ഇന്ത്യാ പോസ്റ്റ് പേയ്‌മെന്റ് ബാങ്കിന്റെ ഔപചാരിക ഉദ്ഘാടനം ശനിയാഴ്ച 

 രാജ്യത്തെ തപാല്‍ വകുപ്പിന്റെ 164 വര്‍ഷത്തെ ചരിത്രത്തില്‍ സുപ്രധാന നാഴികക്കല്ലായ ഇന്ത്യാ പോസ്റ്റ് പേയ്‌മെന്റ് ബാങ്കിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ശനിയാഴ്ച (സെപ്റ്റംബര്‍ 1, 2018) ന്യൂ ഡല്‍ഹിയില്‍ നിര്‍വ്വഹിക്കും. പ്രളയദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ആഘോഷ പരിപാടികളില്ലാതെ ഔപചാരിക ഉദ്ഘാടനം മാത്രമാണ് സംസ്ഥാനത്ത് സംഘടിപ്പിക്കുന്നത്. തിരുവനന്തപുരത്തെ ചീഫ് പോസ്റ്റ് മാസ്റ്റര്‍ ജനറലിന്റെ ഓഫീസില്‍ ഉച്ചയ്ക്ക് 3 മണി മുതല്‍ 3.15 വരെയാണ് ഉദ്ഘാടനച്ചടങ്ങ്. തുടര്‍ന്ന് ന്യൂഡല്‍ഹിയില്‍ പോസ്റ്റ് പേയ്‌മെന്റ് ബാങ്കിന് പ്രധാനമന്ത്രി തുടക്കം കുറിക്കുന്ന ചടങ്ങ് തത്സമയം കാണിക്കും.

പോസ്റ്റ് പേയ്‌മെന്റ് ബാങ്കിന്റെ വരവോടെ ഓണ്‍ലൈനായോ, മൊബൈല്‍ ആപ്പുവഴിയോ അല്ലെങ്കില്‍ ഏതെങ്കിലും പോസ്റ്റ് ഓഫീസ് സന്ദര്‍ശിച്ചോ ഉപഭോക്താക്കള്‍ക്ക് ഏത് ബാങ്ക് അക്കൗണ്ടിലേക്കും പണം കൈമാറുന്നതടക്കമുള്ള ഡിജിറ്റല്‍ സേവനങ്ങള്‍ പ്രയോജനപ്പെടുത്താം. വൈദ്യുതി ബില്‍, ഡി.ടി.എച്ച് സേവനങ്ങള്‍, കേളേജ് ഫീസ്, ഫോണ്‍ റീചാര്‍ജ്ജ് എന്നിവയും ഇത് വഴി അടക്കാവുന്നതാണ്. ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി വേതനം, സബ്‌സിഡി, പെന്‍ഷന്‍ എന്നിവ നേരിട്ട് ഗുണഭോക്താക്കളിലെത്തിക്കുന്നതിന് ഗവണ്‍മെന്റിനും ഇത് പ്രയോജനപ്പെടും.
ഈ വര്‍ഷം ഡിസംബര്‍ അവസാനത്തോടെ രാജ്യത്തെ 1.55 ലക്ഷം പോസ്റ്റ് ഓഫീസുകളിലേക്ക് പോസ്റ്റ് പേയ്‌മെന്റ് ബാങ്ക് സൗകര്യം വ്യാപിപ്പിക്കും.

Fashion

Aug 102018
Central Silk Board (CSB)  has developed races of silkworm seed of mulberry and Vanya silk to increase the productivity of cocoons and to increase monetary benefits to farmers engaged in sericulture

Entertainment

Oct 152018
മികച്ച വികലാംഗ ജീവനക്കാര്‍ക്കും തൊഴില്‍ദായകര്‍ക്കും വികലാംഗക്ഷേമ രംഗത്ത് മികച്ച സേവനം കാഴ്ചവെച്ച സ്ഥാപനങ്ങള്‍ക്കും സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന അവാര്‍ഡിന് സാമൂഹ്യനീതി വകുപ്പ് അപേക്ഷ ക്ഷണിച്ചു.