ഇനി എത്രനാൾ

സ്കൂളു വിട്ടുണ്ണികൾ വീടണഞ്ഞമ്മയോ-
 ടോതി  വിശേഷങ്ങൾ,  പരിഭവങ്ങൾ.
 ചായകൊടുത്തമ്മശ്രദ്ധയോടോരോന്നും,
 കേട്ടു ചിരിച്ചങ്ങു നിന്നനേരം
 ടീച്ചർ ചോദിച്ചത്രേയേറെയിഷ്ടം
 നിനക്കച്ഛനോടോ അതോ അമ്മയോടോ.
 അച്ഛനെ കണ്ടിട്ട് കാലങ്ങളായെന്ന്
 കുട്ടി പറഞ്ഞപ്പോൾ ടീച്ചർ ഞെട്ടി..
 എന്തുപറ്റി,  നിന്റെ അച്ഛനെങ്ങാനും
 വിദേശത്ത് ജോലിക്ക് പോയതാണോ..?
 മോളുണർന്നീടും  മുമ്പ് തന്നെ അച്ഛൻ
 ജോലിക്ക് പോയി കഴിഞ്ഞിരിക്കും....
 മോളുറങ്ങി കഴിഞ്ഞിട്ടു മാത്രമേ
ജോലി കഴിഞ്ഞച്ഛൻ വീട്ടിലെത്തു..
 ഈവിധം അച്ഛനെ കാണാൻ കഴിയാത്ത
ബാല്യങ്ങളുണ്ടേറെ കേരളത്തിൽ..  
 പെട്ടെന്നു വന്ന മെസ്സേജ് കണ്ടിട്ടമ്മ,  
ഞെട്ടാതിരുന്നില്ല   തെല്ലുനേരം.
 വേനലവധിക്കു നാളേറെ  ബാക്കിയു-
 ണ്ടെന്നിട്ടുമെന്തേ ഈ സ്കൂൾ അടയ്ക്കാൻ
 നാളെ മുതൽ അറിയിപ്പ് വരുവോളം,
 സ്കൂളിൽ വരേണ്ടെന്ന തിട്ടൂരവും....  
 ശങ്കിച്ചു നിൽക്കുകയാണമ്മ  തെല്ലൊരു
 അമ്പരപ്പാ മുഖത്തുണ്ണി കണ്ടു..
 എന്തോ 'കൊറോണ' വരുന്നുണ്ടു
 ഭീകര- ജന്തുവാണെന്നൊരു മട്ടിലമ്മ.....
 ചൈനയിൽ നിന്നും പുറപ്പെട്ട വൈറസ്-
 നാനായിടത്തും പടർന്നു വത്രേ..
 ഏറെ ജനങ്ങൾ തൻ  ജീവൻ എടുത്തിട്ട്-
 കേരള മണ്ണിലു മെത്തിയത്രേ..
 ലോക പോലീസാമമേരിക്ക പോലുമീ -
 കോവിഡിൻ മുന്നിൽ വിറച്ചു നിൽപ്പൂ...  
 പൊട്ടിച്ചിരിച്ചും,  കളിച്ചും, പഠിച്ചും
 കഴിയേണ്ട കുട്ടികൾ തടവിലായി.
 ക്ലാസ് മുറിക്കുള്ളിലെ സ്വർഗ്ഗത്തിൽനിന്നും-
 പെട്ടെന്നൊരുനാൾ പിടിച്ചിറക്കി..
 ഓർക്കാത്ത നേരത്ത്,  സ്കൂൾ അടയ്ക്കും എന്ന്-
 സ്വപ്നത്തിൽ പോലും നിനച്ചതില്ല.
 നാളെ മുതൽക്കിനി കൂട്ടുകാരെയൊന്നും-
 കാണാൻ കഴിയില്ല എന്ന ദുഃഖം..
 ഏറെ പ്രിയമുള്ള ടീച്ചറെ കാണുവാൻ-
 നാളെത്ര കാത്തിരിക്കേണമെ ന്നോ..
 എങ്കിലും,  മോൾക്കൊരുപാട് സന്തോഷമുണ്ടീ -
 കൊറോണ തൻ വ്യാപനത്തിൽ.
 നാളേറെ  കാണാൻ കഴിയാത്തോരച്ഛനെ -
 മൂന്നാഴ്ചക്കാലമടുത്തു കിട്ടി..
 വീട്ടീന്നിറങ്ങുവാൻ പാടില്ലയെന്നൊരു-
 ലോക്ക് ഡൗൺ സർക്കാരും ഏർപ്പെടുത്തി.
 അച്ഛനും അമ്മയോടൊത്തേറെ -
 സന്തോഷമായി  കഴിയുവാനുള്ള കാലം..
 ഓരോ കുടുംബവും ആഹ്ലാദ ചിത്തരായ് -
 വീടിനകത്തു കഴിഞ്ഞു കൊൾക..
 ഇത്രമാത്രം,  നമ്മൾ ചെയ്യുകിലിന്ത്യയി -
കോവിഡിൽ നിന്നും വിമുക്തമാകും.

വിപിൻ പുത്തൂരത്ത്

 

 

 

Fashion

Jul 42020
Keep a little rose water in an empty perfume bottle. Spray one in between. Rose water can improve the function of skin cells and reduce inflammation.