാറ്റി

കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡ് ഡിസംബർ മൂന്നിന് നടത്താനിരുന്ന ഗുരുവായൂർ ദേവസ്വത്തിലെ വെറ്ററിനറി സർജൻ (കാറ്റഗറി നമ്പർ 16/2020) തസ്തികയുടെ ഇന്റർവ്യൂ സംസ്ഥാനത്തെ ചുഴലിക്കാറ്റ് മുന്നറിയിപ്പിനെ തുടർന്ന് ഡിസംബർ 28 ലേക്ക് മാറ്റി.  ഉദ്യോഗാർത്ഥികൾ നിലവിൽ പ്രൊഫൈലിൽ നിന്നും ഡൗൺലോഡ് ചെയ്ത അതേ അഡ്മിഷൻ ടിക്കറ്റും ആവശ്യമായ സർട്ടിഫിക്കറ്റുകളും സഹിതം പുതുക്കി നിശ്ചയിച്ച തീയതിയിൽ ഇന്റർവ്യൂവിന് ഹാജരാകണം.  ഇന്റർവ്യൂ നടക്കുന്ന സ്ഥലത്തിലും സമയത്തിലും മാറ്റമില്ല.

താത്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു

കൊച്ചി: എറണാകുളം തൃക്കാക്കര മോഡല്‍ എഞ്ചിനീയറിംഗ് കോളേജില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ മെക്കാനിക്കല്‍/സിവില്‍ തസ്തികയിലേക്ക്  താത്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ നേരിട്ട് ഡിസംബര്‍ നാലിന് മോഡല്‍ എഞ്ചിനീയറിംഗ് കോളേജില്‍ രാവിലെ 10.30 ന് യോഗ്യതാ സര്‍ട്ടിഫിക്കറ്റുമായി (അസലും, പകര്‍പ്പും) ഹാജരാക്കണം. കൂടുതല്‍ വിവരങ്ങള്‍ കോളേജ് വെബ്‌സൈറ്റില ലഭ്യമാണ് (www.mec.ac.in). 

ജോലി ഒഴിവ്

കൊച്ചി: ജില്ലയിലെ ഒരു കേന്ദ്ര അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനത്തില്‍ വിവിധ തസ്തികകളിലേക്ക് ഓപ്പണ്‍ വിഭാഗത്തിലേക്ക്  സ്ഥിരം ഒഴിവുകള്‍ നിലവിലുണ്ട്. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍,  എല്ലാ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സഹിതം ഡിസംബര്‍ എട്ടിന് മുമ്പ് അതത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. പ്രായപരിധി 2020 ഡിസംബര്‍ ഏഴിന് 18-35 - 18-45 ഭിന്നശേഷിക്കാര്‍ക്കും വിമുക്തഭടന്മാര്‍ക്കും നിയമാനുസൃത വയസ്സിളവ് ബാധകം .

അതിഥി അധ്യാപക അഭിമുഖം 30ന്

തിരുവനന്തപുരം ശ്രീ സ്വാതി തിരുനാൾ സർക്കാർ സംഗീത കോളേജിലെ വോക്കൽ വിഭാഗത്തിൽ ഒഴിവുള്ള രണ്ട് തസ്തികകളിലേക്ക് അതിഥി അദ്ധ്യാപകരെ ദിവസ വേതനാടിസ്ഥാനത്തിൽ നിലവിലെ സർക്കാർ ഉത്തരവുകൾക്ക് വിധേയമായി നിയമിക്കുന്നു. നിശ്ചിത യോഗ്യതയുള്ളവരും കോളേജ് വിദ്യാഭ്യാസ വകുപ്പ് കൊല്ലം ഡെപ്യൂട്ടി ഡയറക്ടറുടെ ഗസ്റ്റ് ലക്ചറർ പാനലിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ളതുമായ താത്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് നവംബർ 30ന് രാവിലെ 11 മണിക്ക് അഭിമുഖം നടക്കും. വിദ്യാഭ്യാസ യോഗ്യതകൾ, മാർക്ക് ലിസ്റ്റുകൾ, പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റുകൾ, പാനൽ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് മുതലായവയുടെ അസലും പകർപ്പുകളും അഭിമുഖ സമയത്ത് ഹാജരാക്കണം.

സ്റ്റാഫ് സെലക്ഷന്‍ കമ്മിഷന്‍ സംയുക്ത ഹയര്‍സെക്കന്ററി പരീക്ഷ (10+2) 2020ന് അപേക്ഷകള്‍ ക്ഷണിച്ചു

പ്ലസ്ടു തല യോഗ്യതയുള്ള വിവിധ തസ്തികകള്‍ക്ക് സ്റ്റാഫ് സെലക്ഷന്‍ കമ്മിഷന്‍ അപേക്ഷ ക്ഷണിച്ചു.

പ്രിന്‍സിപ്പല്‍ ഒഴിവ്

തിരുവനന്തപുരം – മലപ്പുറം പരപ്പനങ്ങാടി എല്‍.ബി.എസ് മോഡല്‍ ഡിഗ്രി കോളേജില്‍ (അപ്ലൈഡ് സയന്‍സ്) പ്രിന്‍സിപ്പലിന്റെ ഒഴിവിലേയ്ക്ക് ഡെപ്യൂട്ടേഷന്‍/കരാര്‍ നിയമനത്തിന് അപേക്ഷിക്കാനുളള സമയം ഡിസംബര്‍ 4 വരെ ദീര്‍ഘിപ്പിച്ചു.  പി.എച്ച്.ഡിയും പ്രൊഫസറായി പത്ത് വര്‍ഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത.  സര്‍ക്കാര്‍ സര്‍വീസിലുളളവര്‍ക്കും വിരമിച്ചവര്‍ക്കും അപേക്ഷിക്കാം.  താല്‍പ്പര്യമുളളവര്‍ അപേക്ഷ വിശദമായ ബയോഡാറ്റയും സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകളും സഹിതം ഡയറക്ടര്‍, എല്‍.ബി.എസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജി, നന്ദാവനം, പാളയം, തിരുവനന്തപുരം – 33 എന്ന് വിലാസത്തില്‍ അയയ്ക്കണം.  കൂടുതല്‍ വിവരങ്ങള്‍ക്

ഫാർമസിസ്റ്റ് തസ്തികയിലേക്ക് കൂടിക്കാഴ്ച നവംബർ 27ന്

തൃശൂർ ജില്ലയിലെ വിവിധ സർക്കാർ ഹോമിയോ ഡിസ്പെൻസറികളിലെ ഫാർമസിസ്റ്റ് തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. നവംബർ 27ന് രാവിലെ 10.30 ന് അയ്യന്തോൾ സിവിൽസ്റ്റേഷനിലെ റൂം നമ്പർ 34(താഴത്തെ നില)ൽ ജില്ലാ ഹോമിയോ മെഡിക്കൽ ഓഫീസിലാണ് കൂടിക്കാഴ്ച. നിർദിഷ്ട യോഗ്യതയുള്ളവർ ( നേഴ്‌സ് കം ഫാർമസിസ്റ്റ് കോഴ്‌സ്/ സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ ഫാർമസി) കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. കൂടിക്കാഴ്ചയ്ക്ക് ജനനതീയതി, വിദ്യാഭ്യാസ യോഗ്യത എന്നിവയുടെ ഒറിജിനലും പകർപ്പുകളും കൊണ്ടുവരണമെന്ന് ജില്ല മെഡിക്കൽ ഓഫീസർ(ഹോമിയോ) അറിയിച്ചു.

ഹൈസ്‌കൂള്‍ അസിസ്റ്റന്റ് ഇന്റര്‍വ്യു

കൊല്ലം : ഹൈസ്‌കൂള്‍ അസിസ്റ്റന്റ്(അറബിക്) 1 എന്‍ സി എ( ഈഴവ/ബില്ലവ/തീയ്യ) (കാറ്റഗറി നമ്പര്‍. 556/2019) തസ്തികയിലേക്കുള്ള ഇന്റര്‍വ്യു തിരുവനന്തപുരം പട്ടത്തുള്ള പി എസ് സി ആസ്ഥാന ഓഫീസില്‍ ഡിസംബര്‍ രണ്ടിന് നടക്കും. പ്രൊഫൈലില്‍ അറിയിപ്പ് ലഭിച്ചിട്ടില്ലാത്ത ഉദ്യോഗാര്‍ഥികള്‍ കൊല്ലം ജില്ലാ പി എസ് സി ഓഫീസുമായി ബന്ധപ്പെടണം.

ഫാര്‍മസിസ്റ്റ് ഒഴിവ്

പാലക്കാട് ജില്ലാ മെഡിക്കല്‍ ഓഫീസിന്റെ (ഹോമിയോ) കീഴിലുള്ള സ്ഥാപനങ്ങളില്‍ ഫാര്‍മസിസ്റ്റ് തസ്തികയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. എന്‍.സി.പി / സി.സി.പി (ഹോമിയോ) കോഴ്‌സ് പാസ്സായ ഉദ്യോഗാര്‍ത്ഥികള്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് യോഗ്യത, തിരിച്ചറിയില്‍ / ആധാര്‍ കാര്‍ഡ് എന്നിവയുടെ അസല്‍, പകര്‍പ്പുകള്‍ എന്നിവ സഹിതം പാലക്കാട് കല്‍പ്പാത്തി ചാത്തപുരത്തുള്ള ഹോമിയോ ജില്ലാ മെഡിക്കല്‍ ഓഫീസില്‍ നവംബര്‍ 24 ന് രാവിലെ 11 ന് ഹാജരാകണം. പ്രായപരിധി 45 വയസ്.

വിഴിഞ്ഞത്തെ സെൻട്രൽ മറൈൻ ഫിഷറി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ പാർട്ട് ടൈം അസിസ്റ്റന്റിന്റെ രണ്ട് തസ്തികകളിലേക്ക് യോഗ്യതയുള്ളവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു

.വിഴിഞ്ഞത്തെ  സെൻട്രൽ മറൈൻ ഫിഷറി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ പാർട്ട് ടൈം അസിസ്റ്റന്റിന്റെ രണ്ട് തസ്തികകളിലേക്ക് യോഗ്യതയുള്ളവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.

കോൺട്രാക്ട് പ്രകാരമായിരിക്കും തസ്തിക. "ലിംഗഭേദം, തീരദേശ അക്വാകൾച്ചർ എന്നിവയിലെ സംഭാഷണങ്ങൾ: ലിംഗഭേദവും, കടൽ‌ച്ചീര കൃഷി മൂല്യ ശൃംഖലയിലെ ഏഷ്യൻ, ആഫ്രിക്കൻ പങ്കാളികൾ" - എന്നതാണ് പഠനവിഷയം.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ പ്രൊബേഷനറി ഓഫീസര്‍ 2000 ഒഴിവുകള്‍

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ പ്രൊബേഷനറി ഓഫീസര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. 2000 ഒഴിവുകളാണുള്ളത്. ജനറല്‍, ഇഡബ്യുഎസ്, ഒബിസി വിഭാഗങ്ങള്‍ക്ക് അപേക്ഷാ ഫീസ് 750 രൂപയാണ് എസ്‌സി എസ്ടി, പിഡബ്യുഡി വിഭാഗങ്ങള്‍ക്ക് അപേക്ഷാ ഫീസ് നല്‍കേണ്ടതില്ല

പ്രിലിമിനറി എക്‌സാം ഈ വര്‍ഷം ഡിസംബര്‍ 31 നും 2021 ജനുവരി രണ്ട്, നാല്, അഞ്ച് തിയതികളിലായും നടക്കും.പ്രിലിമിനറി, മെയിന്‍, അവസാന ഘട്ട ഇന്റര്‍വ്യൂ എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളായാകും തെരഞ്ഞെടുപ്പ്. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തിയതി ഡിസംബര്‍ 4.

 

ഓണ്‍ലൈന്‍ പ്ലേസ്മെന്റ് ഡ്രൈവ്

കേന്ദ്രസര്‍ക്കാരിന്റെയും എംപ്ലോയ്മെന്റ് വകുപ്പിന്റെയും കേരള സര്‍വകലാശാലയുടെയും സംയുക്ത സംരംഭമായ മോഡല്‍ കരിയര്‍ സെന്റര്‍ ഓണ്‍ലൈനായി സൗജന്യ പ്ലേസ്മെന്റ് ഡ്രൈവ് സംഘടിപ്പിക്കുന്നു. പ്ലസ്ടുവോ അതിലും ഉയര്‍ന്ന യോഗ്യതയോ ഉള്ളവര്‍ക്ക് തൊഴില്‍ അവസരമുണ്ട്. ഒരു പ്രമുഖ കമ്പനിയിലെ 30 ഓളം ഒഴിവുകളിലേക്ക് നിയമനം നടത്തും. താത്പര്യമുള്ളവര്‍ നവംബര്‍ 22ന് മുമ്പ് https://bit.ly/2K2buDN ല്‍ പേര് രജിസ്റ്റര്‍ ചെയ്യണം. വിശദവിവരങ്ങള്‍ക്ക്: www.facebook.com/MCCTVM

സി.ഇ.ടിയില്‍ ഗസ്റ്റ് അധ്യാപക ഒഴിവ്

തിരുവനന്തപുരം കോളേജ് ഓഫ് എന്‍ജിനിയറിങ്ങില്‍ മെക്കാനിക്കല്‍ എന്‍ജിനിയറിങ് വിഭാഗത്തില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ഗസ്റ്റ് അധ്യാപകരുടെ ഒഴിവില്‍ 19ന് അഭിമുഖം നടക്കും. മെക്കാനിക്കല്‍ വിഷയത്തില്‍ തുല്യമായ ബി.ടെക്/ എം.ടെക് ബിരുദമുള്ളവര്‍ (ഏതെങ്കിലും ഒരു യോഗ്യത ഫസ്റ്റ് ക്ലാസ്സിലായിരിക്കണം പാസ്സാകേണ്ടത്) മെക്കാനിക്കല്‍ വിഭാഗത്തില്‍ രാവിലെ പത്തിന് മുന്‍പ് അസ്സല്‍ സര്‍ട്ടിഫിക്കറ്റുമായി ഹാജരാകണം.

ഗസ്റ്റ് ലക്ചറർ ഇന്റർവ്യൂ

കാര്യവട്ടം സർക്കാർ കോളേജിൽ സ്റ്റാറ്റിസ്റ്റിക്‌സ് വിഷയത്തിൽ ഗസ്റ്റ് അധ്യാപക ഒഴിവിലേക്ക് 16ന് ഇന്റർവ്യൂ നടത്തും. കൊല്ലം കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ തയ്യാറാക്കിയിട്ടുള്ള ഗസ്റ്റ് അധ്യാപക പാനലിൽ ഉൾപ്പെട്ടിട്ടുള്ള ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം രാവിലെ 11ന് പ്രിൻസിപ്പൽ മുൻപാകെ ഇന്റർവ്യൂവിനു ഹാജരാകണം. ഫോൺ: 0471 2417112.

ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റ് ആക്ട്: പരാതി പരിഹാര സമിതിയിലേക്ക് അപേക്ഷ ക്ഷണിച്ചു

കേരള ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റ് ആക്ട് 2018ന്റെ ഭാഗമായുള്ള പരാതി പരിഹാര സമിതിയിലേക്ക് ചെയർമാൻ, മെമ്പർ1, മെമ്പർ2 തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അവസാന തിയതി നവംബർ 20.  കൂടുതൽ വിവരങ്ങൾക്ക്: www.clinicalestablishments.kerala.gov.in.    

ടൈപ്പിസ്റ്റ് ഡെപ്യൂട്ടേഷന്‍ നിയമനം

തിരുവനന്തപുരം പ്രവേശന കമ്മീഷണറുടെ കാര്യാലയത്തില്‍ ഒഴിവുള്ള ടൈപ്പിസ്റ്റ് തസ്തികയില്‍ ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. സംസ്ഥാന സര്‍ക്കാര്‍ സര്‍വീസിലോ സ്വയംഭരണ സ്ഥാപനങ്ങളിലോ തത്തുല്യ തസ്തികകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് അപേക്ഷിക്കാം. പ്രവേശന പരീക്ഷാ കമ്മീഷണര്‍ നേരിട്ട് കൂടിക്കാഴ്ച നടത്തിയശേഷം ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ നിയമനം നല്‍കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും. ഒരൊഴിവാണുള്ളത്. 19,000-43,600 ആണ് ശമ്പള സ്‌കെയില്‍. ടൈപ്പിസ്റ്റ് തസ്തികയില്‍ ജോലി ചെയ്യുന്നവര്‍ക്ക് അപേക്ഷിക്കാം.

വീഡിയോ സ്ട്രിംഗര്‍ പാനല്‍; അപേക്ഷ ക്ഷണിച്ചു

ജില്ലകളില്‍ പി.ആര്‍.ഡിയുടെ വീഡിയോ സ്ട്രിംഗര്‍ പാനല്‍ രൂപീകരിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ബന്ധപ്പെട്ട ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസുകളിലാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.

എയ്ഡഡ് സ്‌കൂൾ അധ്യാപക നിയമന പ്രശ്‌നം പരിഹരിക്കും

എയ്ഡഡ് സ്‌കൂളുകളിൽ നിയമാനുസൃതം നിയമിക്കപ്പെട്ടവരും എന്നാൽ ഇതുവരെ നിയമനാംഗീകാരം ലഭിക്കാത്തതുമായ അദ്ധ്യാപകരുടെ നിയമനങ്ങൾക്ക് അംഗീകാരം നൽകാൻ ധാരണയായി. നിലവിലുള്ള സംരക്ഷിതാദ്ധ്യാപകരെ പൂർണ്ണമായും മാനേജ്‌മെന്റ് ഒഴിവുകളിലേയ്ക്ക് നിയമിക്കാമെന്ന ഉറപ്പി•േൽ നിലവിൽ നിയമനാംഗീകാരം ലഭിക്കാത്ത നിയമപ്രകാരം അർഹമായ തസ്തികകളിൽ നിയമിക്കപ്പെട്ട, മുഴുവൻ അദ്ധ്യാപകർക്കും നിയമനാംഗീകാരം നൽകും.

1:1 പ്രകാരം നിയമനം നടത്തുന്ന വിഷയം നിലവിൽ കോടതികളിൽ നിലനിൽക്കുന്ന കേസുകളിലെ അന്തിമവിധി പാലിച്ചുകൊണ്ടായിരിക്കും നടപ്പാക്കുകയെന്നും തീരുമാനിച്ചു.

അസിസ്റ്റന്റ് പ്രോഗ്രാം കോർഡിനേറ്റർ താത്കാലിക നിയമനം

സംസ്ഥാന ജൈവവൈവിധ്യ ബോർഡിൽ ആലപ്പുഴ, പത്തനംതിട്ട, ഇടുക്കി, വയനാട് ജില്ലകളിലെ അസിസ്റ്റന്റ് പ്രോഗ്രാം കോർഡിനേറ്റർ തസ്തികയിൽ താത്കാലിക നിയമനം നടത്തുന്നു. അതാത് ജില്ലകളിൽ താമസിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ഒൻപതുവരെ ഓൺലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ www.keralabiodiversity.org ൽ ലഭിക്കും. ഫോൺ: 0471-2724740.

ന്യൂട്രീഷ്യനിസ്റ്റ് തസ്തികയിലേക്ക് അപേക്ഷിക്കാം

വനിതാ-ശിശു വികസന വകുപ്പിന്റെ ബ്ലോക്ക്തല ന്യൂട്രിഷ്യന്‍ ആന്റ് പേരന്റ് ക്ലിനികില്‍ ന്യൂട്രീഷ്യനിസ്റ്റ് തസ്തികയില്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ദിവസ വേതനാടിസ്ഥാനത്തിലാണ് നിയമനം. ന്യൂട്രിഷ്യന്‍ /ഫുഡ് സയന്‍സ്/ഫുഡ് ആന്റ് ന്യൂട്രീഷ്യന്‍/ ക്ലിനിക്കല്‍ ന്യൂട്രിഷ്യന്‍ ആന്റ് ഡയറ്റെറ്റിക്‌സ് എം. എസ്.സി ആണ് യോഗ്യത.

 കഴിഞ്ഞ അഞ്ച് വര്‍ഷത്തിത്തിനുള്ളില്‍ ഡയറ്റ് കൗണ്‍സിലിംഗ്, ന്യൂട്രിഷ്യണല്‍ അസസ്‌മെന്റ്, പ്രഗ്‌നന്‍സി ആന്റ് ലാക്ടേഷന്‍ കൗണ്‍സലിംഗ്, തെറാപ്യൂട്ടിക് ഡയറ്റ് എന്നിവയില്‍ ഏതെങ്കിലും മേഖലയില്‍ ഒരു വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തിപരിചയം അഭികാമ്യം.

എൽ.ബി.എസ് മോഡൽ ഡിഗ്രി കോളേജിൽ പ്രിൻസിപ്പൽ ഒഴിവ്

മലപ്പുറം പരപ്പനങ്ങാടി എൽ.ബി.എസ് മോഡൽ ഡിഗ്രി കോളേജിൽ (അപ്ലൈഡ് സയൻസ്) പ്രിൻസിപ്പലിന്റെ ഒഴിവിലേയ്ക്ക് ഡെപ്യൂട്ടേഷൻ/കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. സർക്കാർ സർവ്വീസിലുള്ളവർക്കും, പി.എച്ച്.ഡിയും പ്രൊഫസറായി പത്ത് വർഷത്തെ പ്രവൃത്തിപരിചയമുള്ളവർക്കും, സർവ്വീസിൽ നിന്ന് വിരമിച്ചവർക്കും അപേക്ഷിക്കാം.
അപേക്ഷ വിശദമായ ബയോഡാറ്റയും സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും സഹിതം പതിനഞ്ചിനകം ഡയറക്ടർ, എൽ.ബി.എസ് സെന്റർ ഫോർ സയൻസ് ആന്റ് ടെക്‌നോളജി, നന്ദാവനം, പാളയം, തിരുവനന്തപുരം-33 വിലാസത്തിൽ അയയ്ക്കണം. വിശദവിവരങ്ങൾ www.lbscentre.kerala.gov.in ൽ ലഭിക്കും.

ജൈവവൈവിധ്യ ബോർഡിൽ താത്കാലിക ഒഴിവുകൾ

സംസ്ഥാന ജൈവവൈവിധ്യ ബോർഡിന്റെ ജില്ലാ കോർഡിനേറ്റർ, പ്രോജക്ട് ഫെല്ലോ തസ്തികകളിൽ താത്ക്കാലിക ഒഴിവിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. ജില്ലാ കോർഡിനേറ്റർ തസ്‌കയിൽ ഒരു ഒഴിവാണുളളത്. ലൈഫ് സയൻസ്/എൻവയോൺമെന്റൽ സയൻസ്/ബയോടെക്‌നോളജി/മൈക്രോബയോളജി എന്നിവയിൽ എം.എസ്‌സിയോ അംഗീകൃത സർവകലാശാലയിൽ നിന്ന് എം.എസ്.ഡബ്ല്യു ബിരുദമുളളവർക്ക് അപേക്ഷിക്കാം. പ്രായപരിധി 60 വയസ്സ്. പി.എച്ച്.ഡിയോ എം.ഫിലോ ഉളളവർക്ക് മുൻഗണന ലഭിക്കും. പ്രതിമാസ ശമ്പളം 20000 രൂപ. പരിസ്ഥിതി/ജൈവ വൈവിധ്യ സംരക്ഷണ മേഖലയിൽ രണ്ട് വർഷം പ്രവൃത്തി പരിചയം അഭിലഷണീയം. പത്തനംതിട്ട ജില്ലയിൽ താമസിക്കുന്നവർക്ക് മുൻഗണന ലഭിക്കും.

പ്രോജക്ട് അസിസ്റ്റന്റ് ഒഴിവ്

മുതിർന്ന പൗരൻമാർക്കുവേണ്ടി കേന്ദ്ര സർക്കാർ നടപ്പിലാക്കിവരുന്ന നാഷണൽ ആക്ഷൻ പ്ലാൻ ഫോർ സീനിയർ സിറ്റിസൺസ് (എൻ.എ.പി.എസ്.ആർ.സി) പദ്ധതി നടപ്പിലാക്കുന്നതിന് പ്രോജക്ട് മാനേജ്‌മെന്റ് സംബന്ധിച്ച് ചുമതലകൾ നിർവഹിക്കുന്നതിനായി സാമൂഹ്യനീതിവകുപ്പ് ഡയറക്ടറുടെ കാര്യാലയത്തിൽ പ്രൊജക്ട് അസിസ്റ്റന്റ് തസ്തികയിലേക്ക് കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. കരാർ കാലാവധി ഒരു വർഷമാണ്. സാമൂഹ്യനീതി ഡയറക്ടറുടെ വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ കരാർ കാലാവധി പരമാവധി മൂന്ന് വർഷം വരെ ദീർഘിപ്പിച്ചു നൽകും.

ഗസ്റ്റ് അധ്യാപക ഒഴിവ്

ഗവ.കോളേജ് തലശ്ശേരിയിൽ ഫിലോസഫി വിഷയത്തിലെ ഒഴിവിലേക്ക് ഗസ്റ്റ് അധ്യാപകർക്കായുള്ള അഭിമുഖം നവംബർ മൂന്നിന് രാവിലെ 11ന് നടത്തും. ബിരുദാനന്തര ബിരുദവും നെറ്റ്/പി.എച്ച്.ഡിയുമാണ് യോഗ്യത. നെറ്റ് ഉള്ളവരുടെ അഭാവത്തിൽ ബിരുദാനന്തര ബിരുദത്തിൽ 55 ശതമാനം മാർക്കുള്ളവരെയും പരിഗണിക്കും. അപേക്ഷകർ കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ഓഫീസിൽ ഗസ്റ്റ് പാനലിൽ രജിസ്റ്റർ ചെയ്തവരായിരിക്കണം. യോഗ്യത, പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസ്സൽ സർട്ടിഫിക്കറ്റുകൾ അഭിമുഖത്തിന് ഹാജരാക്കണം. ഫോൺ:9961261812.

British Queen's Palace seeks workers, starting salary 18.5 lakhs.

British royal family looking for workers. The starting salary is Rs 18.5 lakh. The job is advertised on the royal family's official website, The Royal Household, Job details are available here. Those who are chosen must stay at the palace and do the work. It is enough to work five days a week. The palace will bear the cost of food, lodging and travel. There will be 33 days of annual leave and other benefits, including a pension.

Pages

Subscribe to RSS - Job Openings