ഹരിവരാസനം അവാർഡ് വീരമണി രാജുവിന് ഇന്ന് (ജനുവരി 14) സമർപ്പിക്കും

2021 ലെ ഹരിവരാസനം അവാർഡ് സംഗീതജ്ഞൻ വീരമണി രാജുവിന് ഇന്ന് (ജനുവരി 14) ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ സമ്മാനിക്കും. രാവിലെ എട്ടിന് ശബരിമല സന്നിധാനം ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ രാജു എബ്രഹാം എം.എൽ.എ അധ്യക്ഷത വഹിക്കും. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻറ് എൻ. വാസു സ്വാഗതം പറയുന്ന ചടങ്ങിൽ ദേവസ്വം പ്രിൻസിപ്പൽ സെക്രട്ടറി കെ.ആർ. ജ്യോതിലാൽ പ്രശസ്തിപത്രം വായിക്കും. പുരസ്‌കാര നിർണയ സമിതി ചെയർമാൻ കെ. ജയകുമാർ, ദേവസ്വം ഓംബുഡ്സ്മാൻ ജസ്റ്റിസ് (റിട്ട.) പി.ആർ. രാമൻ, ഉന്നതാധികാര സമിതി ചെയർമാൻ ജസ്റ്റിസ് (റിട്ട.) സിരിജഗൻ എന്നിവർ മുഖ്യപ്രഭാഷണം നടത്തും. ആന്റോ ആൻറണി എം.പി, തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗങ്ങളായ പി.എം. തങ്കപ്പൻ, അഡ്വ: കെ.എസ് രവി, സ്പെഷ്യൽ കമ്മീഷണർ എം. മനോജ് എന്നിവർ ആശംസാപ്രസംഗം നടത്തും. തിരുവിതാംകൂർ ദേവസ്വം ബോർഡ് കമ്മീഷണർ ബി.എസ്. തിരുമേനി നന്ദി പറയും.

Recipe of the day

Jan 252021
INGREDIENTS  1. Coconut oil - four cups 2. Onion - chopped, finely chopped Ginger - two teaspoons Garlic - three teaspoons