സ്റ്റാഫ് സെലക്ഷന് കമ്മീഷന് രാജ്യത്തുടനീളം നടത്തുന്ന കംപ്യൂട്ടര്‍ അധിഷ്ടിത കംപൈന്‍ഡ് ഗ്രാജുവേറ്റ് ലെവല്‍ പരീക്ഷ (സിജിഎല്ഇ) 29.05. 2021 മുതല്‍ 07.06.2021 വരെ രാജ്യത്തുടനീളം നടക്കും. വിവിധ കേന്ദ്ര മന്ത്രാലയങ്ങളിലെയും, വകുപ്പുകളിലെയും സ്ഥാപനങ്ങളിലെയും ഗ്രൂപ്പ് ബി, സി തസ്തികളിലാണ് നിയമനം. ഈ പരീക്ഷയ്ക്കായി ഓണ്‍ലൈന്‍ അപേക്ഷകള്‍ മാത്രമേ സ്വീകരിക്കുകയുള്ളൂ. അപേക്ഷയുടെ ഓണ്‍ലൈന്‍ സമര്‍പ്പിക്കല്‍ https://ssc.nic.in വെബ്സൈറ്റില്‍ ചെയ്യാവുന്നതാണ്. വിവിധ തസ്തികകള്‍ക്കായി 2021 ജനുവരി ഒന്നിനകം, 18-27 വയസ്സിനും, 18-30 വയസ്സിനും, 18-32 വയസ്സിനും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം.
പരീക്ഷാ സിലബസും മറ്റു വിശദാംശങ്ങളും www.ssckkr.kar.nic.in , https://ssc.nic.in എന്നീ വെബ്സൈറ്റുകളില്‍ 29.12.2020 ന് അപ്ലോഡ് ചെയ്ത നോട്ടീസില്‍ ലഭ്യമാണ്. അപേക്ഷകരില്‍ നിന്ന് ഓണ്‍ലൈന്‍ അപേക്ഷകള്‍ സ്വീകരിക്കുന്നതിനുള്ള അവസാന തീയതി 31.01.2021 ന് രാത്രി 11.30 ആണ്.
മേല്‍പ്പറഞ്ഞ നിയമനത്തിനായി സംവരണത്തിന് അര്‍ഹരായ എല്ലാ വനിതാ ഉദ്യോഗാര്‍ത്ഥികളെയും, എസ്സി / എസ്ടി / പിഡബ്ല്യുഡി / എക്സ് സര്വീസ്മാന് വിഭാഗങ്ങളില്‍പ്പെട്ടവരെയും ഫീസില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
Post a new comment
Log in or register to post comments