ഐവറികോസ്റ്റ് താരം സെര്‍ജി ഔരിയറിന്റെ സഹോദരന്‍ വെടിയേറ്റ് മരിച്ചു

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബ് ടോട്ടനം ഹോസ്പറിനായി കളിക്കുന്ന ഐവറികോസ്റ്റ് താരം സെര്‍ജി ഔരിയറിന്റെ സഹോദരനും ഫുട്‌ബോള്‍താരവുമായ ക്രിസ്റ്റഫര്‍ ഔരിയര്‍ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി.

ഫ്രാന്‍സിലെ ടോളൗസിലെ ഒരു നിശാ ക്ലബ്ബിന് പുറത്തുവെച്ച് തിങ്കളാഴ്ച്ച പുലര്‍ച്ചെ അഞ്ചു മണിയോടെ ക്രിസ്റ്റഫറിന് വെടിയേല്‍ക്കുകയായിരുന്നു. അടിവയറ്റിലാണ് വെടിയേറ്റത്. ഉടനെ തന്നെ വഴിയാത്രക്കാര്‍ ക്രിസ്റ്റഫറിനെ ടോളൗസ് യൂണിവേഴ്‌സിറ്റി ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. സംഭവത്തില്‍ ദുരൂഹതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. പോലീസ് അന്വേഷണം പുരഗോമിക്കുകയാണ്.

Fashion

Aug 12020
The Covid pandemic affected each field of people around the world. Face masks and hand sanitizers have become a part of life. Actors began appearing in masks in movies and serials.

Food & Entertainment

Aug 82020
ചേരുവകൾ 1. പനീർ -കാൽ കിലോ  2. കോൺഫ്ളോർ -മൂന്ന് ടീസ്പൂൺ  3. ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് - ഒരു ടീസ്പൂൺ  4. പച്ചമുളക് അരച്ചത് - ഒരു ടീസ്പൂൺ