ഐ.ടി.ഐ പ്രവേശനത്തിന് 24വരെ അപേക്ഷിക്കാം

2020 വർഷത്തേക്കുള്ള ഐടിഐ അഡ്മിഷനായുള്ള അപേക്ഷ  http://itiadmissions.kerala.gov.in മുഖേന ഓൺലൈൻ ആയി സമർപ്പിക്കാം. അക്ഷയ സെന്റർ മുഖേനയും, സ്വന്തമായും അപേക്ഷ സമർപ്പിക്കാം. അപേക്ഷ ഫീസ് 100 രൂപ. അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തിയതി 24ന് വൈകിട്ട് അഞ്ചുമണി.

പട്ടികവർഗ്ഗം, ന്യൂനപക്ഷം, എൽഡബ്ല്യുഎഫ് ട്രെയിനികളിൽ നിന്നും വേണ്ടത്ര അപേക്ഷകൾ കഴിഞ്ഞ അദ്ധ്യയന വർഷത്തിൽ ലഭിക്കാത്തതിനാൽ ഈ വിഭാഗത്തിൽപ്പെട്ട ട്രെയിനികൾ അപേക്ഷിക്കാൻ ശ്രദ്ധിക്കണം. 30ശതമാനം സീറ്റ് വനിതാ ട്രെയിനികൾക്കായി മാറ്റിവെച്ചിട്ടുണ്ട്. ആകെ സീറ്റുകളുടെ 10 ശതമാനം മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കായി സംവരണം ചെയ്തിട്ടുണ്ട്.

അപേക്ഷ ഓൺലൈൻ സമർപ്പിക്കുന്നതിനുവേണ്ടിയുള്ള ഹെൽപ്പ് ഡെസ്‌ക് ഐ.ടി.ഐകളിൽ പ്രവർത്തിച്ച് വരുന്നു. വിശദവിവരങ്ങൾ  det.kerala.gov.in മുഖേന ഐറ്റിഐ അഡ്മിഷൻസ് 2020 ൽ പ്രസിദ്ധീകരിച്ചിട്ടുള്ള പ്രോസ്‌പെക്ടസിൽ ലഭിക്കും. ഫോൺ: 0471-2502612.

Fashion

Sep 52020
കണ്ണിനടിയില്‍ പടരുന്ന കറുപ്പ് സൗന്ദര്യമുള്ള മിഴികളുടെ തിളക്കം കെടുത്തുന്നു. ഇതിന് കാരണങ്ങള്‍ പലതാണ്.

Recipe of the day

Sep 132020
ചേരുവകൾ 1. ദശ കട്ടിയുള്ള മീന്‍ വലിയ കഷ്ണമാക്കിയത് അര കിലോ 2. പുളിയില മൂന്ന് കപ്പ് 3. തേങ്ങ ചിരകിയത് ഒരു കപ്പ് 4. ജീരകം കാൽടീസ്പൂൺ