ഇന്ത്യൻ സിനിമയിലെ ഗാനകോകിലം

ലതാ മങ്കേഷ്‌കർക്കറുടെ, 91-ാം പിറന്നാൾ ഇന്ന് (സെപ്റ്റംബർ-28-ന്)

അനശ്വരമായ സ്വരമാധുര്യം കൊണ്ട് ആസ്വാദക മനസുകളെ കീഴടക്കിയ ലതാ മങ്കേഷ്‌കര്‍ എന്ന സ്വരലാവണ്യത്തിന് ഇന്ന് 91-ാം ജന്മദിനം. 

ലതാജിക്ക് ജന്മദിനാശംസകളും ദീര്‍ഘായുസ്സും നേര്‍ന്നു  കൊള്ളുന്നു...

ഇന്ത്യന്‍ ചലച്ചിത്ര സംഗീതത്തിലെ ഏറ്റവും ആദരണീയയായ ഗായികയും ഭാരതത്തിന്റെ പരമോന്നത സിവിലിയന്‍ അവാര്‍ഡ് ജേത്രിയുമാമാണ്  ലതാ മങ്കേഷ്കര്‍. ഇന്ത്യയുടെ വാനമ്പാടിയെന്ന് അറിയപ്പെടുന്ന ലതാമങ്കേഷ്‌കര്‍ സംഗീത ലോകത്തിന് നല്‍കിയ സംഭാവനകള്‍ നിരവധിയാണ്...

ഇരുപതിലധികം ഇന്ത്യന്‍ ഭാഷകളിലായി 30000 ല്‍ അധികം ഗാനങ്ങള്‍ ആലപിച്ചിട്ടുള്ള ലതാജി 1971-1991 കാലഘട്ടത്തില്‍ വരെ ഏറ്റവും കൂടുതല്‍ ഗാനങ്ങള്‍ പാടി റെക്കോര്‍ഡ്‌ ചെയ്ത ഗായിക എന്ന ഗിന്നസ് റെകോര്‍ഡിനു ഉടമയായിരുന്നു. 60 വര്‍ഷത്തോളമായി തുടരുന്ന ആ സംഗീത സപര്യ ഇന്നും തുടരുന്നു.

മറാത്ത നാടകവേദിയിലെ ഗായകനായിരുന്ന ദീനനാഥ് മങ്കേഷ്കറുടെ ആറുമക്കളിൽ മൂത്തയാളായി ഇൻഡോറിൽ ഒരു കൊങ്കണി കുടുംബത്തിൽ 1929-ൽ സെപ്റ്റംബർ-28-ന്, ലത ജനിച്ചു. അമ്മ ശുദ്ധമാതി. ഹാർദ്ദികാർ എന്ന കുടുംബപ്പേര്, ദീനനാഥിന്റെ സ്വദേശമായി ഗോവയിലെ മങ്കേഷി എന്ന സ്ഥലപ്പേരുമായി ബന്ധപ്പെടുത്തി മങ്കേഷ്കർ എന്നാക്കിയതാണ്‌. ലത മങ്കേഷ്കറിന്റെ‍ ആദ്യനാമം ഹേമ എന്നായിരുന്നു - പിന്നീട്, ദീനനാഥിന്റെ ഭാവ്ബന്ധൻ എന്ന നാടകത്തിലെ കഥാപാത്രത്തിന്റെ പേരായ ലതിക എന്ന പേരുമായി ബന്ധപ്പെടുത്തി, പേരു 'ലത' എന്നാക്കിമാറ്റുകയാണുണ്ടായത്. 

ഈ ദമ്പതികളുടെ മൂത്ത പുത്രിയായിരുന്നു ലത, ആശാ ഭോസ്‌ലേ, ഉഷാ മങ്കേഷ്കർ, മീനാ മങ്കേഷ്കർ എന്നിവരാണ്‌ സഹോദരിമാർ; ഏക സഹോദരൻ ഹൃദ്യനാഥ് മങ്കേഷ്കർ - എല്ലാവരും സംഗീതഞ്ജർ.

ആർ .ഗോപാലകൃഷ്ണൻ

Recipe of the day

Oct 202020
IINGREDIENTS 1. Oil - half a cup 2. Cinnamon sticks - half a piece Cardamom - two Cloves - two 3. Onions - two large, chopped