ഇന്ത്യൻ കരകൗശല വസ്തുക്കൾ വാങ്ങിയും മറ്റുള്ളവർക്ക് സമ്മാനിച്ചും  ദീപാവലി ആഘോഷിക്കാൻ ആഹ്വാനം

ഇന്ത്യയുടെ തിളങ്ങുന്ന സാംസ്കാരിക പൈതൃകത്തിന്റെ  പ്രതീകവും, രാജ്യത്തെ വലിയൊരു വിഭാഗം ജനങ്ങളുടെ പ്രധാന വരുമാന സ്രോതസ്സും ആണ് കരകൗശലവസ്തുക്കൾ. സ്ത്രീ ശാക്തീകരണത്തിൽ വലിയ പങ്കുവഹിക്കുന്ന ഈ  മേഖലയിലെ ,55 ശതമാനത്തോളം കരകൗശല വിദഗ്ധരും അനുബന്ധ തൊഴിലാളികളും വനിതകളാണ്

ഇന്ത്യൻ കരകൗശലവസ്തുക്കൾ ഉപയോഗിക്കാനായി നാം പ്രത്യേക ശ്രദ്ധ നൽകണമെന്നും അതേപ്പറ്റി ആളുകൾക്കിടയിൽ കൂടുതൽ അവബോധം വളർത്തണം എന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടിരുന്നു

രാജ്യത്തെ ജനങ്ങൾക്കായി പുറത്തിറക്കിയ അഭ്യർത്ഥനയിൽ ടെക്സ്റ്റൈൽ മന്ത്രാലയം ഇപ്രകാരം പറയുന്നു

"പ്രധാനമന്ത്രി നരേന്ദ്രമോദി നവംബർ ഒമ്പതിന് നടത്തിയ ആഹ്വാനത്തിൽ നിന്നും പ്രചോദിതരായി,  രാജ്യത്തെ വസ്ത്ര- കരകൗശല വ്യവസായ രംഗത്തിനു  പിന്തുണ പ്രഖ്യാപിച്ചു  നമുക്ക് മുന്നോട്ട് വരാം.ഈ ദീപാവലി കാലത്ത് പ്രിയപ്പെട്ടവർക്കും സുഹൃത്തുക്കൾക്കും സമ്മാനിക്കാനായി നിങ്ങൾ വാങ്ങുന്ന മൺചിരാതുകൾ, ജനാല വിരികൾ, കിടക്കവിരികൾ, കരകൗശല വസ്തുക്കൾ തുടങ്ങി  നിങ്ങളുടെ എല്ലാ വാങ്ങലുകൾക്കും  നിരവധി ജീവിതങ്ങളിൽ വലിയ മാറ്റം  കൊണ്ടുവരാനാകും

രാജ്യത്തെ നെയ്ത്തുകാർ കരകൗശല വിദഗ്ധർ പ്രാദേശിക കച്ചവടക്കാർ തുടങ്ങിയവരെ പ്രോത്സാഹിപ്പിക്കുന്നതിനായി നിങ്ങളുടെ ട്വിറ്റർ ഫേസ്ബുക്ക് ഇൻസ്റ്റഗ്രാം തുടങ്ങിയ സമൂഹമാധ്യമങ്ങളിൽ #Local4Diwali ഹാഷ്ടാഗ് ഉപയോഗിക്കുക..

ഗാർഹിക ആവശ്യങ്ങൾക്കോ, സമ്മാനം ആയോ വാങ്ങിയ കരകൗശലവസ്തുക്കളുടെയോ  തുണിത്തരങ്ങളുടെയോ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കൂ. അത് നിങ്ങൾക്ക് വിറ്റ വ്യക്തിയെ ടാഗ് ചെയ്യൂ.

ഈ വെല്ലുവിളി സമയത്ത് ഇവരുടെ വ്യാപാരം വർദ്ധിപ്പിക്കാൻ ഈ മുന്നേറ്റം സഹായകരമാകട്ടെ. ആവശ്യക്കാരായ നിരവധി ആളുകൾക്ക് വലിയ അവസരങ്ങൾ തുറക്കാൻ നിങ്ങളുടെ ഈ  പിന്തുണ സഹായിക്കും.

Fashion

Nov 192020
നിറം വര്‍ദ്ധിപ്പിക്കാന്‍ ഇന്നത്തെ കാലത്ത് പല വിധത്തിലുള്ള മാര്‍ഗ്ഗങ്ങള്‍ തേടുന്നവരും നമുക്ക് ചുറ്റും ഉണ്ട്.

Recipe of the day

Nov 252020
INGREDIENTS 1. Fish - 1/2 kg 2. Onion finely chopped - a cup Garlic - eight cloves Turmeric powder - a small teaspoon